കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോണ്‍ഗ്രസ് കൗണ്‍സിലര്‍ 'അപ്രത്യക്ഷം'... യുഡിഎഫ് ഭരണം വീഴും? എസ്ഡിപിഐ നിലപാട് നിര്‍ണായകം

Google Oneindia Malayalam News

കോട്ടയം: വേറിട്ട രാഷ്ട്രീയ നീക്കങ്ങള്‍ക്കാണ് ഈരാറ്റുപേട്ട നഗരസഭ സാക്ഷിയാകാന്‍ പോകുന്നത്. യുഡിഎഫ് ഭരണസമിതിക്കെതിരെ എല്‍ഡിഎഫ് അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കിയിരിക്കുന്നു. കോണ്‍ഗ്രസ് അംഗം നോട്ടീസില്‍ ഒപ്പുവച്ചത് യുഡിഎഫ് കേന്ദ്രങ്ങളില്‍ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. തൊട്ടുപിന്നാലെ കോണ്‍ഗ്രസ് അംഗത്തെ കാണാതായി എന്നാണ് യുഡിഎഫിന്റെ ആരോപണം. ഇതിന് പിന്നില്‍ എല്‍ഡിഎഫ് ആണെന്നും അവര്‍ ആരോപിക്കുന്നു.

അതേസമയം, അവിശ്വാസ പ്രമേയ നോട്ടീസ് അടുത്താഴ്ച ചര്‍ച്ചയ്‌ക്കെടുക്കും. നിലവിലെ സാഹചര്യത്തില്‍ പ്രമേയം പാസാകില്ല. എന്നാല്‍ ചില രാഷ്ട്രീയ അടിയൊഴുക്കുകള്‍ സംഭവിച്ചാല്‍ യുഡിഎഫ് ഭരണം വീഴും. അതിനുള്ള ചര്‍ച്ചകള്‍ക്ക് ഇടതുപക്ഷം നീക്കം തുടങ്ങിയിട്ടുണ്ട് എന്നാണ് വിവരം. വിശദാംശങ്ങള്‍ ഇങ്ങനെ...

ഇന്ത്യയെ റെഡ് ലിസ്റ്റില്‍ നിന്ന് നീക്കി; പ്രവാസികള്‍ക്ക് ആശ്വാസം, കൂടുതല്‍ ഇളവുമായി ബഹ്‌റൈന്‍ഇന്ത്യയെ റെഡ് ലിസ്റ്റില്‍ നിന്ന് നീക്കി; പ്രവാസികള്‍ക്ക് ആശ്വാസം, കൂടുതല്‍ ഇളവുമായി ബഹ്‌റൈന്‍

1

വികസന പ്രവര്‍ത്തനങ്ങള്‍ മുരടിച്ചിരിക്കുന്നു, ഭരണം നടക്കുന്നില്ല, ഭരണപക്ഷ അംഗങ്ങള്‍ തോന്നിയ പോലെ പ്രവര്‍ത്തിക്കുന്നു... തുടങ്ങി നിരവധി ആരോപണങ്ങളാണ് പ്രതിപക്ഷമായ എല്‍ഡിഎഫ് ഉന്നയിക്കുന്നത്. അവിശ്വാസ പ്രമേയം അടുത്ത 13ന് ചര്‍ച്ചയ്‌ക്കെടുക്കും. വോട്ടെടുപ്പ് നടന്നാല്‍ വിജയം ഉറപ്പിക്കാനുള്ള കരുനീക്കം ഇടതുപക്ഷം ആരംഭിച്ചുകഴിഞ്ഞു. കേരള കോണ്‍ഗ്രസ് അംഗത്തെ അധ്യക്ഷയാക്കാനുള്ള നീക്കമാണ് ഇടതുപക്ഷം നടത്തുന്നത്.

2

കുഴിവേലി ഡിവിഷന്‍ കൗണ്‍സിലറും കോണ്‍ഗ്രസ് അംഗവുമായ അന്‍സല്‍ന പരീക്കുട്ടി അവിശ്വാസ നോട്ടീസില്‍ ഒപ്പുവച്ചത് യുഡിഎഫ് കേന്ദ്രങ്ങളെ ഞെട്ടിച്ചിട്ടുണ്ട്. അന്‍സല്‍നയ്ക്ക് പുറമെ എള്‍ഡിഎഫിലെ 9 അംഗങ്ങളും ഒപ്പുവച്ചാണ് നോട്ടീസ് നല്‍കിയത്. നഗരസഭയിലെ സീറ്റുകള്‍ പരിഗണിച്ചാല്‍ 15 അംഗങ്ങളുടെ പിന്തുണയുണ്ടെങ്കില്‍ പ്രമേയം പാസാക്കും. ആ നമ്പര്‍ പിടിക്കാനാണ് ഇടതുപക്ഷത്തിന്റെ നീക്കം.

3

28 അംഗങ്ങളാണ് നഗരസഭയിലുള്ളത്. വെല്‍ഫയര്‍ പാര്‍ട്ടിയുടെ 2 അംഗങ്ങള്‍ ഉള്‍പ്പെടെ യുഡിഎഫ് ഭരണസമിതിയെ പിന്തുണയ്ക്കുന്നത് 14 അംഗങ്ങളാണ്. എല്‍ഡിഎഫിന് ഒമ്പതും എസ്ഡിപിഐക്ക് അഞ്ചും അംഗങ്ങളുണ്ട്. ഇതില്‍ കോണ്‍ഗ്രസ് അംഗം പ്രമേയത്തിന് പിന്തുണ നല്‍കുമെന്നാണ് കരുതുന്നത്. എസ്ഡിപിഐയുടെ അഞ്ച് അംഗങ്ങള്‍ കൂടി പിന്തുണച്ചാല്‍ പ്രമേയം പാസാകും.

4

അതിനിടെയാണ് കോണ്‍ഗ്രസ് കൗണ്‍സിലറെ കാണാനില്ല എന്ന ആരോപണം ഉയര്‍ന്നിരിക്കുന്നത്. വെള്ളിയാഴ്ച മുതല്‍ അന്‍സല്‍ന പരീക്കുട്ടിയെ കാണാനില്ലെന്നാണ് പറയുന്നത്. യുഡിഎഫ് പ്രതിഷേധം സംഘടിപ്പിച്ചു. പൂഞ്ഞാര്‍ എംഎല്‍എ സെബാസ്റ്റ്യന്‍ കുളത്തുങ്കലിന്റെ ഓഫീസിലേക്ക് അവര്‍ മാര്‍ച്ച് നടത്തി. എംഎല്‍എയാണ് സംഭവങ്ങള്‍ക്ക് പിന്നിലെന്ന് അവര്‍ കുറ്റപ്പെടുത്തുന്നു. എംഎല്‍എയും ഇടതുപക്ഷവും ഇക്കാര്യം നിഷേധിക്കുകയും ചെയ്തു.

നടന്‍ ബാലയുടെ വിവാഹ ചിത്രങ്ങള്‍ വൈറല്‍; സന്തോഷം നിറഞ്ഞ് ബാല-എലിസബത്ത് ദമ്പതികള്‍

5

എസ്ഡിപിഐ പിന്തുണയുണ്ടെങ്കില്‍ മാത്രമേ എല്‍ഡിഎഫ് കൊണ്ടുവന്ന പ്രമേയം പാസാകൂ. ഇതിനുള്ള കരുനീക്കം ഇടത് ക്യാമ്പില്‍ തുടങ്ങി എന്നാണ് വിവരം. അനൗദ്യോഗിക ചര്‍ച്ചകള്‍ നടന്നുവെന്ന് എസ്ഡിപിഐ നേതൃത്വങ്ങള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ ഔദ്യോഗികമായ ചര്‍ച്ച നടക്കുകയോ ധാരണയുണ്ടാക്കുകയോ ചെയ്തിട്ടില്ലെന്നും നേതൃത്വങ്ങളുമായി ആലോചിച്ച ശേഷമേ അന്തിമ തീരുമാനം എടുക്കൂ എന്നും എസ്ഡിപിഐ നേതാക്കള്‍ വ്യക്തമാക്കി.

6

കേരള കോണ്‍ഗ്രസ് അംഗത്തെ ചെയര്‍പേഴ്‌സണ്‍ ആക്കാനാണ് ഇടതുപക്ഷം ആലോചിക്കുന്നത്. അങ്ങനെ വരുമ്പോള്‍ എസ്ഡിപിഐ പിന്തുണ ലഭിക്കാനിടയുണ്ടെന്നും അവര്‍ കരുതുന്നു. എംഎല്‍എ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എസ്ഡിപിഐയുമായി ചര്‍ച്ച നടത്തിയേക്കും. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇദ്ദേഹത്തിനായിരുന്നു എസ്ഡിപിഐയുടെ പിന്തുണ. കേരള ജനപക്ഷം നേതാവ് പിസി ജോര്‍ജിനെ പരാതയപ്പെടുത്തിയാണ് സെബാസ്റ്റ്യന്‍ ഇത്തവണ പൂഞ്ഞാറില്‍ ജയിച്ചത്.

7

യുഡിഎഫിലെ സുഹ്‌റ അബ്ദുല്‍ ഖാദറാണ് നിലവിലെ നഗരസഭാ ചെയര്‍പേഴ്‌സണ്‍. ഭരണ പ്രതിസിന്ധി സൃഷ്ടിക്കാനാണ് ഇടതുപക്ഷത്തിന്റെ ശ്രമം എന്ന് യുഡിഎഫ് ആരോപിക്കുന്നു. ജനാധിപത്യ വിരുദ്ധമായ നീക്കങ്ങളാണ് ഇടതുപക്ഷം നടത്തുന്നത്. യുഡിഎഫ് അംഗത്തെ കാണാതായത് ഇതിന്റെ ഭാഗമാണെന്നും ഇത്തരം രാഷ്ട്രീയം ജനാധിപത്യത്തിന് ഭൂഷണമല്ല എന്നും യുഡിഎഫ് നേതാക്കള്‍ പറഞ്ഞു.

Recommended Video

cmsvideo
കത്തിക്കുത്ത് കിട്ടാതെ പിണറായി രക്ഷപെട്ടത് തലനാരിഴയ്ക്കെന്ന് കെ സുധാകരൻ

English summary
LDF Moves No Confidence Motion Against UDF in Erattupetta Municipality; SDPI Support in Crucial
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X