കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഏറ്റുമാനൂര്‍ ക്ഷേത്രത്തിന് മുകളില്‍ ഡ്രോണ്‍ ക്യാമറ, ദൃശ്യങ്ങള്‍ പകര്‍ത്തി; യുവാവ് അറസ്റ്റില്‍

Google Oneindia Malayalam News

കോട്ടയം: ഡ്രോണ്‍ ക്യാമറ ഉപയോഗിച്ച് ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലെ ദൃശ്യങ്ങള്‍ പകര്‍ത്തിയ യുവാവ് അറസ്റ്റില്‍. മംഗര കലുങ്ക് സ്വദേശി കൊച്ചുപുരയ്ക്കല്‍ തോമസ് സെബാസ്റ്റ്യനെ(37)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഏറ്റുമാനൂര്‍ പൊലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്.

തോമസ് സെബാസ്റ്റ്യനെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. തോമസ് സെബാസ്റ്റ്യന്റെ ഡ്രോണ്‍ ക്യാമറ പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. യു കെയില്‍ നഴ്‌സാണ് തോമസ് സെബാസ്റ്റ്യന്‍ എന്ന് പൊലീസ് അറിയിച്ചു. ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രവും പരിസരവും അതീവസുരക്ഷാ മേഖലയായി പ്രഖ്യാപിച്ചിട്ടുള്ളതാണ്.

drone

തിങ്കളാഴ്ച രാവിലെ എട്ടോടെയാണ് ക്ഷേത്രത്തിന് മുകളില്‍ ഡ്രോണ്‍ എത്തിയത്. ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിന്റെ കിഴക്കേ നടയിലും ക്ഷേത്ര മൈതാനത്തും നിന്ന് ദൃശ്യങ്ങള്‍ പകര്‍ത്തിയത് കണ്ട നാട്ടുകാരാണ് ദേവസ്വം ജീവനക്കാരെ ആദ്യം വിവരം അറിയിച്ചത്.

പിന്നീട് ദേവസ്വം സുരക്ഷാ ജീവനക്കാര്‍ എത്തി ഇദ്ദേഹത്തെ ക്ഷേത്രത്തില്‍ തടഞ്ഞ് വെക്കുതയും ചെയ്തു. ഇതിന് പിന്നാലെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ ആര്‍ പ്രകാശ് സംഭവത്തെ കുറിച്ച് പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ തന്റെ യുട്യൂബ് ചാനലിന് വേണ്ടിയാണ് ക്ഷേത്രത്തിന്റെ ദൃശ്യം പകര്‍ത്തിയത് എന്നാണു തോമസ് സെബാസ്റ്റ്യന്‍ പൊലീസിന് നല്‍കിയ മൊഴി.

'അതിജീവിതയ്‌ക്കൊപ്പം മമ്മൂട്ടിയോ മോഹന്‍ലാലോ നില്‍ക്കുമെന്ന് തോന്നുന്നില്ല', കാരണമിതാണ്: അഡ്വ. സുധ ഹരിദ്വാര്‍'അതിജീവിതയ്‌ക്കൊപ്പം മമ്മൂട്ടിയോ മോഹന്‍ലാലോ നില്‍ക്കുമെന്ന് തോന്നുന്നില്ല', കാരണമിതാണ്: അഡ്വ. സുധ ഹരിദ്വാര്‍

മുന്‍പും ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തില്‍ ഡ്രോണ്‍ ഉപയോഗിച്ച് ചിത്രങ്ങള്‍ എടുത്ത സംഭവം ഉണ്ടായിരുന്നു. അന്ന് ഉപദേശക സമിതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അഡ്വക്കറ്റ് കമ്മിഷണര്‍ എ എസ് പി കുറുപ്പ് ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രവും പരിസരവും സുരക്ഷാമേഖലയായി പ്രഖ്യാപിക്കുകയായിരുന്നു.

അതേസമയം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതിനാല്‍ ക്ഷേത്ര മൈതാനത്തെ പൊലീസ് എയ്ഡ് പോസ്റ്റില്‍ സ്ഥിരം പൊലീസിനെ നിയോഗിക്കണം എന്ന് ഉപദേശകസമിതി സെക്രട്ടറി കെ എന്‍ ശ്രീകുമാര്‍ ആവശ്യപ്പെട്ടു. ഏഴരപ്പൊന്നാന അടക്കമുള്ളവ സംരക്ഷിക്കേണ്ടതിന്റെ ഭാഗമായാണ് ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തെ അതീവ സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചിട്ടുള്ളത്.

ഫോട്ടോ ഇടുന്നു ലൈക്ക് വാരിക്കൂട്ടുന്നു, ചുമ്മാ പൊളിയാണ് പ്രിയാമണി

ചിങ്ങവനത്തെ ടെസിലിനെയും സംരക്ഷിത മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി ആര്‍ച്ച് ഡാം, മുല്ലപ്പെരിയാര്‍ ഡാം, മൂലമറ്റം പവര്‍ഹൗസ്, മൂലമറ്റം സ്വിച്ച് യാഡ്, ചെങ്കുളം ഡാം, ചെങ്കുളം പവര്‍ ഹൗസ് തുടങ്ങിയവയും അതീവ സുരക്ഷാമേഖലയായി പ്രഖ്യാപിച്ചിരുന്നു. ഇവിടെ ഡ്രോണ്‍ പറത്തലിനു നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

English summary
Man caught by police for filming scenes at Ettumanoor Mahadeva temple using drone camera
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X