• search
  • Live TV
കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കൊവിഡ് നിയന്ത്രണങ്ങള്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ കടുപ്പിക്കും, വാക്‌സിനേഷന്‍ ശക്തമാക്കും

കോഴിക്കോട്: കോര്‍പറേഷന്‍ പരിധിയില്‍ നിയന്ത്രണം കടുപ്പിക്കാന്‍ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനം.കണ്ടെയ്ന്‍മെന്റ് സോണുകളില്‍ വിവാഹ ചടങ്ങുകളില്‍ ഇളവുണ്ടാകില്ലെന്നും ബീച്ചാശുപത്രി കൊവിഡ് ആശുപത്രിയായിരിക്കുമെന്നും കോര്‍പറേഷന്‍ മേയര്‍ ഡോ. ബീന ഫിലിപ്പ് പറഞ്ഞു. വാര്‍ഡ്തല ആര്‍ആര്‍ടികള്‍ ശക്തിപ്പെടുത്തും,,ഹോട്ടലുകളുടെ പ്രവര്‍ത്തി സമയം വര്‍ധിപ്പിക്കില്ല. വാര്‍ഡ് അടിസ്ഥാനത്തില്‍ ഞായറാഴ്ചകളില്‍ വാക്‌സിനേഷന്‍ സംഘടിപ്പിക്കും. മൊബൈല്‍ യൂണിറ്റുകളില്‍ പ്രദേശങ്ങളിലേക്ക് ചെന്നു മുതിര്‍ന്നവര്‍ക്ക് വാക്‌സിനേഷനും ടെസ്റ്റും നടത്തും.

കഴിഞ്ഞ ദിവസം തന്നെ കോവിഡ് രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കോര്‍പറേഷന്‍ വാര്‍ഡ് തലത്തില്‍ ശക്തിപ്പെടുത്താന്‍ മേയര്‍ ഡോ. ബീന ഫിലിപ്പിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മോണിറ്ററിംഗ് കമ്മറ്റി യോഗം തീരുമാനിച്ചിരുന്നു. വാര്‍ഡ് തലത്തില്‍ മുഴുവന്‍ റസിഡന്റ്‌സ് അസോസിയേഷന്‍ പ്രതിനിധികളെയും വ്യാപാരി വ്യവസായി സംഘടനാ പ്രതിനിധികളെയും ഉള്‍പ്പെടുത്തി ആര്‍ആര്‍ടികള്‍ കൂടുതല്‍ വിപുലമാക്കി അടിയന്തിര യോഗം വിളിച്ചു ചേര്‍ക്കുന്നതിന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

നഗരസഭാ പരിധിയിലെ കച്ചവട സ്ഥാപനങ്ങളുള്‍പ്പെടെയുള്ള എല്ലാ സ്ഥാപനങ്ങളിലും ഷെഡ്യൂള്‍ തയ്യാറാക്കി 15 ദിവസത്തിലൊരിക്കല്‍ കോവിഡ് ടെസ്റ്റുകള്‍ നടത്തും. വിവാഹം പോലുള്ള പൊതുചടങ്ങുകള്‍ കോവിഡ് പ്രോട്ടൊക്കോള്‍ പാലിച്ച് മാത്രം നടത്തുന്നതിനായി എല്ലാ പൊതുചടങ്ങുകളും കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. രോഗികളുടെ എണ്ണം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ കൂടുതല്‍ എഫ്എല്‍ടിസികള്‍ സജ്ജീകരിക്കും. കോവിഡ് രോഗികളുടെ കോണ്ടാക്ടുകള്‍ കൃത്യമായി ട്രെയ്‌സ് ചെയ്ത് വിശദാംശങ്ങള്‍ കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ ചേര്‍ത്തുവെന്ന് ഉറപ്പു വരുത്തുന്നതിന് കോര്‍പ്പറേഷന്‍ ആരോഗ്യവിഭാഗത്തെ ചുമതലപ്പെടുത്തി.

അന്യ സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ലേബര്‍ ക്യാമ്പുകളില്‍ ലേബര്‍ ഓഫീസറുടെ സഹായത്തോടെ കൃത്യമായ ഇടവേളകളില്‍ ആന്റിജന്‍ ടെസ്റ്റുകള്‍ നടത്താനും തീരുമാനമായി. വളരെ ഗുരുതരമായ സാഹചര്യമായതിനാല്‍ ജാഗ്രത പാലിക്കുന്നതോടൊപ്പം കൂടുതല്‍ ഊര്‍ജ്ജിതമായ പ്രവര്‍ത്തനങ്ങളും ആവശ്യമാണെന്ന് ജില്ലാ കലക്ടര്‍ സാംബശിവ റാവു പറഞ്ഞു. കൊവിഡ് പരിശോധനയിലും വാക്‌സിനേഷനിലും ആര്‍ആര്‍ടികളുടെ പരിപൂര്‍ണ്ണമായ പങ്കാളിത്തം ഉണ്ടാവണം.

കോവിഡ് പോസിറ്റീവ് കേസുകള്‍ കണ്ടെത്തിക്കഴിഞ്ഞാല്‍ അത്തരം ആളുകളെ ഹോം ഐസോലേഷനില്‍ താമസിപ്പിക്കുന്നതിനാണ് നിലവില്‍ ഉദ്ദേശിക്കുന്നത്. ടെലികണ്‍സള്‍ട്ടേഷന്‍ സംവിധാനമുപയോഗപ്പെടുത്തി എല്ലാ ദിവസവും രോഗികളുടെ അവസ്ഥ കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രേഖപ്പെടുത്തുന്നതിനുള്ള സംവിധാനമുണ്ടാവും. പ്രയാസമനുഭവപ്പെടുന്ന രോഗികളെ ആശുപത്രികളിലേക്ക് മാറ്റുന്നതിനുള്ള സൗകര്യമൊരുക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

കോവിഡ് മരണം വര്‍ധിക്കുന്നു, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സംസ്‌ക്കാര ചടങ്ങുകളുടെ ചിത്രങ്ങള്‍

ജില്ലയില്‍ കോവിഡ് രോഗ ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ എല്ലാ വിധ ചടങ്ങുകളിലും ഒരേ സമയം പങ്കെടുക്കുന്നവരുടെ എണ്ണം 50 ആയി നിജപ്പെടുത്തിയും ജില്ലാ കലക്ടര്‍ ഉത്തരവിറക്കിയിട്ടുണ്ട്. ഹാളിനകത്ത് നടക്കുന്ന ചടങ്ങുകളില്‍ പരമാവധി 50 പേര്‍ക്കും ഹാളിന് പുറത്ത് 100 പേര്‍ക്കുമാണ് പങ്കെടുക്കാന്‍ അനുമതിയുണ്ടാവുക.

കടല്‍ തീരത്ത് കുതിരയോടൊപ്പം മാലാഖയെ പോലെ തിളങ്ങി ദിഗംഗന സൂര്യവംശി, വൈറല്‍ ചിത്രങ്ങള്‍ കാണാം.

Kozhikode
English summary
covid restrictions tightened in corporation areas of kozhikode district
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X