Get Updates
Get notified of breaking news, exclusive insights, and must-see stories!

Puthuppally Results: വേട്ടയാടിയവര്‍ക്കേറ്റ പ്രഹരം, ഇടിമുഴക്കമുള്ള വിജയമെന്ന് അച്ചു ഉമ്മന്‍

കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസിന്റെ വിജയകുതിപ്പില്‍ പ്രതികരണവുമായി സഹോദരി അച്ചു ഉമ്മന്‍. ഉമ്മന്‍ ചാണ്ടി പിന്നില്‍ നിന്ന് നയിച്ച തിരഞ്ഞെടുപ്പായിരുന്നു ഇതെന്ന് അച്ചു ഉമ്മന്‍ പറഞ്ഞു. ചാണ്ടി ഉമ്മന്‍ വിജയമുറപ്പിച്ചതിന് പിന്നാലെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍. അദ്ദേഹത്തിന് മരണാനന്തരം നല്‍കിയ ബഹുമതി നമ്മള്‍ എല്ലാവരും കണ്ടതാണ്.

അതിലും വലിയ ബഹുമതിയാണ് പുതുപ്പള്ളി ഇന്ന് ഉമ്മന്‍ ചാണ്ടിക്ക് നല്‍കിയിരിക്കുന്നത്. അദ്ദേഹം ജീവിച്ചിരുന്നപ്പോള്‍ അദ്ദേഹത്തെ മൃഗീയമായി വേട്ടയാടി. മരിച്ചതിന് ശേഷവും അതിക്രൂരമായി വേട്ടയാടി. ആ വേട്ടയാടിയവര്‍ക്ക് മുഖത്തേറ്റ കനത്ത പ്രഹരമാണ് പുതുപ്പള്ളിയിലെ ഈ വിജയം. ഇടിമുഴക്കമാണ് നമ്മൡപ്പോള്‍ കേട്ട് കൊണ്ടിരിക്കുന്നത്. നിങ്ങളെല്ലാവരും ഇവിടെ വന്നപ്പോള്‍ തൊട്ട് ആവര്‍ത്തിച്ച് ചോദിച്ച ഒരു ചോദ്യമുണ്ട്.

puthuppally by election

53 കൊല്ലം ഉമ്മന്‍ ചാണ്ടി ഇവിടെ എന്ത് ചെയ്തു എന്ന്. അതിന് ഇന്ന് പുതുപ്പള്ളി മറുപടി നല്‍കി. 53 കൊല്ലം ഉമ്മന്‍ ചാണ്ടി ചെയ്തതൊക്കെ തന്നെ ഇവിടെ മതിയെന്നാണ് ഫലം വ്യക്തമാക്കുന്നത്. 53 വര്‍ഷം ഉമ്മന്‍ ചാണ്ടി ഉള്ളംകൈയില്‍ വെച്ച് നോക്കിയ ഈ പുതുപ്പള്ളി ഇനി ചാണ്ടി ഉമ്മന്റെ കൈകളില്‍ ഭദ്രമാണ്. ഈ വലിയ, സമാനതകളില്ലാത്ത വിജയം പുതുപ്പള്ളി സമ്മാനിച്ചിരിക്കുകയാണ്. ഉമ്മന്‍ ചാണ്ടിക്ക് കൊടുത്ത യഥാര്‍ത്ഥ ഗാര്‍ഡ് ഓഫ് ഓണറണിതെന്ന് മകള്‍ മറിയം ഉമ്മനും പറഞ്ഞു.

ചാണ്ടി ഉമ്മന്റെ വിജയ കുതിപ്പില്‍ കോണ്‍ഗ്രസ് നേതാക്കളും പ്രതികരിച്ചു. സ്നേഹം, വെറുപ്പിന്റെ അടിവേര് അറുക്കുന്ന കാഴ്ചയാണ് കേരളം കാണുന്നത് എന്ന് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞു. പുതുപ്പള്ളി തിരികൊളുത്തിയ നന്മയുടെ രാഷ്ട്രീയം കേരളം മുഴുവന്‍ കോണ്‍ഗ്രസ് ആളിപ്പടര്‍ത്തും എന്നും അദ്ദേഹം പറഞ്ഞു.

ഇടത് ഭരണത്തിന്റെ ആണിക്കല്ല് ഇളക്കുന്ന മുന്നേറ്റമാണ്് പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മനും യു ഡി എഉഫിനും ലഭിച്ചിരിക്കുന്നതെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടുതല്‍ ദിവസം പുതുപ്പള്ളിയില്‍ ക്യാംപ് ചെയ്തിരുന്നെങ്കില്‍ ഭൂരിപക്ഷം കൂടിയേനെ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ വിജയം കേരളം മൊത്തം പടരുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എം എല്‍ എ പ്രതികരിച്ചു. ഉമ്മന്‍ ചാണ്ടിയുടെ ശക്തി വേട്ടയാടപ്പെട്ടവര്‍ക്ക് ബോധ്യമായിക്കാണും എന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്‍ വരാന്‍ പോവുന്ന മാറ്റത്തിന്റെ തുടക്കമാണെന്ന് വി ടി ബല്‍റാം പറഞ്ഞു. ഇത് സംസ്ഥാന ഭരണത്തിനെതിരായ വിധിയെഴുത്താണെന്നും ബല്‍റാം അഭിപ്രായപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+