കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നു; സംയുക്ത പത്രസമ്മേളനവുമായി മതമേലധ്യക്ഷന്മാര്‍

Google Oneindia Malayalam News

കോട്ടയം: പാല ബിഷപ്പിന്റെ നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശം വലിയ വിവാദമാണ് ഇപ്പോള്‍ സൃഷ്ടിച്ചിരിക്കുന്നത്. രാഷ്ട്രീയ സാംസ്‌കാരിക രംഗത്തുള്ളവര്‍ ഈ പരാമര്‍ശവുമായി ബന്ധപ്പെട്ട് പ്രതികരിച്ചിരുന്നു. ചില രാഷ്ട്രീയ നേതാക്കള്‍ ബിഷപ്പിന് പിന്തുണച്ച് രംഗത്തെത്തിയപ്പോള്‍ മറ്റ് ചിലര്‍ രൂക്ഷവിമര്‍ശനങ്ങളാണ് ഉയര്‍ന്നതിയ്ത്. എന്നാല്‍ ഇപ്പോഴിതാ കേരളത്തില്‍ ഉയര്‍ന്നുവരുന്ന സാമുദായിക പ്രസ്താവനകള്‍ സംബന്ധിച്ചും മതസൗഹാര്‍ദത്തിന്റെ ആവശ്യകതയെ കുറിച്ചും സംയുക്ത പത്രസമ്മേളനവുമായി രംഗത്തെത്തിയിരിക്കുകയാണ് മതമേലധ്യക്ഷന്മാര്‍.

kerala

സിഎസ്‌ഐ മധ്യകേരള മഹായിടവക ബിഷപ്പ് ഡോ മലയില്‍ സാബു കോശി ചെറിയാന്‍, താഴത്തങ്ങാടി ജുമാമസ്ജിദ് ഇമാം ഷംസുദ്ദീന്‍ മന്നാനി ഇലവുപാലവുമാണ് ഇപ്പോള്‍ സംയുക്ത പത്ര സമ്മേളനം നടത്തിയിരിക്കുന്നത്. പാലാ ബിഷപ്പിന്റെ നാര്‍ക്കോട്ടിക് വിവാദത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പത്രസമ്മേളനം. കേരളം സംരക്ഷിച്ചു വന്നിരുന്ന മതസൗഹാര്‍ദം തകര്‍ക്കാന്‍ സോഷ്യല്‍ മീഡിയ വഴിയും അല്ലാതെയും ശ്രമിക്കുന്നെന്ന് താഴത്തങ്ങാടി ഇമാം പറഞ്ഞു.

അടുക്കാനാത്ത വിധം നമ്മള്‍ അകന്നുപോകാന്‍ പാടില്ലെന്നും രണ്ട് സമൂഹങ്ങള്‍ തമ്മിലുള്ള അകല്‍ച്ച ബോധപൂര്‍വം വര്‍ദ്ധിപ്പിക്കുന്നതിനായി ആരൊക്കെയോ ചേര്‍ന്ന് പിന്നാമ്പുറങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പോര്‍വിളിയും വിദ്വേഷവും അല്ല കേരളത്തിന് വേണ്ടതെന്നും സമാധാനവും സ്‌നേഹവുമാണെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

അമ്മയാകാന്‍ പോകുന്ന സന്തോഷം; എസ്‌കേപ്പിലെ ചിത്രങ്ങള്‍ പങ്കുവച്ച് ഗായത്രി സുരേഷ്

Recommended Video

cmsvideo
Pinarayi Vijayan about Pala Bishop's Narco Jihad statement

ഇന്ത്യയില്‍ ഏറ്റവും അധികം മത സൗഹാര്‍ദ്ദമുള്ള സംസ്ഥാനമാണ് കേരളം, ആ സൗഹാര്‍ദ്ദം നിലനിര്‍ത്തേണ്ടത് നമ്മുടെ എല്ലാവരുടെയും കര്‍ത്തവ്യമാണെന്നും ബിഷപ്പ് ഡോ മലയില്‍ സാബു കോശി ചെറിയാന്‍ പറഞ്ഞു. ലഹരി പോലുള്ള തെറ്റായ പ്രവണതകളെ എതിര്‍ക്കേണ്ടതാമെന്നും അത് ഹിന്ദുവായാലും മുസ്ലീമായാലും ക്രിസ്ത്യന്‍ ആയാലും തെറ്റാണെന്ന് അദ്ദേഹം വ്യക്തമാക്കി. വ്യക്തികളാണ് ഇതിന് ശിക്ഷിക്കപ്പെടേണ്ടത്. സമൂഹമല്ലെന്നും അദ്ദേഹം പറഞ്ഞു.

പാലാ ബിഷപ്പ് പറഞ്ഞതിന്റെ വസ്തുത കണ്ടത്തേണ്ടത് സര്‍ക്കാരാണെന്നും സിഎസ്‌ഐ ബിഷപ്പ് പറഞ്ഞു. പാലാ ബിഷപ്പ് പറഞ്ഞത് അദ്ദേഹത്തിന്റെ കാഴ്ചപ്പാടാണ്. ഇത്തരം പരാമര്‍ശങ്ങളെ പിന്തുണയ്ക്കുന്നില്ല, ഈ പരാമര്‍ശങ്ങളുടെ പേരില്‍ മുതലെടുപ്പ് അനുവദിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി.

English summary
Some are trying to disrupt religious harmony; Religious leaders with a joint press conference
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X