കെകെ രമയ്ക്കെതിരെ കോടിയേരി ബാലകൃഷ്ണന്റെ പരാതിയിലെടുത്ത കേസ് കോടതി തള്ളി
കോഴിക്കോട്: ആർ എം പി നേതാവും വടകര എം എല്‍ എയുമായ കെകെ രമയ്ക്കെതിരെ കോടിയേരി ബാലകൃഷ്ണന്റെ പരാതിയിലെടുത്ത കേസ് കോടതി തള്ളി. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വടകര പാർലമെന്റ് മണ്ഡലത്തിലെ എല്‍ ഡി എഫ് സ്ഥാനാർത്ഥിയായിരുന്ന പി ജയരാജനെ കെ കെ രമ കൊലയാളിയെന്ന് വിളിച്ചതിനെ തുടർന്നായിരുന്നു പരാതി. കെ കെ രമയുടെ പരാമർശത്തിനെതിരെ സി പി എം സംസ്ഥാന സെക്രട്ടറി നല്‍കിയ പരാതിയില്‍ കേസെടുക്കുകയായിരുന്നു. ഈ കേസാണ് കോടതി തള്ളിയത്. കോഴിക്കോട് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി.

കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനും സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷനുമാണ് കോടിയേരി പരാതി നല്‍കിയിരുന്നത്. സി പി എം സംസ്ഥാന സെക്രട്ടറിയുടെ പരാതിയില്‍ 171 ജി വകുപ്പ് പ്രകാരം കേസെടുക്കാൻ വടകര ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. എല്‍ ഡി എഫ് സ്ഥാനാർത്ഥിയായ ജയരാജൻ കൊലയാളിയാണെന്ന് വിശേഷിപ്പിച്ച് വോട്ടർമാർക്കിടയിൽ തെറ്റിദ്ധാരണ പരത്തി പൊതുജന മധ്യത്തിൽ സ്ഥാനാർഥിയെ അപകീർത്തിപ്പെടുത്തുകയും ചെയ്തുവെന്നായിരുന്നു കോടിയേരി നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നത്.
കാവ്യയെ കൊണ്ടുവന്നില്ലേ ദിലീപേട്ടാ..: യുഎഇയില്‍ എത്തിയ ദിലീപീന് ഗംഭീര സ്വീകരണം
Recommended Video
മാര്‍ച്ച് 16ന് കോഴിക്കോട്ട് ചേര്‍ന്ന ആര്‍ എം പി ഐ യോഗത്തിനുശേഷം വാർത്തസമ്മേളനത്തിലായിരുന്നു വടകരയിലെ സി പി എം സ്ഥാനാർത്ഥി പി ജയരാജന്‍ 'കൊലയാളി'യാണെന്ന് രമ ആരോപിച്ചത്.












Click it and Unblock the Notifications