കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എൻസിപി-ജോസ് കെ മാണി പോര് മുറുകുന്നു..പാലായിൽ കാപ്പൻ സജീവമായിരുന്നോയെന്ന് ജോസ്, എൻസിപിയുടെ മറുപടി

Google Oneindia Malayalam News

കോട്ടയം; തദ്ദേശ തിരഞ്ഞെടുപ്പിന് പിന്നാലെ എൽഡിഎഫിൽ എൻസിപി-ജോസ് കെ മാണി വിഭാഗങ്ങൾ തമ്മിലുള്ള പോര് മുറുകുന്നു. തിരഞ്ഞെടുപ്പിൽ സീറ്റ് വിഭജനത്തിൽ അർഹിക്കുന്ന പരിഗണന ലഭിച്ചില്ലെന്ന ആക്ഷേപം എൻസിപി നേതാവും പാലാ എംഎൽഎയുമായ മാണി സി കാപ്പൻ ഉയർത്തിയിരുന്നു. ജോസിൻറെ വരവോടെ കടുത്ത അവഗണനയാണ് തങ്ങൾ നേരിടുന്നതെന്ന വിമർശനമായിരുന്നു കാപ്പൻ ഉയർത്തിയത്.അതേസമയം വിമർശനങ്ങളിൽ എൻസിപിക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് ജോസ് കെ മാണി.

സീറ്റ് വിഭജനം

സീറ്റ് വിഭജനം

പാല മുന്‍സിപ്പാലിറ്റി സീറ്റ് വിഭജനത്തില്‍ എല്‍ഡിഎഫ് എന്‍സിപിയ്ക്ക് അര്‍ഹമായ പരിഗണന നല്‍കിയില്ലെന്നായിരുന്നു മാണി സി കാപ്പന്‍ ആരോപിച്ചത്.കഴിഞ്ഞ തവണ ഉപതിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ 9 പഞ്ചായത്തിലും ഒരു മുനിസിപ്പാലിറ്റിയിലും ലീഡ് ചെയ്തിട്ടും അവിടെ ആകെ രണ്ട്സീറ്റ് മാത്രമാണ് തന്നതെന്ന് കാപ്പൻ കുറ്റപ്പെടുത്തിയിരുന്നു.

എൻസിപി വിമർശനം

എൻസിപി വിമർശനം

പാലായിൽ മാത്രമല്ല സംസ്ഥാനത്ത് ഉടനീളം ഇതേ നിലയിലായിരുന്നു സീറ്റ് വിഭജനം ഉണഅടായതെന്നായിരുന്നു എൻസിപി ഉയർത്തിയ വിമർശനം.കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 400ലധികം സീറ്റുകളിലായിരുന്നു എൻസിപി മത്സരിച്ചിരുന്നത്. എന്നാൽ ഇക്കുറി 165 സീറ്റുകൾ മാത്രമാണ് പാർട്ടിക്കു ലഭിച്ചത്.

പ്രതിഷേധമുണ്ട്

പ്രതിഷേധമുണ്ട്

എല്‍ഡിഎഫ് ഞങ്ങളോട് കാണിച്ച അവഹേളനത്തോട് ശക്തമായ പ്രതിഷേധമുണ്ട്. ഇക്കാര്യം മുന്നണിയെ അറിയിക്കുമെന്നും മാണി സികാപ്പൻ വ്യക്തമാക്കിയിരുന്നു. എന്നാല്‍ മാണി സി കാപ്പന് പരാതി ഉണ്ടെങ്കില്‍ അത് ഇടത് മുന്നണി പരിശോധിക്കും എന്ന് ജോസ് കെ മാണി പ്രതികരിച്ചു.

 ഒറ്റക്കെട്ടായി നേരിട്ടത്

ഒറ്റക്കെട്ടായി നേരിട്ടത്

ഇടതുമുന്നണി തദ്ദേശ തിരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായാണ് നേരിട്ടത്. അതേസമയം പാലായില്‍ അടക്കം പ്രചാരണ വേദികളില്‍ മാണി സി കാപ്പന്‍ സജീവമായിരുന്നോ എന്ന് മാധ്യമങ്ങള്‍ പരിശോധിക്കണമെന്നും ജോസ് കെ മാണി പറഞ്ഞു. തെരഞ്ഞെടു്പിൽ എൽഡിഎഫ് മികച്ച മുന്നേറ്റം ഉണ്ടാക്കുമെന്നും ജോസ് കെ മാണി പറഞ്ഞു.

ഇരുട്ടിവെളുത്തപ്പോൾ വന്നല്ല

ഇരുട്ടിവെളുത്തപ്പോൾ വന്നല്ല

എന്നാൽ ജോസിന്റെ പ്രസ്താവനയ്ക്കെതിരെ രൂക്ഷവിമർശനുമായി എൻസിപി രംഗത്തെത്തി. എൻസിപി പതിറ്റാണ്ടായി ഇടതുമുന്നണിയുടെ ഭാഗമാണ്.മാണി സി കാപ്പ ന്‍റെ ഇടതു നിലപാട് നേരം ഇരുട്ടിവെളുത്തപ്പോൾ ആരംഭിച്ചതല്ലെന്നും എൻസിപി ബ്ലോക്ക് പ്രസിഡൻറ് ജോഷി പുതുമന പറഞ്ഞു.

 സജീവമായിരുന്നു

സജീവമായിരുന്നു

പാലായിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ എംഎൽഎ സജീവമായിരുന്നു. എന്തെങ്കിലും സംശയം ഇക്കാര്യത്തിൽ ഉണ്ടെങ്കിൽ കേരള കോൺഗ്രസ് എം ജോസ് വിഭാഗം പാലാ നിയോജകമണ്ഡലം പ്രസിഡന്‍റ് ഫിലിപ്പ് കുഴിക്കുളത്തോട് ചോദിച്ചാൽ മതിയെന്നും അദ്ദേഹം വ്യക്തമാക്കി.

ഇടതിന്റേതായത്

ഇടതിന്റേതായത്

ഇടതുമുന്നണി പ്രതിപക്ഷത്ത് ഉണ്ടായിരുന്നപ്പോഴും എൻസിപി ഒപ്പം തന്നെയാണ് ഉണ്ടായത്.നിയമസഭ തെരഞ്ഞെടുപ്പുകളിൽ ഇടതുപക്ഷത്തി ന്‍റെ ഉപേക്ഷിക്കപ്പെട്ട സീറ്റായി പരിഗണിക്കപ്പെട്ടതായിരുന്നു പാലാ.രണ്ടു പതിറ്റാണ്ടിനുള്ളിൽ നാല് തെരഞ്ഞെടുപ്പുകളെ നേരിട്ടാണ് മണ്ഡലം കാപ്പൻ ഇടതിന്റേതാക്കിയത്. പാലാക്കാർക്ക് എല്ലാം തിരിച്ചറിയാൻ കഴിയുമെന്നും ജോഷി പറഞ്ഞു.

തദ്ദേശ തിരഞ്ഞെടുപ്പ്; സംസ്ഥാനത്ത് എല്‍ഡിഎഫിന് അനുകൂലം സ്ഥിതി, തൂത്തുവാരുമെന്ന് മന്ത്രി!!തദ്ദേശ തിരഞ്ഞെടുപ്പ്; സംസ്ഥാനത്ത് എല്‍ഡിഎഫിന് അനുകൂലം സ്ഥിതി, തൂത്തുവാരുമെന്ന് മന്ത്രി!!

എല്‍ഡിഎഫ് ഞെട്ടും: കണ്ണൂരില്‍ യുഡിഎഫ് 35 സീറ്റുകള്‍ നേടും, വലിയ വിജയം ഉറപ്പെന്ന് കെ സുധാകരന്‍എല്‍ഡിഎഫ് ഞെട്ടും: കണ്ണൂരില്‍ യുഡിഎഫ് 35 സീറ്റുകള്‍ നേടും, വലിയ വിജയം ഉറപ്പെന്ന് കെ സുധാകരന്‍

കമല്‍നാഥ് രാഷ്ട്രീയം ഉപേക്ഷിക്കുന്നു, രാജിവെക്കും, മധ്യപ്രദേശില്‍ ട്വിസ്റ്റ്, രാഹുലിന്റെ സമ്മര്‍ദം!!കമല്‍നാഥ് രാഷ്ട്രീയം ഉപേക്ഷിക്കുന്നു, രാജിവെക്കും, മധ്യപ്രദേശില്‍ ട്വിസ്റ്റ്, രാഹുലിന്റെ സമ്മര്‍ദം!!

English summary
media should check whether Mani C Kappan was active in Pala says jose k mani
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X