Puthuppally Result: 10000 വോട്ട് പോലും കിട്ടിയില്ല; കേന്ദ്രമന്ത്രിമാരെത്തിയിട്ടും തോറ്റമ്പി ബിജെപി
കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരുമ്പോള്‍ ബി ജെ പി നേതൃത്വത്തിലുള്ള എന്‍ ഡി എ ഏറ്റുവാങ്ങിയത് വമ്പന്‍ തിരിച്ചടി. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ പകുതിയോളം വോട്ടാണ് ബി ജെ പിക്ക് കുറഞ്ഞിരിക്കുന്നത്. 128535 പേരാണ് ഈ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തത്. ഇതില്‍ വെറും 5.05 ശതമാനം വോട്ട് മാത്രമാണ് ബി ജെ പി സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത്.
ഒന്നാം റൗണ്ടില്‍ 476, രണ്ടാം റൗണ്ടില്‍ 691, മൂന്നാം റൗണ്ടില്‍ 442, നാലാം റൗണ്ടില്‍ 750, അഞ്ചാം റൗണ്ടില്‍ 739, ആറാം റൗണ്ടില്‍ 529, ഏഴാം റൗണ്ടില്‍ 404, എട്ടാം റൗണ്ടില്‍ 362, ഒമ്പതാം റൗണ്ടില്‍ 336, പത്താം റൗണ്ടില്‍ 430, പതിനൊന്നാം റൗണ്ടില്‍ 378, പന്ത്രണ്ടാം റൗണ്ടില്‍ 453, പതിമൂന്നാം റൗണ്ടില്‍ 457 എന്നിങ്ങനെയാണ് ലിജിന്‍ ലാല്‍ നേടിയ വോട്ടുകള്‍. ചാണ്ടി ഉമ്മന്‍ 78649 വോട്ട് നേടിയപ്പോള്‍ ജെയ്ക് സി തോമസ് 41982 വോട്ടാണ് നേടിയത്.

എന്നാല്‍ 10000 വോട്ട് പോലും എന്‍ ഡി എ സ്ഥാനാര്‍ത്ഥി ലിജിന്‍ ലാലിന് സാധിച്ചില്ല. 6486 വോട്ടാണ് ലിജിന്‍ ലാല്‍ സ്വന്തമാക്കിയത്. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 25000 ത്തിലേറെ വോട്ട് പുതുപ്പള്ളി നിയമസഭാ മണ്ഡലത്തില്‍ നിന്ന് ബി ജെ പിക്ക് നേടാനായിരുന്നുള്ളൂ എന്നതാണ് ശ്രദ്ധേയം. 1982 ല്‍ ബി ജെ പി സ്ഥാനാര്‍ത്ഥിയായിരുന്ന ശ്രീധരന്‍ നായര്‍ 3661 വോട്ടാണ് മണ്ഡലത്തില്‍ നിന്ന് നേടിയത്. 5.04 ശതമാനം വോട്ട് വിഹിതവും അദ്ദേഹം നേടിയിരുന്നു. 1987 ല്‍ എം എസ് കരുണാകരനായിരുന്നു ബി ജെപി സ്ഥാനാര്‍ത്ഥി.
5.59 ശതമാനം വോട്ട് വിഹിതം നേടിയ കരുണാകരന് ലഭിച്ചത്. 5413 വോട്ട്. 1991 ല്‍ 4692 വോട്ടാണ് ബി ജെ പിക്ക് ലഭിച്ചത്. 2001 ല്‍ ബി ജെ പി വോട്ട് 4727 ആയിരുന്നു. 2006 ല്‍ 3522 ആയി ബി ജെ പി വോട്ട് കുറഞ്ഞു. 2011 ല്‍ ആദ്യമായി ബി ജെ പി വോട്ട് ആറായിരം കടന്നു. 5.71 ശതമാനം വോട്ട വിഹിതത്തോടെ 6679 വോട്ടാണ് ബി ജെ പി സ്ഥാനാര്‍ത്ഥി സുനില്‍ കുമാര്‍ നേടിയത്. 2016 ല്‍ ബി ജെ പി ജോര്‍ജ് കുര്യനിലൂടെ ചരിത്രത്തിലെ ഏറ്റവും മികച്ച വിജയം സ്വന്തമാക്കി.
11.93 ശതമാനം വോട്ടോടെ 15993 വോട്ടാണ് ബി ജെ പി നേടിയത്. എന്നാല്‍ 2021 ല്‍ ഈ വോട്ട് വിഹിതം കുറഞ്ഞു. 11694 വോട്ടാണ് രണ്ട് വര്‍ഷം മുന്‍പ് ബി ജെ പി നേടിയത്. ബി ജെ പി കോട്ടയം ജില്ല പ്രസിഡന്റ് എന്‍ ഹരിയായിരുന്നു സ്ഥാനാര്‍ഥി. ഇതില്‍ നിന്നാണ് പകുതിയായി വോട്ട് ഇത്തവണ കുറഞ്ഞിരിക്കുന്നത്. ഇത്തവണ ആദ്യറൗണ്ടുകള്‍ എണ്ണിയപ്പോള്‍ തന്നെ ബി ജെ പി ചിത്രത്തിലേ ഉണ്ടായിരുന്നില്ല.
ചാണ്ടി ഉമ്മന്‍ പതിനായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷം നേടിയപ്പോള്‍ പോലും ബി ജെ പി സ്ഥാനാര്‍ത്ഥിയ്ക്ക് ലഭിച്ച വോട്ട് ആയിരം പോലും എത്തിയിരുന്നില്ല. കേന്ദ്രമന്ത്രിമാരെയടക്കം പങ്കെടുപ്പിച്ച് വലിയ പ്രചരണമാണ് ലിജിന്‍ ലാലിന് വേണ്ടി മണ്ഡലത്തില്‍ ബിജെപി നടത്തിയിരുന്നത് എന്നതിനാല്‍ തന്നെ ഈ തോല്‍വി പാര്‍ട്ടി നേതൃത്വത്തേയും ഞെട്ടിച്ചിരിക്കുകയാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കടുത്തുരുത്തിയിലെ സ്ഥാനാര്‍ത്ഥിയായിരുന്നു ലിജിന്‍ ലാല്‍. യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ്, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ളയാളാണ് ലിജിന്‍.












Click it and Unblock the Notifications