കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ശ്രദ്ധേയമായി ജീവനക്കാരുടെ പങ്കാളിത്തം ; സിവില്‍ സ്‌റ്റേഷനും പരിസരവും ശുചീകരിച്ചു

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ ഹരിതകേരളമിഷന്‍ മറ്റ് വകുപ്പുകളുമായി ചേര്‍ന്ന് സിവില്‍ സ്‌റ്റേഷന്‍ പരിസരം ശുചീകരിച്ചു. ജില്ലാ കലക്ടര്‍ സാംബശിവറാവുവിന്റെ നേതൃത്വത്തിലാണ് മുഴുവന്‍ ജീവനക്കാരും ചൂലും കൊട്ടയും അരിവാളും തൂമ്പയുമായി സിവില്‍ സ്‌റ്റേഷന്‍ പരിസരം വൃത്തിയാക്കാനിറങ്ങിയത്. എരഞ്ഞിപ്പാലത്ത് പ്രവര്‍ത്തിക്കുന്ന പ്രീറിക്രൂട്ടമെന്റ് ട്രെയിനിംഗ് സെന്ററില്‍ നിന്ന് അഡ്മിനിസ്‌ട്രേറ്റീവ് നവാസ് ജാന്‍, ക്യാപ്റ്റന്‍ സറീന നവാസ് എന്നിവരുടെ നേതൃത്വത്തില്‍ 25 പേരടങ്ങുന്ന വളണ്ടിയര്‍മാരുടെ സേവനവും ലഭിച്ചു.

ബിജെപി വമ്പന്‍ ജയം നേടിയതെങ്ങനെ? ഇവിഎം തട്ടിപ്പ് വെറും വ്യാജം, ആര്‍എസ്എസിന്റെ പദ്ധതിബിജെപി വമ്പന്‍ ജയം നേടിയതെങ്ങനെ? ഇവിഎം തട്ടിപ്പ് വെറും വ്യാജം, ആര്‍എസ്എസിന്റെ പദ്ധതി

ഉച്ചയ്ക്ക് രണ്ട് മുതല്‍ ആറ് വരെയായിരുന്നു ശുചീകരണം. ഓരോ ഓഫീസിനും സ്വന്തം ഓഫീസും പരിസരവും കൂടാതെ ശുചീകരണത്തിന് പ്രത്യേക ഭാഗങ്ങള്‍ നിര്‍ണയിച്ച് നല്‍കിയിരുന്നു. ഇതിനായി ഹരിതകേരള മിഷന്റെ നേതൃത്വത്തില്‍ ഓഫീസുകളെ 18 ക്ലസ്റ്ററുകളായി തിരിച്ച് ഓരോ ക്ലസ്റ്ററിനും തെരഞ്ഞെടുത്ത ഒരു ഉദ്യോഗസ്ഥന് ചുമതല നല്‍കിയാണ് പ്രവൃത്തി നടത്തിയത്. ജില്ലാ ശുചിത്വമിഷന്‍, ആരോഗ്യവകുപ്പ് എന്നിവരുടെ നേതൃത്വത്തില്‍ ശുചീകരണത്തിനാവശ്യമായ മാസ്‌ക്, കയ്യുറ, പ്രതിരോധ ഗുളിക, ചാക്ക് എന്നിവ വിതരണം ചെയ്തു.

masscleaning-1

കാട് വെട്ടിത്തെളിച്ച് അനാവശ്യമായി കൂട്ടിയിട്ട മുഴുവന്‍ സാധനങ്ങളും സിവില്‍ സ്‌റ്റേഷന്‍ പരിസരത്ത് നിന്ന് മാറ്റി. കടലാസ്, പ്ലാസ്റ്റിക് മാലിന്യങ്ങള്‍, ജൈവമാലിന്യങ്ങള്‍ എന്നിങ്ങനെ വേര്‍തിരിച്ചാണ് ചപ്പുചവറുകള്‍ പെറുക്കി സംസ്‌കരിക്കുന്നതിനായി നീക്കിയത്. ശുചീകരണത്തിന് ശേഷം ജൈവ അജൈവ മാലിന്യങ്ങള്‍ പ്രത്യേകം തരം തിരിച്ചു. ശേഖരിച്ച നാല് ലോഡ് അജൈവ വസ്തുക്കള്‍ ഗ്രീന്‍ എന്‍വിറോണ്‍ ഏജന്‍സിയുടെ നേതൃത്വത്തില്‍ സംസ്‌കരണത്തിന് അയച്ചു. ജില്ലാ കലക്ടര്‍ മുഴുവന്‍ ഓഫീസുകളിലും സന്ദര്‍ശനം നടത്തി ശുചീകരണം വിലയിരുത്തി. എല്ലാ മാസവും രണ്ട് മണിക്കൂര്‍ ഓഫീസും പരിസരവും ശുചീകരിക്കുന്നതിന് മാറ്റി വെക്കാനും നിര്‍ദ്ദേശം നല്‍കി.

കലക്ടറേറ്റ് പരിസരത്ത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, ജില്ലാ കലക്ടര്‍ സാംബശിവറാവു എന്നിവര്‍ ചേര്‍ന്ന് ശുചീകരണ പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്തു. എഡിഎം ഇ.പി മെഴ്‌സി, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. സംസ്ഥാനത്തുടനീളം പരിസര ശുചീകരണവുമായി ബന്ധപ്പെട്ട് ആരോഗ്യ ജാഗ്രതാ പരിപാടികള്‍ നടക്കുന്നതിന്റെ ഭാഗമായാണ് ശുചീകരണം.

Kozhikode
English summary
Civil station and premises cleaned by staffs of Kozhikkode civil station
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X