• search
  • Live TV
കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

മരിക്കുന്നതിന് തലേ ദിവസം അഞ്ജന വീട്ടിലേക്ക് വിളിച്ചു: മരണത്തില്‍ ദുരൂഹത, അന്വേഷണം വേണമെന്ന് കുടുംബം

കാഞ്ഞങ്ങാട്: അഞ്ജനയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍. സുഹൃത്തുക്കളോടൊപ്പം ഗോവയിലെക്ക് പോയ അഞ്ജനെ മെയ് 13 നാണ് മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ഇവര്‍ താമസിച്ച റിസോര്‍ട്ടിന് സമീപത്തെ മരത്തില്‍ തുങ്ങിമരിക്കുകയായിരുന്നുവെന്നാണ് ഗോവ പോലീസ് ബന്ധുക്കള്‍ക്ക് നല്‍കിയ വിവരം.

കാഞ്ഞങ്ങാട് പുതുക്കൈയിലെ പരേതനായ ഹരീഷിന്റെയും മിനിയുടെയും മകളാണ് അഞ്ജന. മകളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. സംഭവം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അമ്മ മിനി കാഞ്ഞങ്ങാട് പോലീസിന് പരാതി നല്‍കിയിട്ടുണ്ട്. അ‍ഞ്ജനയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങളും അവര്‍ പങ്കുവെക്കുന്നുണ്ട്. വിശദാംശങ്ങള്‍ ഇങ്ങനെ..

പോലീസില്‍ പരാതി

പോലീസില്‍ പരാതി

തലശ്ശേരി ബ്രണ്ണന്‍ കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്നു അഞ്ജന. മകളെ കാണാനില്ലെന്ന് പറഞ്ഞ മിനി നാല് മാസം മുമ്പ് ഹൊസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ അഞ്ജനയെ കണ്ടെത്തുകയും വീട്ടുകാര്‍ക്ക് കൈമാറുകയുമായിരുന്നെന്നുമാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

അന്വേഷണം

അന്വേഷണം

എന്നാല്‍ മാര്‍ച്ച് ആദ്യവാരത്തില്‍ കോളേജിലെ ഒരു കൂട്ടായ്മയില്‍ പങ്കെടുക്കാനുണ്ടെന്നും പറഞ്ഞ് വീട്ടില്‍ നിന്ന് പോയ അഞ്ജന പിന്നീട് തിരിച്ചു വന്നില്ല. മിനിയുടെ പരാതിയില്‍ വീണ്ടും അന്വേഷണം നടത്തിയ പോലീസ് കോഴിക്കോട്ട് ഒരു സന്നദ്ധ സംഘടനയിൽ പ്രവർത്തിക്കുകയായിരുന്ന അഞ്ജനയെ ഹൊസ്ദുർഗ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി.

കോടതിയില്‍

കോടതിയില്‍

വീട്ടിലേക്ക് പോവാന്‍ താല്‍പര്യമില്ലെന്ന് വ്യക്തമാക്കിയ അഞ്ജനയെ കോഴിക്കോടെ സ്വദേശിനിയായ ഒരു യുവതിക്കൊപ്പം പോവാന്‍ കോടതി അനുവദിക്കുകയായിരുന്നു. ഈ യുവതിയുടെ വീട്ടിലായിരുന്നു പിന്നീടുള്ള നാളുകളിലെ താമസം. ഇവിടെ നിന്നാണ് സുഹൃത്തുക്കള്‍ക്കൊപ്പം ഗോവയിലേക്ക് പോവുന്നത്.

ഉപദ്രവിക്കുകകയാണ്

ഉപദ്രവിക്കുകകയാണ്

മരിക്കുന്നതിന് തലേദിവസം മകള്‍ വിളിച്ചിരുന്നുവെന്നാണ് അമ്മ പറയുന്നത്. നാട്ടിലേക്ക് മടങ്ങി വരുമെന്ന് മകള്‍ അറിയിച്ചിരുന്നതായും അമ്മ മിനി അവകാശപ്പെടുന്നു. എന്നാല്‍ വീട്ടുകാര്‍ തന്നെ മാനസികമായും ശാരീരികമായും ഉപദ്രവിക്കുകയാണെന്ന് മാർച്ച് 13 ന് ഫെയ്സ്ബുക്കിൽ ഇട്ട വിഡിയോ ലൈവിൽ അഞ്ജന പരാമർശിക്കുന്നുണ്ട്.

ലൈവില്‍

ലൈവില്‍

വീട്ടില്‍ നിന്നും സ്വമേധയാ ഇറങ്ങിപ്പോന്നതാണെന്നും ഇനി താന്‍ ജീവനോടെ ഉണ്ടാകുമോയെന്നുപോലും അറിയില്ലെന്നും അന്ന് അഞ്ജന പറഞ്ഞിരുന്നു. അതിനിടെ അഞ്ജനയുടെ മരണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് യുവമോർച്ചയും ഹിന്ദു ഐക്യവേദിയും രംഗത്തെത്തിയിട്ടുണ്ട്. യാത്രാ രേഖകളും പണമിടപാടുകളും പരിശോധിച്ചാൽ മരണത്തിനു ഉത്തരവാദികളെ കണ്ടെത്താൻ കഴിയുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി കെ ഷൈനു പറഞ്ഞു.

അസാധാരണ നീക്കവുമായി കര്‍ണാടക..! കേരളത്തിന് തിരിച്ചടി; നാല് സംസ്ഥാനങ്ങള്‍ക്ക് യാത്രാവിലക്ക്

കമ്മ്യൂണിസ്റ്റ് പച്ച കഞ്ചാവാണെന്ന് പറഞ്ഞ് വിറ്റു.. യുവാവിന്റെ മാരക തട്ടിപ്പ്, ഒടുവില്‍ സംഭവിച്ചത്!!

Kozhikode

English summary
anjana harish death: family filed a complaint in police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X