Get Updates
Get notified of breaking news, exclusive insights, and must-see stories!

ചേവായൂരിൽ ബാങ്ക് തിരഞ്ഞെടുപ്പ്; അട്ടിമറി വിജയവുമായി കോൺഗ്രസ് വിമതർ..തിരുത്തി കുറിച്ചത് 61 വർഷത്തെ ചരിത്രം

കോഴിക്കോട്: ചേവായൂര്‍ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിമതർക്ക് അട്ടിമറിജയം. സി പി എം പിന്തുണയോടെ ജനാധിപത്യ സംരക്ഷ സമിതി എന്ന പേരിലായിരുന്നു കോൺഗ്രസ് വിമതർ മത്സരിച്ചത്. 11 സീറ്റിലേക്ക് ആയിരുന്നു മത്സരം. വിജയിച്ചവരിൽ ഏഴുപേർ കോൺഗ്രസ് വിമതരും നാലുപേർ സി പി എം പ്രവർത്തകരുമാണ്.

1963 ൽ രൂപീകരിച്ച ബാങ്ക് കോൺഗ്രസ് ആണ് ഇതുവരെ ഭരിച്ചിരുന്നത്. വിമതരുട വിജയത്തോടെ 61 വർഷത്തെ ചരിത്രമാണ് തിരുത്തിക്കുറിച്ചത്. ജി സി പ്രശാന്ത് കുമാറിനെ ചെയർമാനായി തെരഞ്ഞെടുത്തു. നിലവിലെ പ്രസിഡന്റായ പ്രശാന്തിന്റെ നേതൃത്വത്തിലായിരുന്നു വിമത നീക്കം. കോൺഗ്രസിനകത്തെ ആഭ്യന്തര തർക്കങ്ങളായിരുന്നു പൊട്ടിത്തെറിക്ക് കാരണമായത്. ഇതോടെ തിരഞ്ഞെടുപ്പിൽ സിപിഎം പിന്തുണയോടെ മത്സരിക്കാൻ വിമതർ തീരുമാനിക്കുകയായിരുന്നു.

cpmcongress-

അതേസമയം വോട്ടെടുപ്പ് ആരംഭിച്ചത് മുതൽ വലിയ സംഘർഷങ്ങളാണ് അരങ്ങേറിയത്. കള്ളവോട്ട് ചെയ്യുന്നുവെന്ന് ആരോപിച്ചായിരുന്നു സി പി എമ്മും കോൺഗ്രസും തമ്മിൽ ഏറ്റുമുട്ടിയത്. തുടർന്ന് വോട്ടർമാരുമായി എത്തിയ വാഹനങ്ങൾ പലയിടത്ത് വെച്ചും ആക്രമിക്കപ്പെട്ടു. സമാനതകളില്ലാത്ത ആക്രമണമാണ് സി പി എം അഴിച്ചുവിട്ടതെന്ന് കോൺഗ്രസ് എം പി എം കെ രാഘവൻ ആരോപിച്ചു. ജില്ലയ്ക്ക് പുറത്ത് നിന്നെത്തിയ ആയിരത്തോളം പേരാണ് തിരഞ്ഞെടുപ്പ് നിയന്ത്രിച്ചതെന്നും കോൺഗ്രസ് വോട്ടർമാരുമായി എത്തി 10 ഓളം വാഹനങ്ങൾ സിപിഎമ്മുകാർ തകർത്തുവെന്നും അദ്ദേഹം ആരോപിച്ചു.

ഉദ്യോഗസ്ഥരും പോലീസും സി പി എമ്മിന് ഒത്താശചെയ്തെന്നും പരാതിയുമായി പോലീസിനെ സമീപിച്ചിട്ട് കൂടി യാതൊരു നടപടിയും സ്വീകരിക്കാൻ പോലീസ് തയ്യാറായില്ലെന്നും അദ്ദേഹം വിമർശിച്ചു. 'കോഴിക്കോടിന് പുറത്തുള്ള 1000ത്തോളം പേരാണ് തിരഞ്ഞെടുപ്പ് നിയന്ത്രിച്ചത്. അയ്യായിരത്തോളം പേർ കള്ളവോട്ട് ചെയ്തു. അതുകൂടാതെ കോൺഗ്രസിന്റെ പതിനായിരത്തോളം വോട്ടർമാരെ വോട്ട് ചെയ്യാൻ അനുവദിച്ചില്ല. പോലീസ് ഏകപക്ഷീയമായാണ് പെരുമാറിയത്. വോട്ട് ചെയ്യാനെത്തിയവരെ അടിച്ചോടിച്ചു. ഞങ്ങളുടെ വോട്ടർമാരുമായെത്തിയ 10 ജീപ്പുകൾ സിപിഎം പ്രവർത്തകർ അടിച്ചുതകർത്തു.

ആക്രമം നടന്നപ്പോൾ ഡിജിപിയേയും കമ്മീഷ്ണറേയുമെല്ലാം പല തവണ വിളിച്ചു. അവർ സമ്പൂർണമായും നിഷ്ക്രിയയായിരുന്നു. സിപിഎം പ്രവർത്തകരുടെ അഴിഞ്ഞാട്ടത്തിന് കൂട്ടുനിൽക്കുകയായിരുന്നു പോലീസ്. തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം', അദ്ദേഹം പറഞ്ഞു. അതേസമയം ആക്രമണത്തിന്റെ പ്രതിഷേധിച്ച് ഞായറാഴ്ച കോഴിക്കോട് ജില്ലയിൽ കോൺഗ്രസ് ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+