ടെസ്റ്റ് പോസിറ്റിവിറ്റി പതിനൊന്നിന് മുകളില്‍, കോഴിക്കോട്ടും നിയന്ത്രണങ്ങള്‍, കൊടുവള്ളിയില്‍ ജാഗ്രത
കോഴിക്കോട്ട്: കൊവിഡ് കേസുകളില്‍ ജില്ലയില്‍ കുറവ് ഉണ്ടാവുന്നുണ്ടെങ്കിലും ആശാവഹമായ മാറ്റത്തിലേക്ക് അത് മാറുന്നില്ല. കോഴിക്കോട് ജില്ലയില്‍ ഇപ്പോഴും ആശങ്കപ്പെടുത്തുന്ന രീതിയിലാണ് കൊവിഡ് കേസുകള്‍ ഉള്ളത്. ഇന്ന് ജില്ലയില്‍ ആയിരത്തിന് മുകളില്‍ തന്നെ രോഗികളുടെ എണ്ണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നഗരത്തില്‍ മാത്രമല്ല ജില്ലയുടെ മറ്റ് ഭാഗങ്ങളിലും വലിയ വെല്ലുവിളി കോഴിക്കോട്ടെ ആരോഗ്യ മേഖല നേരിടുന്നുണ്ട്. ഇന്ന് 1022 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ് ജില്ലയില്‍.

കൊടുവള്ളി നഗരസഭയിലാണ് കൊവിഡ് കേസുകള്‍ കൂടുന്നത്. കോഴിക്കോട് ജില്ലയില്‍ ഇന്ന് 11.93 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 17732 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്. പുതുതായി വന്ന 2393 പേര് ഉള്‍പ്പടെ 44774 പേര് ഇപ്പോള്‍ നിരീക്ഷണത്തിലുണ്ട്. ഇതുവരെ 712581 പേര് നിരീക്ഷണം പൂര്‍ത്തിയാക്കി. നേരത്തെ ജില്ലയില്‍ ടിപിആര്‍ പതിനാലിന് മുകളിലൊക്കെ പോയിരുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് പ്രതിരോധ ക്രമീകരണങ്ങള്‍ ഉള്ളതും കോഴിക്കോട് ജില്ലയിലാണ്.
ശ്ലീവാച്ചന്റെ കെട്ട്യോളാകെ മാറിപോയി; മാലാഖയെ പോലെ വീണ നന്ദകുമാർ, ചിത്രങ്ങൾ
അതേസമയം രോഗവ്യാപനം തടയാന്‍ കഴിയും വിധം ആഘോഷ വേളകളിലും ചടങ്ങുകളിലും കോവിഡ് പ്രതിരോധത്തിന അനുയോജ്യമായ പെരുമാറ്റ ശീലങ്ങള്‍ കൃത്യമായി പാലിക്കണമെന്നും അത്യാവശ്യമില്ലാത്ത യാത്രകളും സന്ദര്‍ശനങ്ങളും മാറ്റിവയ്ക്കണമെന്നും തിരക്കും ആള്ക്കൂട്ടവുമുണ്ടാകുന്ന സാഹചര്യങ്ങള്‍ കര്‍ശനമായി ഒഴിവാക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചിരിക്കുകയാണ്. ബക്രീദിന് ജാഗ്രത പുലര്‍ത്തണമെന്ന നിര്‍ദേശവും ജില്ലാ ഭരണകൂടം ജനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്.
കൊടുവള്ളിയാണ് ഇപ്പോള്‍ കൊവിഡ് കേസുകളുടെ ഹബ്ബായി മാറിയിരിക്കുന്നത്. ഇവിടെ രോഗികള്‍ കൂടിയ ഡിവിഷനുകളെ ക്രിട്ടിക്കല്‍ സോണായി പരിഗണിക്കും. സമീപത്തുള്ള റോഡുകളെല്ലാം അടച്ചിടും. ഈ ഡിവിഷനുകളില്‍ വിര്‍ച്വലായി യോഗം ചേര്‍ന്ന് കാര്യങ്ങള്‍ വിലയിരുത്തും. വീടുകളില്‍ സൗകര്യമില്ലാത്ത കോവിഡ് രോഗികളെ എഫ്എല്‍ടിസിയില്‍ പ്രവേശിപ്പിക്കണം. പെരുന്നാള്‍ നമസ്ക്കാരം 40 ആളുകളില്‍ പരിമിതപ്പെടുത്തുകയും, കശാപ്പ് ജോലികളില്‍ എര്പ്പെടുന്ന തൊഴിലാളികള്‍ക്കും സഹായികള്‍ക്കും സൗജന്യമായി കോവിഡ് ടെസ്റ്റ് നടത്തുകയും ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്.
Recommended Video
-
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
'കോട്ടാത്തലേ, ചാണകപ്പുഴു..പേപ്പട്ടികള്‍ കെട്ടിയിട്ടിടത്തു നിന്ന് കുരയ്ക്കും';അഖിൽ മാരാർക്കെതിരെ ഷിയാസ് കരീം -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
"ഞാൻ ബീഫ് കഴിക്കും, അതിലിപ്പോ എന്താ?" തുറന്ന് പറഞ്ഞ് ബിജെപി നേതാവും നടനുമായ കൃഷ്ണകുമാർ -
ഇറാനിൽ കനത്ത വ്യോമാക്രമണം; ഏറ്റവും വലിയ വിമാനവാഹിനിക്കപ്പൽ വിന്യസിച്ച് അമേരിക്ക -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
വിജയ് 'പുറത്താകുമോ'; താരത്തെ വെട്ടിലാക്കി സംഗീതയുടെ അടുത്ത ഹര്‍ജി, 'താന്‍ എവിടെ താമസിക്കും' -
ഇടിത്തീ! ഗാർഹിക സിലിണ്ടർ വില കുത്തനെ കൂട്ടി; സാധാരണക്കാർക്ക് വൻ പ്രഹരം -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ശമ്പളം കൂടുന്നു; 2024 ജൂലായ് ഒന്നുമുതൽ മുൻകാല പ്രബല്യത്തോടെ കിട്ടും..പെൻഷനും വർധിക്കും












Click it and Unblock the Notifications