കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ലോഡ്ജില്‍ മുറിയെടുക്കാന്‍ പണം എങ്ങനെ കിട്ടി; സര്‍വത്ര ദുരൂഹമായി കടുത്തുരുത്തിയിലെ പ്രണയത്തട്ടിപ്പ്

Google Oneindia Malayalam News

കോട്ടയം: കടുത്തുരുത്തിയിലെ പ്രണയത്തട്ടിപ്പില്‍ വീണ്ടും ദുരൂഹത ഏറുന്നു. കേസില്‍ നേരത്തെ റിമാന്‍ഡിലായ യുവാക്കളെല്ലാവരും ഈ ഒരു ലക്ഷ്യം വെച്ചു മാത്രം ഇവിടെ എത്തിയവരാണെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ഇവര്‍ ലോഡ്ജുകളില്‍ മുറിയെടുത്താണ് ഇവിടെ താമസിച്ചത്. ഇതിനായി ഇവരെല്ലാവരും എവിടെ നിന്നാണ് പണം സ്വരൂപിച്ചത് എന്നതാണ് പൊലീസിനെ കുഴയ്ക്കുന്ന ചോദ്യം.

പ്രാദേശിക സഹായമില്ലാതെ ഇത് നടക്കില്ലെന്നാണ് നാട്ടുകാരുടെ ഭാഷ്യം. പ്രണയ തട്ടിപ്പില്‍ പിടിയിലായ യുവാക്കളെല്ലാം ലഹരി ഉപയോഗിക്കുന്നവരും ഇതിന്റെ വില്‍പ്പനക്കാരുമാണെന്നാണ് പൊലീസ് പറയുന്നത്. വിദ്യാര്‍ഥികള്‍ക്കിടയില്‍ ലഹരി ഉപയോഗം മുമ്പെങ്ങുമില്ലാത്ത വിധം വര്‍ധിച്ചുവരുന്നതായി മാസങ്ങള്‍ക്ക് മുമ്പ് തന്നെ എക്സൈസ് വകുപ്പും മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്.

crime

പ്രണയ തട്ടിപ്പില്‍ കുരുക്കി വരുതിയിലാക്കിയ പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തിയും സുഹൃത്തുക്കളായ ആണ്‍കുട്ടികള്‍ക്കു പ്രതിഫലം നല്‍കിയുമാണ് സംഘം ലഹരിയുടെ വിപണനം നടത്തിയിരുന്നത് എന്നാണ് പൊലീസ് പറയുന്നത്. പ്രണയ തട്ടിപ്പില്‍ ഇരയായ പെണ്‍കുട്ടികളും ഇവരുടെ സുഹൃത്തുക്കളായ മറ്റു കുട്ടികളും ലഹരി ഇടപാടുകളെ കുറിച്ചു പൊലീസിന് വിവരങ്ങള്‍ കൈമാറിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

സംഘത്തിലെ ഭൂരിപക്ഷം യുവാക്കളും മലപ്പുറം, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ നിന്ന് എത്തിയവരാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കടുത്തുരുത്തിയില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ ഒരു പെണ്‍കുട്ടിയെയും രണ്ട് യുവാക്കളെയും കണ്ടെത്തിയ സംഭവത്തിന് ശേഷമാണ് പൊലീസ് കേസില്‍ അന്വേഷണം തുടങ്ങിയത്. പൊലീസ് അറസ്റ്റ് ചെയ്ത മൂന്ന് പ്രതികള്‍ റിമാന്‍ഡിലാണ്.

പിണറായി കായംകുളം കൊച്ചുണ്ണിയെന്ന് കോണ്‍ഗ്രസ് നേതാവ്; ലൈവ് ചര്‍ച്ചയ്ക്കിടെ അടിച്ച് ഇടത് പ്രതിനിധി, വീഡിയോപിണറായി കായംകുളം കൊച്ചുണ്ണിയെന്ന് കോണ്‍ഗ്രസ് നേതാവ്; ലൈവ് ചര്‍ച്ചയ്ക്കിടെ അടിച്ച് ഇടത് പ്രതിനിധി, വീഡിയോ

പ്രതികളെല്ലാം പ്രണയ തട്ടിപ്പ് നടത്തുന്നതിന് മാത്രമായി മറ്റ് ജില്ലകളില്‍നിന്നെത്തി ഇവിടെ മാസങ്ങളും വര്‍ഷങ്ങളുമായി താമസിച്ചിരുന്നവരാണ്. ലഹരിവസ്തുക്കള്‍ വില്‍പ്പന നടത്തുന്നതാണ് ഇവരുടെ പ്രധാന വരുമാനമാര്‍ഗമെന്നും പോലീസ് പറയുന്നു. കൂടുതല്‍ സംഘങ്ങള്‍ പ്രദേശത്തുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്.

കണ്ണൂര്‍ തളിപ്പറമ്പ് രാമന്തളി കണ്ടത്തില്‍ വീട്ടില്‍ മിസ്ഹബ് അബ്ദുള്‍ റഹിമാന്‍ (20), കണ്ണൂര്‍ ലേരൂര്‍ മാധമംഗലം നെല്ലിയോടന്‍ വീട്ടില്‍ ജിഷ്ണു രാജേഷ് (20), കോഴിക്കോട് വടകര കുറ്റ്യാടി അടുക്കത്ത് മാണിക്കോത്ത് വീട്ടില്‍ അഭിനവ് (20) എന്നിവരാണ് നിലവില്‍ റിമാന്റിലായത്. പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ഥികളായ മൂന്ന് പെണ്‍കുട്ടികളുടെ മൊഴിയനുസരിച്ചെടുത്ത കേസിലാണ് മൂവരും അറസ്റ്റിലായത്.

Recommended Video

cmsvideo
മഞ്ജു ഇത്രയും വർഷം ഇത് പറഞ്ഞില്ല, വെളിപ്പെടുത്തൽ മഞ്ജുവിന്റെ അനുവാദത്തോടെ

പതിനഞ്ചോളം പെണ്‍കുട്ടികള്‍ ഈ മേഖലയില്‍ പ്രണയക്കുരുക്കില്‍ അകപ്പെട്ടിട്ടുണ്ട് എന്നാണ് പൊലീസ് നല്‍കുന്ന സൂചന. കേസില്‍ ഒരു പ്രതിയെ കൂടി പിടികൂടാനുണ്ട്. ഇയാള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

English summary
Mystery rises again in the love fraud case in Kaduthuruthy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X