ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസ്: പിതാവിന് മരണം വരെ കഠിന തടവ്
കോട്ടയം: ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പിതാവിൽ മരണം വരെ കഠിന തടവ് അനുഭവിക്കണമെന്ന് കോടതി വിധി. പ്രതി അര ലക്ഷം രൂപ പിഴയടയ്ക്കണമെന്നും കോടതി വിധിച്ചിട്ടുണ്ട്. പതിനഞ്ചുകാരിയാണ് പിതാവിന്റെ ലൈംഗിക അതിക്രമത്തിന് ഇരയായത്. 2018ൽ കോട്ടയം ജില്ലയിലെ വെള്ളൂർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നിട്ടുണ്ട്. അമ്മ മരിച്ച പെൺകുട്ടി ഇതോടെ അച്ഛന്റെ സംരക്ഷണത്തിലായിരുന്നു കഴിഞ്ഞിരുന്നു.
പ്രളയത്തിനിടെ ഇവരുടെ വീട് തകർന്നതോടെ പെൺകുട്ടിയുടെ പിതാവും മറ്റൊരു സുഹൃത്തിന്റെ വീട്ടിലേക്ക് താമസം മാറിയിരുന്നു. ഇവിടെ വെച്ച് പെൺകുട്ടിയ്ക്ക് ശാരീരിക അസ്വസ്തതകൾ ഉണ്ടായതോടെയാണ് ആശുപത്രിയിലെത്തിയിലെത്തിച്ചത്. ഡോക്ടർ പരിശോധിച്ചതോടെയാണ് പെൺകുട്ടി ഗർഭിണിയാണെന്ന വിവരം തിരിച്ചറിഞ്ഞത്. അന്തർസംസ്ഥാന തൊഴിലാളിയുടെ പേരാണ് പെൺകുട്ടി പോലീസിൽ പറയുന്നത്. സംഭവം പുറത്തറിഞ്ഞ് കുടുങ്ങുമെന്നായതോടെയാണ് പിതാവ് പുതിയ തന്ത്രം പയറ്റിയത്. ഇതോടെ അന്തർസംസ്ഥാന തൊഴിലാളിയെ പ്രതിയാക്കിക്കൊണ്ട് പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു.
Recommended Video

സംഭവത്തിന് ശേഷം പെൺകുട്ടിയെ എറണാകുളത്തെ നിർഭയ കേന്ദ്രത്തിൽ നടത്തിയ കൌൺസിലിങ്ങിലാണ് പിതാവ് ലൈംഗികമായി പീഡിപ്പിച്ചതെന്ന് തുറന്നുപറഞ്ഞത്. കോട്ടയം സ്പെഷ്യൽ പോക്സോ കോടതിയായ ജില്ലാ അഡീഷണൽ സെഷൻസ് കോടതി ഒന്ന് ജഡ്ജി ജി ഗോപകുമാറാണ് വിധി പ്രഖ്യാപിച്ചത്. ലൈംഗിക അതിക്രമത്തിന് ഇരയായ പെൺകുട്ടിയ്ക്ക് നഷ്ടപരിഹാരമായി നൽകാനും കോടതി നിർദേശിച്ചിട്ടുണ്ട്. വിക്ടിം കോമ്പൻസേഷൻ ഫണ്ടിൽ നിന്നാണ് പണം നൽകാൻ നിർദേശിച്ചിട്ടുള്ളത്.












Click it and Unblock the Notifications