കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

'നവോത്ഥാനം' ക്രൈംബ്രാഞ്ചിലും: കേരളത്തില്‍ നിയമിതരാവുന്നത് 51 വനിതകള്‍

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: സംസ്ഥാന പോലീസിന്റെ ചരിത്രത്തിലാദ്യമായി ക്രൈംബ്രാഞ്ച് യൂണിറ്റുകളില്‍ കേസന്വേഷണത്തിന് ഇനി വനിതകളും. വനിതകളെ നിയമിച്ചുകൊണ്ട് പൊലീസ് മേധാവി ഉത്തരവിറക്കി. ക്രൈംബ്രാഞ്ച് ഹെഡ്ക്വാട്ടേഴ്‌സിലും എല്ലാ ജില്ലകളിലുമുള്ള ക്രൈംബ്രാഞ്ചിന്റെ വിവിധ യൂണിറ്റുകളിലേക്കുമാണ് 51 വനിതാ പോലീസുദ്യോഗസ്ഥരെ നിയമിച്ചുകൊണ്ട് ഉത്തരവിറക്കിയത്.

ഇതുവരേയും ക്രൈംബ്രാഞ്ചില്‍ വനിതകള്‍ ഇല്ലാത്തത് കേസന്വേഷണത്തെ ബാധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഡി ജി പി ലോക്‌നാഥ് ബെഹ്‌റ വനിതാ സേനാംഗങ്ങളെ വിന്യസിച്ചുകൊണ്ട് ഉത്തരവിറക്കിയത്. ഒഴിവുകള്‍ക്കനുസൃതമായാണ് ഇവരെ നിയമിക്കുന്നത്. വനിതാ നിയമനം സംബന്ധിച്ച് ആഭ്യന്തര വകുപ്പ് നേരത്തെ തന്നെ അനുമതി നല്‍കിയിരുന്നു.

womanpoliceofficers-15

ഇതിന്റെ അടിസ്ഥാനത്തിലാണ് പുതുവത്സര പിറവിയില്‍ തന്നെ പുതിയ നിയമനം നടത്തുന്നത്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ക്രൈംബ്രാഞ്ച് ഐജി ഓഫീസുകളില്‍ ഓരോ വനിതാ പോലീസ് ഓഫിസര്‍മാരെ നിയമിക്കും. ഇതിനു പുറമേ നാലുപേരെ ക്രൈംബ്രാഞ്ച് ഹെഡ്ക്വാട്ടേഴ്‌സിലും നിയമിക്കും. തിരുവനന്തപുരത്തെ മറ്റ് യൂണിറ്റുകളിലായി ഏഴുപേരെയും കൊല്ലം ജില്ലയില്‍ രണ്ടുപേരെയും നിയമിക്കും.

കോഴിക്കോട് ജില്ലയില്‍ മൊത്തം അഞ്ചുപേരാണ് ചാര്‍ജെടുക്കുക. പത്തനംതിട്ട, ആലപ്പുഴ, കോ'ട്ടയം എന്നീ ജില്ലകളില്‍ രണ്ടു പേര്‍ വീതം. ഇടുക്കിയില്‍ മൂന്നു പേരെയും നിയമിച്ചിട്ടുണ്ട്. എറണാകുളം ജില്ലയിലും മറ്റു വിവിധ യൂണിറ്റുകളിലുമായി ഏഴു പേരെയാണ് ചുമതലപ്പെടുത്തിയത്. തൃശൂരില്‍ മൂന്നുപേരെയും പാലക്കാടും മലപ്പുറത്തും രണ്ടുപേരെയും നിയമിക്കും. വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലായി രണ്ടുപേര്‍ക്ക് വീതവും നിയമനം നല്‍കിയിട്ടുണ്ട്.

Kozhikode
English summary
51 woman staffs to appoint in crime branch
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X