കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വാതില്‍ തുറന്നത് മുതല്‍ പ്രതി പിടിയിലായത് വരെ; ഷീബ വധവും ജോസഫ് സിനിമയുമായി നിരവധി സാമ്യങ്ങള്‍

Google Oneindia Malayalam News

കോട്ടയം: ഇല്ലിക്കല്‍ പാറപ്പാടത്ത് വീട്ടമ്മയെ ഷീബയെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയും ഭര്‍ത്താവിനെ മാരകമായി പരിക്കേല്‍പ്പിക്കുകയെ ചെയ്ത കേസില്‍ 23 വയസുകാരനായ പ്രതി മുഹമ്മദ് ബിലാലുമായുള്ള തെളിവെടുപ്പ് തുടരുകയാണ് പോലീസ്. കേസില്‍ ബിലാലിനെ മൂന്ന് ദിവസേത്താണ് പോലീസ് കസ്റ്റഡിയില്‍ വാങ്ങിയിരിക്കുന്നത്. തിങ്കളാഴ്ചയ്ക്കകം തെളിവെടുപ്പ് പൂര്‍ത്തീകരിക്കാനാണ് അന്വേഷണം സംഘം ലക്ഷ്യമിടുന്നത്.

കൃത്യത്തിലും തുടര്‍ന്നുള്ള അന്വേഷണത്തിലും 2018 ല്‍ പുറത്തിറങ്ങിയ ഹിറ്റ് ചലച്ചിത്രം ജോസഫുമായി ഏറെ സാമ്യങ്ങള്‍ കണ്ടെത്താന്‍ കഴിയുന്ന ഒരു കൊലാപാതകമാണ് പാറപ്പാടത്ത് നടന്നത്.

ജോസഫ്

ജോസഫ്

എം പത്മകുമാറിന്‍റെ സംവിധാനത്തില്‍ ജോജു ജോര്‍ജ്ജിനെ നായകാനാക്കി പുറത്തിറങ്ങിയ ജോസഫ് എന്ന ചിത്രത്തന്‍റെ തുടക്കത്തില്‍ വയോധിക ദമ്പതികളെ ആക്രമിച്ചു കൊലപ്പെടുത്തിയ കേസ് അന്വേഷിക്കാന്‍ റിട്ടേഡ് പോലീസ് ഉദ്യോഗസ്ഥനായ ജോസഫ് വരുന്നുണ്ട്. ഏതാനും മണിക്കുറുകള്‍ക്കുള്ളില്‍ തന്നെ കേസിലെ പ്രതിയെ നായകന്‍ പിടികൂടുകയും ചെയ്യുന്നു.

പിടിയിലാവുന്നത്

പിടിയിലാവുന്നത്

കൊല്ലപ്പെട്ട ദമ്പതികളുമായി വളരെ അടുപ്പമുള്ള ഒരു ചെറുപ്പക്കരാനാണ് പിടിയിലാവുന്നത്. ഷീബ വധക്കേസിലേക്ക് എത്തുമ്പോള്‍ പോലീസ് പിടിയിലായ മുഹമ്മദ് ബിലാല്‍ ഇവരുമായി അടുപ്പം പുലര്‍ത്തിയിരുന്നു വ്യക്തിയാണ്. നേരത്തെ ഇവരുടെ വീടിന് അടുത്ത് വാടകയ്ക്ക് താമസിച്ചപ്പോഴാണ് ദമ്പതികളുമായി പരിചയിത്താലാവുന്നത്.

സിനിമയില്‍

സിനിമയില്‍

സിനിമയില്‍ കൊലപാതം നടന്ന വീട്ടില്‍ എത്തിയ ജോസഫ്, മുന്‍വാതിലില്‍ ബലപ്രയോഗങ്ങള്‍ ഒന്നും നടന്നിട്ടില്ലാത്തതിനാല്‍ അകത്ത് നിന്ന് ഒരാളാണ് വാതില്‍ തുറന്നു കൊടുത്തതെന്ന നിഗമനത്തില്‍ എത്തുന്നു. ഷാനി മന്‍സിസിലും ഇത് തന്നെയാണ് നടന്നത്. ബിലാലിന് വീടിന് അകത്തുണ്ടായിരുന്ന ദമ്പതികളില്‍ ഒരാളാണ് വാതില്‍ തുറന്ന് കൊടുത്തത്.

ജോസഫ് ഊഹിക്കുന്നത്

ജോസഫ് ഊഹിക്കുന്നത്

സിനിമയില്‍ അടുപ്പത്തിരുന്ന ചായപ്പാത്രം കത്തിക്കരിഞ്ഞതായി കണ്ടെത്തുന്നുണ്ട്. അതില്‍ നിന്നാണ് വന്നത് വളരെ അടുത്ത ഒരു വ്യക്തിയാണെന്നും വന്നയാള്‍ക്ക് ചായ തയ്യാറാക്കാന്‍ പോവുന്ന സമയത്താണ് കൊലപാതം നടന്നതെന്നും ജോസഫ് ഊഹിക്കുന്നത്. പാറപ്പാടത്തും പുറത്ത് നിന്ന് വന്നയാള്‍ക്ക് ഭക്ഷണം തയ്യാറാക്കാന്‍ ഒരുക്കങ്ങള്‍ നടന്നിരുന്നു.

നിഗമനം

നിഗമനം

യുവാവ് സോഫയില്‍ ഇരുന്ന രീതിയും വായിച്ച മാഗസിനിലെ പേജുമൊക്കെ പരിശോധിച്ചതിന് ശേഷം കൊലപാതകം നടത്തിയത് ഒരു യുവാവാണ് എന്ന നിഗമനത്തില്‍ ജോസഫ് എത്തുന്നുണ്ട്. അതുപോലെ ഇവിടെ ഷോക്കടിപ്പിക്കാനുള്ള ശ്രമം നോക്കി ഇലക്ട്രിക്കൽ ജോലി അറിയുന്ന ആളാണ് പ്രതിയെന്ന നിഗമനത്തിൽ പൊലീസ് എത്തുന്നുണ്ട്. ...

പിടിയിലാവുന്നത്

പിടിയിലാവുന്നത്

ഇപ്പോള്‍ ഏത് കേസിലും ടവര്‍ ലൊക്കേഷന്‍ പരിശോധിക്കുന്ന സാധാരണമാണ്. അതുപോലെ ഷീബ വധക്കേസിലും ജോസഫ് സിനിമയിലും ടവര്‍ ലൊക്കേഷന്‍ കൂടിയാണ് പ്രതിയാരെന്നത് ഉറപ്പിക്കുന്നത്. കൃത്യം നടക്കുന്ന സമയത്ത് മുഹമ്മദ് ബില്‍ പാറപ്പാടത്തെ വീട്ടില്‍ ഉണ്ടായിരുന്നുവെന്ന് തെളിഞ്ഞത് ടവര്‍ ലൊക്കെഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലായിരുന്നു.

യഥാര്‍ത്ഥ സംഭവം

യഥാര്‍ത്ഥ സംഭവം

ജോസഫ് സിനിമയുടെ തുടക്കത്തിലെ ദമ്പതികളുടെ ആ കൊലപാതകവും പിറക്കുന്നത് ഒരു യഥാര്‍ത്ഥ സംഭവത്തില്‍ നിന്നാണ്. കോട്ടയം മണിമലയിലെ പഴയിടം കൊലക്കേസിലില്‍ നിന്നാണ് ആ അന്വേഷണ രംഗം ഉണ്ടാവുന്നതെന്നാണ് സിവില്‍ പോലീസ് ഉദ്യോഗസ്ഥന്‍ കൂടിയായ തിരക്കഥാകൃത്ത് ഷാഹി കബീര്‍ വ്യക്തമാക്കുന്നത്. ഷാഹിയും ആ കൊലപാതകത്തിന്‍റെ അന്വേഷണത്തില്‍ പങ്കെടുത്തിരുന്നു.

2013 ഓഗസ്റ്റ്

2013 ഓഗസ്റ്റ്

2013 ഓഗസ്റ്റിലാണ് പഴയിടം തിടമ്പനാല്‍ വീട്ടില്‍ ഭാസ്കരന്‍ നായരും ഭാര്യ തങ്കമ്മയും കൊല്ലപ്പെടുന്നത്. അടുത്ത ബന്ധുവാണ് കേസില്‍ പിടിയിലായത്. പഴയിടം കൊലക്കേസിനെ പൂര്‍ണ്ണമായും സിനിമയിലേക്ക് പകര്‍ത്തുകയായിരുന്നില്ലെന്നാണ് ഷാഹിയെ ഉദ്ധരിച്ച മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നത്. യാഥാര്‍ത്ഥ്യത്തോടൊപ്പം നിഗമനവും ചേര്‍ത്ത് പ്രേക്ഷകര്‍ക്ക് ത്രില്ലര്‍ സമ്മാനിക്കുകയാണ് ചെയ്തതെന്ന് ഷാഹി വ്യക്തമാക്കുന്നു.

കൊലപാതകത്തിന് ശേഷം

കൊലപാതകത്തിന് ശേഷം

അതേസമയം, കൊലപാതകത്തിന് ശേഷം മുഹമ്മദ് ബിലാല്‍ കോട്ടയത്ത് നിന്നും നേരെ ആലപ്പുഴയിലേക്കാണ് പോയതെന്നും, ഇവിടെ കുറച്ച് മണിക്കൂറുകള്‍ ചിലവഴിച്ച ശേഷമാണ് എറണാകുളത്തേക്ക് പോയതെന്നുമാണ് പോലീസ് വ്യക്തമാക്കുന്നത്. ബിലാലിന് മാനസികാസ്വാസ്ഥ്യം ഉണ്ടെന്ന വാദവും പോലീസ് തള്ളിക്കളയുന്നു. പ്രതി ജോലി ചെയ്ത ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്.

Recommended Video

cmsvideo
കൊലപാതക വാര്‍ത്ത അറിഞ്ഞപ്പോഴേ മകനെ സംശയിച്ചിരുന്നു | Oneindia Malayalam
മാനസികാസ്വാസ്ഥ്യം തള്ളി പോലീസ്

മാനസികാസ്വാസ്ഥ്യം തള്ളി പോലീസ്

പ്രതി സാധാരണ നിലയില്‍ ജോലി ചെയ്യുന്നതാണ് സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാവുന്നത്. മാനസികാസ്വാസ്ഥ്യ സാധ്യതകൾ തള്ളിക്കളയാൻ ഇതടക്കമുള്ള പ്രതിയുടെ പ്രവർത്തനങ്ങളാണു പൊലീസ് ചൂണ്ടിക്കാണിക്കുന്നത്. മരണത്തിന് ശേഷം തെളിവ് നശിപ്പിക്കാന്‍ പ്രതി നടത്തിയ ശ്രമങ്ങളും മാനസികാസ്വാസ്ഥ്യമുള്ള ഒരാൾ ചെയ്യുന്നത് അല്ലെന്നും പോലീസ് വ്യക്തമാക്കുന്നു.

ഉത്രവധം; നിര്‍ത്തിപ്പൊരിച്ച് പോലീസ്, പൊട്ടിക്കരഞ്ഞ് സൂരജിന്‍റെ അമ്മയും സഹോദരിയും, മാല തിരികെ നല്‍കിഉത്രവധം; നിര്‍ത്തിപ്പൊരിച്ച് പോലീസ്, പൊട്ടിക്കരഞ്ഞ് സൂരജിന്‍റെ അമ്മയും സഹോദരിയും, മാല തിരികെ നല്‍കി

 കോഴിക്കോട് നിന്നും ബഹ്റൈനില്‍ എത്തിയ പയ്യോളി സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു; നാട്ടില്‍ ജാഗ്രത കോഴിക്കോട് നിന്നും ബഹ്റൈനില്‍ എത്തിയ പയ്യോളി സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു; നാട്ടില്‍ ജാഗ്രത

English summary
Kottayam Thazhathangadi Sheeba Murder murder has lot of similarity with movie Joseph
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X