കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

രണ്ടു മാസത്തിനിടെ കോഴിക്കോട്ട് പിടിച്ചത് 97 ലിറ്റര്‍ ചാരായം, ലഹരി പദാര്‍ഥങ്ങള്‍ യഥേഷ്ടം

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: കഴിഞ്ഞ രണ്ട് മാസങ്ങളിലായി ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തത് 262 അബ്കാരി കേസും 55 എന്‍.ഡി.പി.എസ് കേസും. പിടിച്ചെടുത്തത് 97 ലിററര്‍ ചാരായവും 9144 ലിറ്റര്‍ വാഷും. 642.590 ലിററര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം, 535.430 ലിററര്‍ അന്യസംസ്ഥാന മദ്യം, 7.520 കിലോഗ്രാം കഞ്ചാവ്, ഒരു കഞ്ചാവ് ചെടി, 8 ഗ്രാം ബ്രൗണ്‍ഷുഗര്‍, 5 ഗ്രാം ഹാഷിഷ്, 520 എണ്ണം നൈട്രസെപാം ഗുളികകള്‍, 13 ലിറ്റര്‍ അരിഷ്ടം, 862.3 കിലോഗ്രാം പുകയില ഉല്‍പ്പന്നങ്ങള്‍ എന്നിവയും ഇക്കാലയളവില്‍ പിടിച്ചെടുത്തിട്ടുണ്ടെന്ന് ഡപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ വി ആര്‍ അനില്‍കുമാര്‍ അറിയിച്ചു.

തൊണ്ടിമണിയായി 32,800 രൂപയും കോര്‍ട്ട് ഫൈന്‍ ഇനത്തില്‍ 1,38,700 രൂപയും ഈടാക്കി. അബ്കാരി, എന്‍.ഡി.പി.എസ് കേസുകളിലുമായി 35 വാഹനം പിടിച്ചെടുത്തു. 22 മെഡിക്കല്‍ ഷോപ്പ്, 30 ലേബര്‍ ക്വാമ്പുകള്‍, 74 ട്രെയിനുകള്‍ എന്നിവ പരിശോധിച്ചു. വിദേശമദ്യത്തിന്റെയും കളളിന്റെയും ഗുണനിലവാരം പരിശോധിക്കുന്നതിനായി ലൈസന്‍സ്ഡ് സ്ഥാപനങ്ങളില്‍ നിന്നും 257 സാമ്പിളുകള്‍ ശേഖരിച്ച് രാസപരിശോധന നടത്തി. 19,713 വാഹനങ്ങളും പരിശോധിച്ചു. 1608 റെയ്ഡുകളും പോലീസ്, ഫോറസ്റ്റ് എന്നീ വകുപ്പുകളുമായി ചേര്‍ന്ന് 24 കംബയിന്റ് റെയ്ഡുകളും നടത്തിയതായും എക്‌സൈസ് ഡപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു.

drug-addict-13-1

ക്രിസ്മസ് പുതുവര്‍ഷ സ്‌പെഷല്‍ ഡ്രൈവ് കാലയളവില്‍ എന്‍ഫോഴ്‌സ്‌മെന്റ് ജോലികള്‍ കാര്യക്ഷമമായി നടത്തുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും 3 മേഖലകളിലായി സ്‌ട്രൈക്കിംഗ് ഫോഴ്‌സും പട്രോളിംഗ് യൂനിറ്റും ഉള്‍പ്പെടുത്തി ശക്തമാക്കിയിട്ടുണ്ട്. ടൂറിസ്റ്റ് വാഹനങ്ങള്‍ താമരശ്ശേരി, പക്രംതളം, അഴിയൂര്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്തുന്നുണ്ട്. ഫോറസ്റ്റ് ഏരിയകളില്‍ വനം വകുപ്പുമായി ചേര്‍ന്ന് പരിശോധന നടത്തിവരുന്നുണ്ട്. അന്യ സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ഇടങ്ങളിലും പരിശോധന നടക്കും. 62 ലഹരിവിരുദ്ധ ക്ലബുകള്‍ സ്‌കൂള്‍തലത്തിലും 33 ക്ലബുകള്‍ കോളേജ് തലത്തിലും ജില്ലയില്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്.

പൂവാട്ട് പറമ്പിലെ വ്യാജമദ്യ വില്‍പ്പന സംബന്ധിച്ച് ലഭിച്ച പരാതിയില്‍ പരിശോധന കര്‍ശനമാക്കിയതായും പാലക്കാടുനിന്ന് പാലക്കാട്‌ നിന്ന് കൊണ്ടുവരുന്ന കളള് സാമ്പിള്‍ രാസപരിശോധനയ്ക്ക് അയക്കുന്നുണ്ടെന്നും യോഗത്തില്‍ അറിയിച്ചു. കൂടാതെ മെഡിക്കല്‍ കോളേജ് പരിസരത്തെ പെട്ടിക്കടകളില്‍ പരിശോധന നടത്തിയിട്ടുണ്ട്. ഷാഡോ എക്‌സൈസിന്റെ നിരീക്ഷണം ശക്തമാക്കിയിയതായും എക്‌സൈസ് ഡപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു.

Kozhikode
English summary
97 litre liquor seized from kozhikkode during two months of period
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X