പൂഞ്ഞാറില്‍ ഇത്തവണ കടുത്ത പോരാട്ടം; പിസി ജോര്‍ജ്ജിന് നേരിയ മുന്നേറ്റം, തൊട്ടുപിറകില്‍ എല്‍ഡിഎഫ്
കോട്ടയം: പൂഞ്ഞാറില്‍ ഇത്തവണയും പിസി ജോര്‍ജ്ജിന് തന്നെയാണ് നേരിയ മുന്‍തൂക്കമുള്ളത് എന്ന് മനോരമ ന്യൂസ് പ്രീ പോള്‍ സര്‍വ്വേ. എന്നാല്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നേടിയത് പോലെ ഉള്ള ഒരു ഈസി വാക്കോവര്‍ ഇത്തവണ പിസി ജോര്‍ജ്ജിന് ഉണ്ടാകില്ലെന്നാണ് സര്‍വ്വേ നല്‍കുന്ന സൂചന.
നേരിയ മേല്‍ക്കൈ മാത്രമേ ഇത്തവണ പിസി ജോര്‍ജ്ജിന്റെ ജനപക്ഷത്തിന് അവകാശപ്പെടാന്‍ ഉള്ളൂ എന്നാണ് സര്‍വ്വേ സൂചിപ്പിക്കുന്നത്. 38 ശതമാനം പേരാണ് പിസി ജോര്‍ജ്ജിനെ പിന്തുണയ്ക്കുന്നത്. 34.5 ശതമാനത്തിന്റെ പിന്തുണ എല്‍ഡിഎഫിനാണ്. യുഡിഎഫ് മൂന്നാം സ്ഥാനത്തും(14.8) എന്‍ഡിഎ നാലാം സ്ഥാനത്തും ആണ് ഇവിടെ.

സ്ഥാനാർത്ഥികൾ
കേരള കോൺഗ്രസ് എമ്മിന്റെഅഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ ആണ് ഇവിടെ എൽഡിഎഫ് സ്ഥാനാർത്ഥി. അഡ്വ ടോമി കല്ലാനിയാണ് കോൺഗ്രസ് സ്ഥാനാർത്ഥി. എംപി സെൻ ബിഡിജെഎസ് സ്ഥാനാർത്ഥിയായും മത്സരിക്കുന്നുണ്ട്. ചതുഷ്കോണ മത്സരം എന്ന് വിശേഷിപ്പിക്കാൻ ആവില്ലെങ്കിലും, മൂന്ന് മുന്നണികൾക്കെതിരെ പിസി ജോർജ്ജിന്റെ ഒറ്റയാൾ പോരാട്ടം എന്ന് വിശേഷിപ്പിക്കാവുന്നതാണ് പൂഞ്ഞാറിലെ പോരാട്ടം.

ജോർജ്ജിന്റെ പ്രതീക്ഷ
തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം യുഡിഎഫ് പ്രവേശം ഏറെക്കുറേ ഉറപ്പിച്ച മട്ടായിരുന്നു പിസി ജോർജ്ജ്. ജോസ് കെ മാണിയുടെ മുന്നണി മാറ്റത്തോടെ കോട്ടയം, ഇടുക്കി ജില്ലകളിൽ യുഡിഎഫ് വലിയ തിരിച്ചടി നേരിടുകയും ചെയ്തിരുന്നു. എന്നാൽ ജോർജ്ജിന്റെ പ്രതീക്ഷകൾ എല്ലാം അപ്രസക്തമാക്കുന്നതായിരുന്നു യുഡിഎഫ് തീരുമാനം.

ഉമ്മൻ ചാണ്ടിയുടെ കളി
ഉമ്മൻ ചാണ്ടിയുടെ ഇടപെടലാണ് പിസി ജോർജ്ജിന്റെ യുഡിഎഫ് പ്രവേശനം ഇല്ലാതാക്കിയത് എന്നാണ് പിസി ജോർജ്ജ് തന്നെ പറയുന്നത്. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഉമ്മൻ ചാണ്ടിയെ ഏറ്റവും അധികം പ്രതിസന്ധിയിലാക്കിയിരുന്നതും പിസി ജോർജ്ജ് ആയിരുന്നു. ജോർജ്ജിന്റെ മുന്നണി പ്രവേശനത്തിന് ഐ ഗ്രൂപ്പ് സമ്മതം മൂളുകയും ചെയ്തിരുന്നു.

ഷോണിനെ രംഗത്തിറക്കാൻ
മുന്നണി പ്രവേശനം സാധ്യമായാൽ കൂടുതൽ സീറ്റുകൾ ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു പിസി ജോർജ്ജ്. അങ്ങനെയെങ്കിൽ മകൻ ഷോൺ ജോർജ്ജിനെ പൂഞ്ഞാറിൽ മത്സരിപ്പിക്കാനും പിസി ജോർജ്ജ് പാലായിലേക്കോ കാഞ്ഞിരപ്പള്ളിയിലേക്കോ മാറാനോ ആയിരുന്നു പദ്ധതി. എന്നാൽ അത് നടപ്പിലായില്ല.

അസാധ്യമായ നിർദ്ദേശങ്ങൾ
പാർട്ടിയെന്ന് നിലയിൽ ജോർജ്ജിന്റെ ജനപക്ഷത്തെ മുന്നണിയിൽ എടുക്കാനാവില്ലെന്നതായിരുന്നു യുഡിഎഫ് തീരുമാനം. മറ്റേതെങ്കിലും പാർട്ടിയിൽ ലയിക്കാൻ ആയിരുന്നു നിർദ്ദേശം. ഇത് പിസി ജോർജ്ജിന് സ്വീകാര്യമായിരുന്നില്ല. അല്ലെങ്കിൽ പൂഞ്ഞാറിൽ യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്രനായി മത്സരിക്കാം എന്ന നിർദ്ദേശവും യുഡിഎഫ് മുന്നോട്ട് വച്ചു. ജോർജ്ജ് ഇതും തള്ളിക്കളഞ്ഞു.

എൻഡിഎ
പിസി ജോർജ്ജ് എൻഡിഎയിലേക്ക് പോകുന്നു എന്ന രീതിയിൽ ആയിരുന്നു പിന്നീട് നടന്ന ചർച്ചകൾ. നേരത്തെ എൻഡിഎയിൽ അംഗമായിരുന്ന ജനപക്ഷം പിന്നീട് മുന്നണി വിട്ട് പുറത്ത് വരികയായിരുന്നു. എന്തായാലും എൻഡിഎയുടെ പിന്തുണ ഇത്തവണ ജോർജ്ജിന് ഉണ്ടാവില്ല എന്നാണ് സൂചനകൾ.
ഇന്ത്യയിലിരുന്ന് കളിക്കാം പവർബോൾ ജാക്ക്പോട്ട്; സമ്മാനത്തുക 200 മില്യൺ ഡോളർ












Click it and Unblock the Notifications