കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നിയമസഭാ തിരഞ്ഞെടുപ്പിൽ കുഞ്ഞാലിക്കുട്ടിയുമായി അണിയറ ചർച്ച; സിപിഎം നേതാവിനെതിരെ നടപടി

വിചാരിച്ച സീറ്റ് കിട്ടാത്തതിന് പിന്നാലെയാണ് ഇദ്ദേഹം പാർട്ടി പ്രവർത്തനങ്ങളിൽ നിന്ന് വിട്ടു നിൽക്കുകയും എതിർ സ്ഥാനാർഥിയുടെ അഖിലേന്ത്യ നേതാവുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തത്

Google Oneindia Malayalam News

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് മുസ്ലിം ലീഗുമായി അണിയറ ചർച്ച നടത്തിയ സിപിഎം നേതാവിനെതിരെ നടപടിയുമായി പാർട്ടി. മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയുമായാണ് താമരശേരി ഏരിയ കമ്മിറ്റി അംഗം ഗിരീഷ് ജോണാണ് ചർച്ച നടത്തിയത്. ഇദ്ദേഹത്ത പാർട്ടിയുടെ എല്ലാ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽ നിന്നും നീക്കം ചെയ്തു. ബ്രാഞ്ച് അംഗത്വം മാത്രമാകും ഇനി അദ്ദേഹത്തിനുള്ളത്.

CPM

ഇതല്ലേ ശരിക്കും ബോൾഡ് ആന്റ് ബ്യൂട്ടിഫുൾ? സാധിക വേണുഗോപാലിന്റെ പുതിയ ചിത്രം ഏറ്റെടുത്ത് ആരാധകർ

വിചാരിച്ച സീറ്റ് കിട്ടാത്തതിന് പിന്നാലെയാണ് ഇദ്ദേഹം പാർട്ടി പ്രവർത്തനങ്ങളിൽ നിന്ന് വിട്ടു നിൽക്കുകയും എതിർ സ്ഥാനാർഥിയുടെ അഖിലേന്ത്യ നേതാവുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തത്. തിരുവമ്പാടിയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് സംഭവം. തിരുവമ്പാടിയിൽ ഇത്തവണ സാധ്യത സ്ഥാനാർഥി പട്ടികയിൽ മുൻനിരയിൽ തന്നെ ഗിരീഷിന്റെ പേരുമുണ്ടായിരുന്നു.

Recommended Video

cmsvideo
WHO says decision on emergency approval for Covaxin likely in 4 to 6 weeks

കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് ലോക്കൽ സെക്രട്ടറിയുമായ ലിന്രോ ജോസഫിനൊപ്പമാണ് പുതുപ്പാടി മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും ഏരിയ കമ്മിറ്റി അംഗവുമായിരുന്ന ഗിരീഷിന്റെ പേരും പരിഗണിച്ചത്. എന്നാൽ ലിന്രോയ്ക്കായിരുന്നു ജില്ലാ നേതൃത്വം സ്ഥാനാർഥിത്വം നൽകിയത്. ഇതോടെയാണ് ഗിരീഷ് തിരഞ്ഞെടുപ്പ് പ്രചരണത്തിൽ നിന്നടക്കം വിട്ടുനിന്നു.
കുഞ്ഞാലിക്കുട്ടിയുമായി നടത്തിയ ചർച്ചയിൽ സ്ഥാനാർഥിത്വം ഗിരീഷിന് വാഗ്ദാനം ചെയ്തിരുന്നു. ഇക്കാര്യവും പാർട്ടിയെ അറിയിക്കാതിരുന്നതാണ് കടുത്ത നടപടിയിലേക്ക് നയിച്ചത്. ഗിരീഷിനെതിരെ ലോക്കൽ കമ്മിറ്റികളടക്കം രംഗത്തെത്തിയതോടെയാണ് താമരശേരി ഏരിയ കമ്മിറ്റി വിഷയം ചർച്ച ചെയ്യുകയും ജില്ലാ കമ്മിറ്റിയുടെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തത്. എതിർസ്ഥാനാർഥിയുടെ പാർട്ടി ദേശീയ ജനറൽ സെക്രട്ടറിയുമായി ​കൂടിക്കാഴ്​ച നടത്തിയത്​ 'പൊറുക്കാനാവാത്ത കുറ്റ'മായാണ്​ ജില്ല നേതൃത്വം വിലയിരുത്തി.

അതേസമയം തിരുവമ്പാടിയിൽ സിപിഎം സ്ഥാനാർഥി ലിന്റോ ജോസഫ് വിജയിച്ചിരുന്നു. എതിർസ്ഥാനാർഥി മുസ്ലിം ലീഗിന്റെ സി.പി ചെറിയ മുഹമ്മദിനെതിരെ 4643 വോട്ടുകൾക്കായിരുന്നു ലിന്റോയുടെ വിജയം.

Kozhikode
English summary
CPM suspends Thamarassery area committee member Girish John for discussion with Kunhalikutty
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X