പുതുപ്പള്ളി പള്ളിയിലെ ഉമ്മൻ ചാണ്ടിയുടെ കല്ലറയ്ക്ക് മുകളിൽ നിവേദനങ്ങൾ നിറയുന്നു; ആവശ്യങ്ങൾ ഇങ്ങനെ
കോട്ടയം: എന്നും ആള്‍ക്കൂട്ടത്തിനിടയില്‍ ജീവിച്ച ആളായിരുന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. അദ്ദേഹം മരണപ്പെട്ട സമയത്തും തങ്ങളുടെ പ്രിയപ്പെട്ട നേതാവിനെ കാണാന്‍ പതിനായിരക്കണക്കിന് ആളുകളാണ് കാത്തുനിന്നത്.
ജനസാഗരമായിരുന്നു ഒഴുകിയെത്തിയത്. ഇപ്പോള്‍ അദ്ദേഹത്തിന്റെ കല്ലറ സന്ദര്‍ശിക്കാനും ദിവസവും ആളുകള്‍ എത്തുന്നുണ്ട്. പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയിലാണ് അദ്ദേഹത്തിന് അന്ത്യവിശ്രമം ഒരുക്കിയത്. എല്ലാ ദിവസവും ആളുകള്‍ ഇവിടേയ്ക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.

മുഖ്യമന്ത്രിയായിരിക്കുന്ന സമയത്ത് ജനങ്ങളുടെ പരാതി അറിയാനും നിവേദനങ്ങള്‍ സ്വീകരിക്കാനും അദ്ദേഹം ജനസമ്പര്‍ക്ക പരിപാടി നടത്തിയിരുന്നു. തനിക്ക് കിട്ടിയ നിവേദനങ്ങള്‍ തീര്‍പ്പാക്കാന്‍ അദ്ദേഹം ശ്രദ്ധിക്കുകയും ചെയ്തിരുന്നു.
ഇപ്പോള്‍ മരണശേഷവും അദ്ദേഹത്തിന്റെ കല്ലറയില്‍ ആളുകള്‍ നിവേദനുവമായി എത്തുകയാണ്. തീയതിയും സമയവും പേരും വെച്ച് നിരവധി നിവേദനങ്ങളാണ് അദ്ദേഹത്തിന്റെ കല്ലറയിലേക്ക് എത്തുന്നത്.
കുടുംബ പ്രശ്‌നം തീര്‍ക്കാനും, ഒന്നരക്കോടിയുടെ സാമ്പത്തിക ബാധ്യത അടച്ച് തീര്‍ക്കാന്‍ വഴികാട്ടിത്തരാനും, വിദേശത്ത് ഉപരിപഠനം നടത്താനും ജോലി ലഭിക്കാനും, ഭൂമി തര്‍ക്കം മാറാനും, ചികിത്സാ സഹായത്തിനും, ഒ ഇ ടി പരീക്ഷ പാസാനുമൊക്കെ പ്രാര്‍ത്ഥനാ സഹായം ആവശ്യപ്പെട്ട് വരെ നിവേദനം എത്തുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം
അതേസമയം, ഉമ്മൻ ചാണ്ടിയുടെ കല്ലറയ്ക്ക് മുന്നിലെ പ്രാർത്ഥനയ്ക്കെ എതിരെ ഉയരുന്ന വിമർശനങ്ങളെ ഉമ്മൻ ചാണ്ടിയുടെ കുടുംബം തള്ളി.
ആരുടെയും വിശ്വാസത്തെ ചോദ്യം ചെയ്യാൻ ഇല്ലെന്നാണ് ചാണ്ടി ഉമ്മന്‍ പ്രതികരിച്ചത്.
ഉമ്മന്‍ചാണ്ടിയെ ആരാധിക്കുന്നത് ആളുകളുടെ വ്യക്തി സ്വാതന്ത്ര്യമാണെന്നും വിശ്വാസങ്ങളെ ചോദ്യം ചെയ്യാനില്ലെന്നും ചാണ്ടി ഉമ്മന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വിമര്‍ശനങ്ങളെ അവഗണിക്കാൻ ആണ് ഓര്‍ത്തഡോക്സ് സഭയുടെയും തീരുമാനം. എല്ലാ മതസ്ഥരും കല്ലറയിലെത്തി പ്രാര്‍ത്ഥിക്കുന്നുണ്ടെന്ന് ഓര്‍ത്തഡോക്സ് സഭ പ്രതികരിച്ചു.












Click it and Unblock the Notifications