• search
 • Live TV
കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ഈരാറ്റുപേട്ടയിൽ സിപിഎം- എസ്ഡിപിഐ സഖ്യമില്ല: പ്രതിപക്ഷ ആരോപണങ്ങൾക്ക് മറുപടി നൽകി വിഎൻ വാസവൻ

Google Oneindia Malayalam News

കോട്ടയം: ഈരാറ്റുപേട്ട നഗരസഭയിൽ എസ്ഡിപിഐ- സിപിഎം സഖ്യമെന്ന ആരോപണങ്ങൾ തള്ളിക്കളഞ്ഞ് സഹകരണവകുപ്പ് മന്ത്രി വിഎൻ വാസവൻ. നഗരസഭയിൽ സിപിഎം നേതാക്കൾ എസ്ഡിപിഐയുമായി ഒരു തരത്തിലുള്ള ചർച്ചയോ ആശയവിനിമയമോ നടത്തിയില്ലെന്നും മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് എസ്ഡിപിഐയുടെ പിന്തുണയോടെ സിപിഎമ്മിന്റെ അവിശ്വാസ പ്രമേയം പാസായത്. ഇത് സംബന്ധിച്ച് വിവാദങ്ങളുയർന്നതോടെ ഇത് സംബന്ധിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

കോൺഗ്രസിന് വീണ്ടും തിരിച്ചടി; പ്രശാന്തിന് പിന്നാലെ കെപി അനിൽ കുമാറും സിപിഎമ്മിലേക്ക് കോൺഗ്രസിന് വീണ്ടും തിരിച്ചടി; പ്രശാന്തിന് പിന്നാലെ കെപി അനിൽ കുമാറും സിപിഎമ്മിലേക്ക്

1

ഈരാറ്റുപേട്ടയിൽ എസ്ഡിപിഐയുമായി അവിശുദ്ധ കൂട്ടുകെട്ടില്ലെന്ന് മന്ത്രി വിഎൻ വാസവൻ. എന്നാൽ ഇതിൽ നിന്ന് മാറില്ലെങ്കിലും രാഷ്ട്രീയ സാഹചര്യം നോക്കി സ്വതന്ത്രർ ഉൾപ്പെടെയുള്ളവരോടൊപ്പം ചേർന്ന് തന്നെ ഭാവിയിൽ മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി. എസ്ഡിപിഐയുമായി സിപിഎം ബാന്ധവമുണ്ടാക്കിയിട്ടില്ല. നേരത്തെ മൂന്ന് തവണ എസ്ഡിപിഐയുടെ പിന്തുണയോടെ സിപിഎമ്മിന്റെ ചെയർമാനെ തിരഞ്ഞെടുത്തപ്പോൾ ആ നിമിഷം തന്നെ രാജിവെച്ചുപോയ പാരമ്പര്യമാണ് തങ്ങൾക്കുള്ളതെന്നാണ് വിഎൻ വാസവൻ പറയുന്നു. പാർട്ടിയുടെ നിലപാടിൽ മാറ്റമില്ലെന്നും കൂടാതെ എസ്ഡിപിഐയുമായി ബന്ധം സ്ഥാപിച്ചുകൊണ്ട് ഈരാറ്റുപേറ്റ നഗരസഭയിൽ ഭരണം നേടാൻ സിപിഎം നിൽക്കില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

2

കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി, വൈക്കം, കോട്ടയം നഗരസഭകളിൽ യുഡിഎഫിന് ഭൂരിപക്ഷമില്ലെന്നും മറിച്ച് അവിശുദ്ധമായ മാർഗ്ഗങ്ങളിലൂടെയാണ് യുഡിഎഫ് ഈ സ്ഥലങ്ങളിൽ അധികാരത്തിലെത്തിയതെന്നും വാസവൻ പറഞ്ഞു. ഈ വിഷയത്തിൽ പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്നും മന്ത്രി വ്യക്തമാക്കി. ഈരാറ്റുപേട്ട നഗരസഭയിൽ അവിശ്വാസപ്രമേയം വന്നപ്പോൾ എസ്ഡിപിഐ വോട്ടുചെയ്തുവെന്നത് ശരിയാണ്. എന്നാൽ അത് ഏതെങ്കിലും തരത്തിലുള്ള ധാരണയുടെ അടിസ്ഥാനത്തിലല്ലെന്നും ഭരിക്കാൻ എസ്ഡിപിഐയുടെ സ്വീകരിക്കില്ലെന്നും മന്ത്രി വിശദീകരിച്ചിട്ടുണ്ട്.

3

കോൺഗ്രസ് ഭരിക്കുന്ന ഈരാറ്റുപേട്ട നഗരസഭയിൽ വികസന മുരടിപ്പും സ്വജനപക്ഷപാതവും ചൂണ്ടിക്കാണിച്ചുകൊണ്ട് നഗരസഭാ ചെയർപേഴ്സണായിരുന്ന മുസ്ലിം ലീഗിലെ സുഹ്റാ അബ്ദുൾ ഖാദറിനെതിരെ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായിരുന്നു. ഇതോടെ യുഡിഎഫിന് ഭരണം നഷ്ടമാകുകയായിരുന്നു. 28 അംഗനഗരസഭയിൽ എൽഡിഎഫിന് ഒമ്പത് അംഗങ്ങളാളുള്ളത്. ഇതിനൊപ്പം അഞ്ച് എസ്ഡിപിഐയുടെ അഞ്ച് അംഗങ്ങളും ഒരു കോൺഗ്രസ് വിമത അംഗവും പിന്തുണയ്ക്കുകയായിരുന്നു. കോണ്‍ഗ്രസ് വിമത അല്‍സിന പരീക്കുട്ടിയാണ് അവിശ്വാസ പ്രമേയത്തെ പിന്തുണച്ചത്.

റിയലി ക്യൂട്ട്... ദീപ്തി സതിയുടെ പുത്തൻ ഫോട്ടോകൾ ഏറ്റെടുത്ത് ആരാധകർ

4

ഈരാറ്റുപേട്ട നഗരസഭയിൽ ഏകാധിപത്യ നിലപാടാണ് യുഡിഎഫ് ഭരണസമിതി എടുത്തിരുന്നതെന്നാണ് എല്‍ഡിഎഫും എസ്ഡിപിഐയും ഉന്നയിക്കുന്ന പ്രധാന ആരോപണം. വിവേചനപരമായിട്ടാണ് അവര്‍ ഫണ്ടുകള്‍ കൈകാര്യം ചെയ്തിരുന്നതെന്നും തങ്ങളുടെ ഇഷ്ടക്കാര്‍ക്ക് കൂടുതല്‍ ഫണ്ട് അനുവദിച്ചുവെന്നും ഇരു പാർട്ടികളും ആരോപിക്കുന്നുണ്ട്. നഗരസഭയിലെ മറ്റു വാര്‍ഡുകളെ അവഗണിക്കുകയും ചെയ്തു. ഇത് സന്തുലിതമല്ലാത്ത വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഇടയാക്കിയെന്നും പ്രതിപക്ഷ പാർട്ടികൾ ആരോപിക്കുന്നുണ്ട്.

കെപി അനില്‍കുമാര്‍ കോണ്‍ഗ്രസ് വിട്ടു; 'ഉമ്മന്‍ചാണ്ടിയോട് ഇറങ്ങിപ്പോവാന്‍ പറഞ്ഞവര്‍ പാര്‍ട്ടിയില്‍'കെപി അനില്‍കുമാര്‍ കോണ്‍ഗ്രസ് വിട്ടു; 'ഉമ്മന്‍ചാണ്ടിയോട് ഇറങ്ങിപ്പോവാന്‍ പറഞ്ഞവര്‍ പാര്‍ട്ടിയില്‍'

cmsvideo
  What is Covid's C.1.2 ? Why Covid's C.1.2 variant is worrying for India ? | Oneindia Malayalam
  English summary
  Minister VN Vasavan respons about SDPI- CPM alliance in allegation Eerattupetta
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X