Get Updates
Get notified of breaking news, exclusive insights, and must-see stories!

കോട്ടയം സ്വദേശിനിയെ പീഡിപ്പിച്ചത് 9 പേര്‍, പങ്കാളികളെ കൈമാറുന്ന സംഘത്തിലൊരാള്‍ വിദേശത്തേക്ക് കടന്നു

കോട്ടയം: പങ്കാളികളെ പരസ്പരം കൈമാറുന്ന സംഘത്തെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങള്‍. കോട്ടയം സ്വദേശിനിയെ ഒമ്പത് പേരാണ് പീഡിപ്പിച്ചത്. ഇതില്‍ തന്നെ ആറുപേരാണ് പിടിയിലായത്. സമൂഹ മാധ്യമങ്ങള്‍ വഴിയാണ് ഇവര്‍ പ്രവര്‍ത്തിച്ചിരുന്നത്. ഇനി മൂന്ന് പേര്‍ പിടിയിലാകാനുണ്ട്. ഇതിലുള്ള കൊല്ലം സ്വദേശി വിദേശത്തേക്ക് രക്ഷപ്പെട്ടതായിട്ടാണ് സൂചന. കോട്ടയം സ്വദേശിയുടെ പരാതിയിലാണ് നിര്‍ണായക ഇടപെടലുണ്ടായത്. പരാതിയില്‍ പറയുന്ന പ്രതികളില്‍ അഞ്ചുപേരും ഭാര്യമാരുമായി വന്നരാണെന്ന് പോലീസ് പറഞ്ഞു. നാല് പേര്‍ തനിച്ചാണ് വന്നത്. ഇവര്‍ സ്റ്റഡ് എന്നാണ് അറിയപ്പെടുന്നത്. സംഘത്തിന് ഇവര്‍ 14000 രൂപ നല്‍കണം.

1

അതേസമയം കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായിട്ടുണ്ട്. ഇന്നലെ രാത്രിയാണ് എറണാകുളം സ്വദേശിയെ പിടികൂടിയത്. ആറ് പേരാണ് ഇതുവരെ അറസ്റ്റിലായത്. വിദേശത്തേക്ക് കടന്നയാള്‍ സൗദി അറേബ്യയിലേക്കാണ് പോയതെന്നാണ് വിവരം. ഇയാളെ തിരികെ എത്തിക്കാനും പോലീസ് നടപടി തുടങ്ങിയിട്ടുണ്ട്. കപ്പിള്‍ മീറ്റ് അപ്പ് കേരള ഗ്രൂപ്പുകള്‍ വഴിയാണ് ഇവര്‍ പ്രവര്‍ത്തിച്ചിരുന്നത്. ഓരോ ഗ്രൂപ്പുകളിലും വ്യാജ പേരുകളില്‍ ആയിരത്തില്‍ അധികം അംഗങ്ങളാണ് ഉണ്ടായിരുന്നത്. വയസുകള്‍ അറിയിക്കുന്ന രീതിയിലുള്ള വ്യാജ അക്കൗണ്ടുകള്‍ വരെ ഇക്കൂട്ടത്തിലുണ്ട്. 31, 27 എന്നിങ്ങനെയുള്ള അക്കൗണ്ടാണെങ്കില്‍ 31 വയസ്സുള്ള ഭര്‍ത്താവും 27 വയസ്സുള്ള ഭാര്യയും എന്നാണ് അര്‍ത്ഥം.

സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങളിലെ റിസോര്‍ട്ടുകളും ഹോംസ്‌റ്റേകളും ഇത്തരം സംഘങ്ങളുടെ താവളങ്ങളാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രവാസികളും ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള ദമ്പതികളും പങ്കാളികളെ കൈമാറ്റം ചെയ്യുന്ന സെക്‌സ് റാക്കറ്റിന്റെ ഭാഗമാണ്. അവധിയില്‍ നാട്ടിലെത്തുന്നതാണ് ഇതില്‍ പലരും ചെയ്യുന്നത്. ഇവര്‍ ടൂറിസം കേന്ദ്രങ്ങളിലെ താമസ സ്ഥലങ്ങളാണ് കപ്പിള്‍ മീറ്റിനായി തിരഞ്ഞെടുക്കുക. പല റിസോര്‍ട്ടുകളും ഇത്തരം സംഘങ്ങള്‍ക്ക് വേണ്ടി മാത്രമായി പ്രവര്‍ത്തിക്കുന്നുണ്ട്. നിര്‍ണായക വിവരങ്ങള്‍ പ്രതികളുടെ ഫോണില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. നേരത്തെ തന്നെ ഇത്തരത്തില്‍ അറസ്റ്റ് നടന്നിരുന്നെങ്കിലും, വലിയ തോതിലുള്ള വ്യാപനം ഈ വിധത്തിലുള്ള കേസുകളില്‍ ഉണ്ടെന്ന് പോലീസ് കരുതിയിരുന്നില്ല.

26 വയസ്സുകാരി കറുകച്ചാല്‍ പോലീസില്‍ നല്‍കിയ പരാതിയാണ് ഇപ്പോള്‍ വഴിത്തിരിവായത്. രണ്ട് വര്‍ഷം മുമ്പാണ് ഭര്‍ത്താവിന്റെ നിര്‍ബന്ധത്തെ തുടര്‍ന്ന് സമൂഹമാധ്യമ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്തത്. 32 വയസ്സുള്ള തന്റെ ഭര്‍ത്താവ് പണത്തിനായി മറ്റ് സ്ത്രീകളുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനുമായിട്ടാണ് ഈ ഗ്രൂപ്പ് ഉപയോഗിച്ചിരുന്നതെന്ന് പോലീസ് കണ്ടെത്തി. പീഡനങ്ങള്‍ തുടര്‍ച്ചയായതോടെയാണ് യുവതി പരാതി നല്‍കിയത്. കുടുംബ സുഹൃത്തുക്കളെ പോലെയാണ് സംഘത്തിന്റെ ഇടപെടല്‍. പരണ്ടിലേറെ തവണ പരസ്പരം കണ്ട് സംസാരിച്ച ശേഷമാണ് ഒത്തുചേരാന്‍ സ്ഥലം കണ്ടെത്തുക. ഹോട്ടലുകള്‍ സുരക്ഷിതമല്ലാത്തതിനാലാണ് വീടുകളില്‍ ഒത്തുചേരുന്നതെന്ന് പോലീസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+