കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തിരുമേനിയെ മാറ്റിനിര്‍ത്തിയാല്‍ അത് അനീതിയാകും; പഴയിടത്തെ സന്ദര്‍ശിച്ച് വിഎന്‍ വാസവന്‍

Google Oneindia Malayalam News

കോട്ടയം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ ഭക്ഷണ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ പഴയിടം മോഹനന്‍ നമ്പൂതിരിയുടെ വീട് സന്ദര്‍ശിച്ച് മന്ത്രി വി എന്‍ വാസവന്‍. സി പി ഐം എം ആംരംഭിച്ച ഗൃഹ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് വി എന്‍ വാസവന്‍ പഴയിടം മോഹനന്‍ നമ്പൂതിരിയുടെ വീട്ടിലെത്തിയത്. സര്‍ക്കാര്‍ പഴയിടം മോഹനന്‍ നമ്പൂതിരിക്കൊപ്പമാണ് എന്ന് അദ്ദേഹത്തിന് പിന്തുണ അറിയിച്ച് കൊണ്ട് വി എന്‍ വാസന്‍ വ്യക്തമാക്കി.

പഴയിടം മോഹനന്‍ നമ്പൂതിരി മനുഷ്യ നന്മയും ധാര്‍മികതയും ഉയര്‍ത്തി പിടിക്കുന്ന ആളാണ് എന്ന് വി എന്‍ വാസവന്‍ കൂട്ടിച്ചേര്‍ത്തു. മഹാമാരിയുടെ കാലത്ത് സന്മനസ്സ് കാണിച്ച പഴയിടം നമ്പൂതിരിയെ തങ്ങള്‍ക്ക് മാറ്റി നിര്‍ത്താനാകില്ല എന്നും അങ്ങനെ ചെയ്താല്‍ അത് വലിയ അനീതിയാകും എന്നും വി എന്‍ വാസവന്‍ പറഞ്ഞു. നിരവധി സന്ദര്‍ഭങ്ങളില്‍ പഴയിടം തങ്ങള്‍ അഭ്യര്‍ത്ഥിച്ച് പ്രകാരം പലര്‍ക്കായി സഹായി നല്‍കിയിട്ടുണ്ട് എന്നും വി എന്‍ വാസവന്‍ അനുസ്മരിച്ചു.

1

പഴയിടത്തിന്റേത് നന്മ നിറഞ്ഞ മനസാണ്. പാവപ്പെട്ടവരുടെ വിവാഹത്തിന് ഭക്ഷണം നല്‍കിയിട്ടുണ്ട് അദ്ദേഹം. സ്‌കൂള്‍ കലോത്സവത്തിലെ ഭക്ഷണവിവാദത്തില്‍ പഴയിടം മോഹനന്‍ നമ്പൂതിരിക്കുണ്ടായ മനപ്രയാസത്തില്‍ താനും പങ്ക് ചേരുന്നു എന്നും മമന്ത്രി പറഞ്ഞു. വിവാദത്തിന്റെ സമയത്ത് തന്നെ പഴയിടം മോഹനന്‍ നമ്പൂതിരിയെ വിളിച്ച് പിന്തുണ അറിയിച്ചിരുന്നു എന്നും എന്നും വി എന്‍ വാസവന്‍ വ്യക്തമാക്കി.

'ജനാധിപത്യം അല്ല തെമ്മാടിപത്യം, കുഴിയിലേക്ക് പോകും വരെ അഴിമതി', രാഷ്ട്രീയക്കാർക്കെതിരെ ശ്രീനിവാസൻ'ജനാധിപത്യം അല്ല തെമ്മാടിപത്യം, കുഴിയിലേക്ക് പോകും വരെ അഴിമതി', രാഷ്ട്രീയക്കാർക്കെതിരെ ശ്രീനിവാസൻ

2

അതേസമയം വി എന്‍ വാസവന്റെ സന്ദര്‍ശം ഒരു ജ്യേഷ്ഠ സഹോദരന്റെ സന്ദര്‍ശനമായാണ് കാണുന്നത് എന്ന് പഴയിടം മോഹനന്‍ നമ്പൂതിരിയും പ്രതികരിച്ചു. സര്‍ക്കാരിന്റെ പ്രതിനിധിയായിട്ടല്ല വാസവന്റെ സന്ദര്‍ശനത്തെ കാണുന്നത് എന്നും അദ്ദേഹം പറഞ്ഞു. തനിക്ക് ചെറിയ ആശങ്കകളുണ്ടായിരുന്നു എന്നും അതിനെ കുറിച്ച് പറഞ്ഞ് കഴിഞ്ഞു എന്നും പഴയിടം പറഞ്ഞു. എന്നാല്‍ തീരുമാനത്തിലേക്കെത്താന്‍ കുറച്ച് സമയമെടുക്കും എന്നും അദ്ദേഹം വ്യക്തമാക്കി.

പുത്തന്‍വീട്ടില്‍ ആഡംബരജീവിതം.. ഒപ്പം അവസാനിക്കാത്ത സൗഭാഗ്യങ്ങളും; ഈ രാശിക്കാരുടെ ശുക്രനുദിച്ചുപുത്തന്‍വീട്ടില്‍ ആഡംബരജീവിതം.. ഒപ്പം അവസാനിക്കാത്ത സൗഭാഗ്യങ്ങളും; ഈ രാശിക്കാരുടെ ശുക്രനുദിച്ചു

3

അതേസമയം വി എന്‍ വാസവന്റെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് പഴയിടം തന്റെ വീട്ടില്‍ ഭക്ഷണമൊരുക്കിയിരുന്നു. എന്നാല്‍ ഗൃഹസന്ദര്‍ശനത്തിനിടെ ഓരോ വീടും കയറിയിറങ്ങേണ്ടി വന്നപ്പോള്‍ മുന്‍ നിശ്ചയപ്രകാരമല്ലാതെ മറ്റൊരു വീട്ടില്‍ നിന്ന് ഭക്ഷണം കഴിക്കേണ്ടി വന്നു എന്ന് വി എന്‍ വാസവന്‍ പറഞ്ഞു. പഴയിടത്തിന്റെ വീട്ടില്‍ നിന്ന് ഭക്ഷണം കഴിക്കാനായിരുന്നു പദ്ധതി എന്നും അദ്ദേഹം പറഞ്ഞു.

കളമശ്ശേരിയിൽ 500 കിലോ പഴകിയ കോഴിയിറച്ചി പിടികൂടി; മാസങ്ങൾ പഴക്കമുള്ളതാണെന്ന് സംശയംകളമശ്ശേരിയിൽ 500 കിലോ പഴകിയ കോഴിയിറച്ചി പിടികൂടി; മാസങ്ങൾ പഴക്കമുള്ളതാണെന്ന് സംശയം

4

എന്നാല്‍ അത് കുഴപ്പമില്ലെന്നും ഇലയിട്ട് എല്ലാം ഒരുക്കി വെച്ചിരിക്കുകയായിരുന്നു എന്നും പഴയിടം മോഹനന്‍ നമ്പൂതിരി വി എന്‍ വാസനോട് പറഞ്ഞു. അതേസമയം കലോത്സവത്തിന് ഇനി ഭക്ഷണം ഒരുക്കില്ലെന്ന് പഴയിടം പറഞ്ഞതിനെ കുറിച്ച് മന്ത്രിയോട് സൂചിപ്പിച്ചപ്പോള്‍ ഏത് നല്ല കാര്യത്തിന്റെ മുന്‍പിലും അദ്ദേഹം വരും എന്നും ഒരിക്കലും സമൂഹത്തോട് പുറം തിരിഞ്ഞ് നില്‍ക്കുന്നയാളല്ല തിരുമേനി എന്നുമായിരുന്നു വി എന്‍ വാസവന്റെ മറുപടി.

English summary
Kottayam: VN Vasavan visited Pazhayidom Mohanan Namboothiri amid the non veg food controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X