കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വേഗം പുറത്തിറങ്ങണമെന്ന് ഭാര്യയോട് പറഞ്ഞു, ദിവസങ്ങള്‍ക്കുള്ളില്‍ രക്ഷപ്പെട്ടു; കൊലക്കേസ് പ്രതി ജയില്‍ ചാടി

Google Oneindia Malayalam News

കോട്ടയം: കോട്ടയത്ത് കൊലക്കേസ് പ്രതി സബ് ജയിലില്‍ നിന്ന് രക്ഷപ്പെട്ടു. യുവാവിനെ കൊന്ന് ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ കൊണ്ടിട്ട കേസിലെ പ്രതി ബിനുമോന്‍ (38) ആണ് ജയില്‍ ചാടി രക്ഷപ്പെട്ടത്. അടുക്കള വഴിയായിരുന്നു ബിനുമോന്‍ രക്ഷപ്പെട്ടത്. ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.

പുലര്‍ച്ചെ അഞ്ചരയോടെ നടന്ന സംഭവം ശ്രദ്ധയില്‍പ്പെട്ട ജയില്‍ അധികൃതര്‍ 5.45-ഓടെ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. 19 കാരനെ തല്ലിക്കൊന്ന കേസിലെ അഞ്ചാം പ്രതിയാണ് ബിനുമോന്‍. പലകചാരി വെച്ച് ജയിലിന്റെ മതിലില്‍ കയറി കേബിള്‍ വഴി താഴെ ഇറങ്ങി എന്നാണ് പൊലീസിന്റെ നിഗമനം.

fd

ബിനുമോന് വേണ്ടി കോട്ടയം നഗരത്തിലും ജില്ലയില്‍ ഒന്നാകെയും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഷാന്‍ ബാബു എന്ന യുവാവിനെയാണ് ബിനുമോനും സംഘവും തല്ലിക്കൊന്ന് പൊലീസ് സ്റ്റേഷന് മുന്നില്‍ കൊണ്ടിട്ടത്. ഷാന്‍ ബാബുവിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം പൊലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു.

കൊല്ലണം എന്ന ഉദ്ദേശത്തോടെയാണ് ഷാന്‍ ബാബുവിനെ ഗുണ്ടാ നേതാവായിരുന്ന ജോമോനും സംഘവും തട്ടിക്കൊണ്ടു പോയത്. കൊലപ്പെടുത്തിയ ശേഷം മൃതദേഹം സ്റ്റേഷന് മുന്നില്‍ ഇട്ടിട്ട് 'ഞാന്‍ ജോമോന്‍' ആണെന്ന് പ്രതി വിളിച്ച് പറഞ്ഞിരുന്നു. കേസിലെ രണ്ടാം പ്രതിക്കെതിരെ 17 കേസുകളാണുള്ളത്.

 ദിലീപിന്റേത് ആനപ്പക!ബാലചന്ദ്രകുമാറിനെ ഒതുക്കാനായിരുന്നു ആ കേസ്, മറ്റ് സാക്ഷികള്‍ക്കുള്ള താക്കീത്; പ്രകാശ് ബാരെ ദിലീപിന്റേത് ആനപ്പക!ബാലചന്ദ്രകുമാറിനെ ഒതുക്കാനായിരുന്നു ആ കേസ്, മറ്റ് സാക്ഷികള്‍ക്കുള്ള താക്കീത്; പ്രകാശ് ബാരെ

മൂന്നാം പ്രതി മൂന്ന് കേസുകളിലും നാലാം പ്രതി ഒരു കേസിലും പ്രതിയാണ്. കഴിഞ്ഞ ജനുവരിയിലാണ് ഷാന്‍ ബാബുവിനെ കൊലപ്പെടുത്തിയത്. അരുംകൊലയ്ക്ക് കാരണം സോഷ്യല്‍ മീഡിയയിലെ ലൈക്കും കമന്റും ആണെന്ന് പൊലീസ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

ജോമോന്റെ സുഹൃത്ത് പുല്‍ച്ചാടി ലുദീഷിനെ ഷാന്‍ ബാബുവിന്റെ സുഹൃത്തായ സൂര്യനും സംഘവും മര്‍ദ്ദിച്ച ദൃശ്യത്തിന് ഷാന്‍ ബാബു ലൈക്കും കമന്റും ഇട്ടിരുന്നു. ഇതാണ് കൊല്ലാന്‍ പ്രകോപനമായത് എന്നാണ് പൊലീസ് പറയുന്നത്. ജോമോന്‍ നേരത്തെ കാപ്പയില്‍ ഇളവ് ലഭിച്ച് പുറത്തിറങ്ങിയിരുന്നു. ഈ സമയത്താണ് ഷാന്‍ ബാബുവിനെ കൊലപ്പെടുത്തിയത്.

 'ഇതായിരുന്നു ദിലീപിന്റെ ലക്ഷ്യം, ഇനി അറിയേണ്ടത് ആ വ്യാജ പരാതിയുടെ ഉറവിടം'; പ്രിയദര്‍ശന്‍ തമ്പി 'ഇതായിരുന്നു ദിലീപിന്റെ ലക്ഷ്യം, ഇനി അറിയേണ്ടത് ആ വ്യാജ പരാതിയുടെ ഉറവിടം'; പ്രിയദര്‍ശന്‍ തമ്പി

മീനടം സ്വദേശിയാണ് ബിനുമോന്‍. കൊല്ലപ്പെട്ട യുവാവിനെ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച ഓട്ടോയുടെ ഡ്രൈവറായിരുന്നു ബിനുമോന്‍. പൊതുവെ ജയിലില്‍ ശാന്ത സ്വഭാവക്കാരനായിരുന്നു ബിനുമോന്‍. മറ്റ് കേസുകളിലൊന്നും ഉള്‍പ്പെട്ടിട്ടില്ലാത്തതിനാലും ജയിലില്‍ ശാന്തസ്വഭാവക്കാരനായതിനാലുമാണ് ഇയാള്‍ക്ക് ജയിലിലെ അടുക്കളയില്‍ ജോലി നല്‍കിയിരുന്നത്.

മൊഞ്ചത്തി പെണ്ണെ ഐമാ റോസ്മീ...; കിടിലന്‍ ചിത്രങ്ങളുമായി താരം

കഴിഞ്ഞ ദിവസമാണ് ബിനുമോനെ ഭാര്യ ജയിലില്‍ എത്തി സന്ദര്‍ശിച്ചത്. അന്ന് എത്രയും പെട്ടെന്ന് തനിക്ക് ജയിലില്‍ നിന്ന് പുറത്തിറങ്ങണം എന്ന് ഇയാള്‍ ഭാര്യയോട് പറഞ്ഞിരുന്നു എന്ന വിവരവും പുറത്ത് വരുന്നുണ്ട്. ഇതേത്തുടര്‍ന്ന് ബിനുമോന്റെ നാടായ മീനടം കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

English summary
Kottayam: murder case accused binumon escaped from kottayam sub jail
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X