ചെറുപ്പം മുതല്‍ഉറ്റ സുഹൃത്തുക്കള്‍; ഇരുവരും പ്രണയിച്ചത് ഒരാളെ, തര്‍ക്കമായപ്പോള്‍ ക്വട്ടേഷന്‍
കോട്ടയം: ചെറുപ്പം മുതല്‍ ഉറ്റ സുഹൃത്തുക്കള്‍. പഠനവും ഒരുമിച്ച്, ഇവര്‍ ചേര്‍ന്ന് പ്രേമിച്ചത് ഒരു പെണ്‍കുട്ടിയെ പ്രണയത്തെ ചൊല്ലി തര്‍ക്കമായപ്പോള്‍ ഒരാളെ കൊല്ലാന്‍ മറ്റൊരാള്‍ ക്വട്ടേഷനും നല്കി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഓട്ടോ ഡ്രൈവറായ അഖിലിനെ കൊലപ്പെടുത്താന്‍ സുഹൃത്ത് വിശാഖ് ക്വട്ടേഷന്‍ നല്‍കിയത്. വിശാഖും അഖിലും പാലാ സ്വദേശിനിയായ പെണ്‍കുട്ടിയെ പ്രണയിച്ചതിനെ തുടര്‍ന്നുള്ള തര്‍ക്കമാണ് കൊലപാതക ശ്രമത്തിലേക്ക് നയിച്ചത്.
വെള്ളിയാഴ്ച രാത്രിയാണ് കോട്ടയം പൈക സ്വദേശിയായ അഖിലിനെ കൊലപ്പെടുത്താന്‍ സുഹൃത്ത് വിശാഖ് കാഞ്ഞിരപ്പള്ളി സ്വദേശി വിഷ്ണുവിന് ക്വട്ടേഷന്‍ നല്‍കിയത്. കേസില്‍ വിശാഖും (26) ക്വട്ടേഷന്‍ ഏറ്റെടുത്ത വിഷ്ണുവും (27) അറസ്റ്റിലായി. കൊലപാതക ശ്രമത്തിനിടെ അഖിലിന്റെ ഓട്ടോറിക്ഷ പ്രതി വിഷ്ണു തീയിട്ട് നശിപ്പിക്കുകയായിരുന്നു.

അഖിലും വിശാഖും ഐ.ടി.ഐയില്‍ പഠിക്കുന്ന കാലം മുതല്‍ക്ക് വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു. വിശാഖ് കെസ്ഇബിയിലെ കരാര്‍ തൊഴിലാളിയാണ് വിശാഖ്. അഖില്‍ പൈകയിലെ ഓട്ടോ ഡ്രൈവറുമാണ്. ഇരുവരും പാലാ സ്വദേശിനിയായ പെണ്‍കുട്ടിയെ ഇഷ്ടപ്പെട്ടിരുന്നു. പിന്നീട് പ്രണയത്തെ ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കവുമുണ്ടായി.പ്രണയത്തിന്റെ പേരില്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ എതിര്‍പ്പ് പ്രകടിപ്പിക്കുകയും അഖിലിനെ മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. മര്‍ദ്ദനത്തെ തുടര്‍ന്ന് വിശാഖിനെതിരെ അഖിലും വീട്ടുകാരും പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇരുവരും സുഹൃത്തുക്കളായിരുന്ന കാലത്ത് സ്ത്രീവിഷയങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഒരുമിച്ച് ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്.

പിണങ്ങിപ്പിരിഞ്ഞപ്പോള്‍ അഖില്‍ പഴയകാര്യങ്ങള്‍ പുറത്തുപറയുമെന്ന് വിശാഖ് ഭയപ്പെട്ടിരുന്നു. ഇതാണ് അഖിലിനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കുന്നതിന് കാരണമായതായി പറയുന്നത്. തുടര്‍ന്ന് വിശാഖ് കാഞ്ഞിരപ്പള്ളി സ്വദേശിയായ വിഷ്ണുവിന് അഖിലിനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കുകയായിരുന്നു. ആസിഡ്, കോപ്പര്‍ സള്‍ഫേറ്റ്, എലിവിഷം എന്നിവ വാങ്ങിയതിന് ശേഷം വെള്ളിയാഴ്ച പൈകയിലെത്തി അഖിലിന്റെ ഓട്ടോറിക്ഷ ഓട്ടംവിളിച്ചു.

ഭാര്യക്ക് സുഖമില്ലെന്നും ആശുപ്ത്രിയില്‍ അഡ്മിറ്റാക്കണമെന്നും വൈകീട്ട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിക്കണമെന്നുമാണ് വിഷ്ണു അഖിലിനോട് പറഞ്ഞത്. വൈകീട്ടെത്താമോയെന്ന് ചോദിച്ചപ്പോള്‍ അഖില്‍ സമ്മതിക്കുകയും ചെയ്തു. വൈകീട്ട് ഏഴ് മണിയോടെ വിഷ്ണു അഖിലിനെ വിളിച്ച് പൂവരണിയിലെ ആശുപത്രിയിലേക്ക് വരാന്‍ ആവശ്യപ്പെട്ടു. അഖിലെത്തിയപ്പോള്‍ ഭാര്യ ഗുരുതരാവസ്ഥയിലായതിനാല്‍ ആംബുലന്‍സില്‍ കൊണ്ടുപോയെന്നും പിന്നാലെ പോകാമെന്നും പറഞ്ഞ് അഖിലിനെയുംകൂട്ടി രാത്രിയില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തി.
Recommended Video

ഓട്ടോ നിര്‍ത്തിച്ച് കഴുത്ത് സ്റ്റിയറിങ്ങിലേക്ക് കുത്തിപ്പിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ അഖില്‍ കുതറിയോടി ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനിലെത്തി വിവരം പറയുകയായിരുന്നു. പോലീസെത്തുമ്പോഴേക്കും ഓട്ടോ കത്തിച്ച് വിഷ്ണു സ്ഥലം വിട്ടിരുന്നു. അഖില്‍ രക്ഷപ്പെട്ട വിവരം അറിയിച്ചപ്പോള്‍ വിശാഖിന്റെ നിര്‍ദേശപ്രകാരം ഓട്ടോയുടെ പെട്രോള്‍ ടാങ്കിന്റെ പൂട്ട് പൊളിച്ച് കത്തിക്കുകയായിരുന്നുവെന്നാണ് വിഷ്ണു പോലീസിനോട് പറഞ്ഞത്. സംഭവശേഷം ഒന്നുമറിയാത്ത രീതിയില്‍ വഴിയിലൂടെ നടന്നുപോയ വിഷ്ണുവിനെ പോലീസ് പിടികൂടുകയായിരുന്നു. 8000 രൂപ കൊലപാതകത്തിന് മുന്‍കൂറായി വാങ്ങി. ഒരു കോടി രൂപ നല്‍കാമെന്നാണ് വിശാഖ് പറഞ്ഞതെന്ന് വിഷ്ണു പോലീസിനോട് പറഞ്ഞു. ഓട്ടോ കത്തിക്കുന്നതിനിടെ വിഷ്ണുവിന് സാരമായി പൊള്ളലേല്‍ക്കുകയും ചെയ്തിരുന്നു. ഇയാളെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.
-
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
കൊച്ചി ലുലു മാളിൽ വൻ ഓഫർ; പകുതി വിലക്ക് സാധനം വാങ്ങാം,ബൈ വൺ ഗെറ്റ് വൺ ഓഫറും..അറിയാം -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
മൊണാലിസയ്ക്കായി 42 ലക്ഷം ചെലവാക്കി, 10 കോടി വായ്പയെടുത്തു; സംവിധായകന് സനോജ് മിശ്ര -
കൊല്ലം–തേനി ദേശീയപാത 183 വികസനം ;കടവൂർ–ആഞ്ഞിലിമൂട് റീച്ചിന് അംഗീകാരം -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അടുക്കളയിലെ ഈ രണ്ട് ചേരുവകൾ; നടി ശോഭിതയുടെ സൗന്ദര്യ രഹസ്യം ഇതാണ് -
'നടിയായാല്‍ പ്രശസ്തിയുമുണ്ടാകുമെന്ന് കരുതി..'; മൊണാലിസയെ നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് പിതാവ് -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി












Click it and Unblock the Notifications