കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആരോപണങ്ങൾ ഒന്നിനുപുറകെ ഓരോന്നായി വരുന്നു... എംഎൽഎമാരെ പ്രതിരോധിച്ച് സിപിഎം വിയർക്കുന്നു, പിവി അൻവർ വിഷയം വീണ്ടും

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: ഗുരുതരമായ ആരോപണങ്ങള്‍ ഒന്നിനു പുറകെ ഒന്നായി എത്തുമ്പോള്‍ പ്രവര്‍ത്തകര്‍ക്കു മുന്നില്‍ വിശദീകരിക്കാന്‍ കഴിയാതെ പാര്‍ട്ടി കുഴങ്ങുന്നു. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് അടച്ചുപൂട്ടിയ പി വി അന്‍വര്‍ എംഎല്‍എയുടെ ബന്ധുവിന്റെ കക്കാടംപൊയിലെ വാട്ടര്‍തീം പാര്‍ക്ക് തുറക്കാനുള്ള ശ്രമങ്ങള്‍ വെളിപ്പെടുമ്പോള്‍ അതുസംബന്ധിച്ച് വിശദീകരിക്കാന്‍ സിപിഎം നേതൃത്വം കുഴങ്ങുകയാണ്. ജില്ലാ കലക്റ്റര്‍ പൂട്ടിയ പാര്‍ക്ക് തുറക്കാന്‍ ജോര്‍ജ് എം തോമസ് എംഎല്‍എ മുഖ്യമന്ത്രിക്ക് കത്തു നല്‍കിയെന്ന പുതിയ ആരോപണം വീണ്ടും പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി.

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയ്ക്കു പീഡനം, പോക്‌സോ നിയമ പ്രകാരം 4 പേര്‍ അറസ്റ്റില്‍പ്ലസ് വണ്‍ വിദ്യാര്‍ഥിനിയ്ക്കു പീഡനം, പോക്‌സോ നിയമ പ്രകാരം 4 പേര്‍ അറസ്റ്റില്‍

ജോര്‍ജ് എം. തോമസ് എംഎല്‍എയുടെ മണ്ഡലമായ തിരുവമ്പാടിയിലെ കക്കാടം പൊയിലിലാണ് പിവി അന്‍വര്‍ എംഎല്‍എയുടെ ബന്ധുവിന്റെ പേരിലുള്ള പാര്‍ക്ക്. ഇതോടൊപ്പം ജോര്‍ജ് എം. തോമസ് എം.എല്‍.എ തന്നെയും ലാന്‍ഡ് ബോര്‍ഡ് തിരിച്ചുപിടിക്കാന്‍ ഉത്തരവിട്ട ആറു കോടിയോളം വിലമതിക്കുന്ന മിച്ചഭൂമി കൈവശം വെക്കുന്നുവെന്ന വാര്‍ത്തയും പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി. കക്കാടംപൊയില്‍ ഉള്‍പ്പെടുന്ന തിരുവമ്പാടി മണ്ഡലത്തിലെ എം.എല്‍.എ ജോര്‍ജ് എം.തോമസ് റവന്യൂ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് മിച്ചഭൂമി ലാന്റ് ബോര്‍ഡിന് വിട്ടുനല്‍കാതെ 16 വര്‍ഷമായി കൈവശം വെക്കുകയാണ് എന്നാണ് യുഡിഎഫ് ആരോപണം.

Park

കൊടിയത്തൂര്‍ വില്ലേജില്‍ ജോര്‍ജ് എം. തോമസും കുടുംബവും അധിക ഭൂമി നിയമവിരുദ്ദമായി കൈവശം വെച്ചിരിക്കുന്നുവെന്ന് പതിനെട്ട് വര്‍ഷം മുമ്പ് കണ്ടെത്തിയിട്ടും തിരിച്ചുപിടിച്ചില്ലെന്ന് യുഡിഎഫ് നേതാക്കള്‍ ആരോപിക്കുന്നു. ജോര്‍ജ് എം. തോമസ് എം.എല്‍.എയും സഹോദരങ്ങളും കൈവശം വെച്ചിരിക്കു മിച്ചഭൂമി തിരിച്ചുപിടിക്കാന്‍ 2000ലാണ് കോഴിക്കോട് താലൂക്ക് ലാന്‍ഡ് ബോര്‍ഡ് ഉത്തരവിട്ടത്. അതേസമയം എം.എല്‍.എ മിച്ചഭൂമി കൈവശം വെച്ചിരിക്കയാണെന്നു ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയും അതിന്റെ ഭാഗമായി യു.ഡി.എഫ് നടത്തിയ മാര്‍ച്ചും രാഷ്ട്രീയ തട്ടിപ്പാണെന്ന് സി.പി.എം തിരുവമ്പാടി ഏരിയാ കമ്മിറ്റി ആരോപിച്ചു.

1970ല്‍ ജോര്‍ജ് എം.തോമസ് എം.എല്‍.എ യുടെ പിതാവ് മേക്കാട്ട് കുന്നേല്‍ തോമസ് കൊയപ്പതൊടിക്കാരില്‍ നിന്നും വിലക്കുവാങ്ങിയ ഭൂമിയാണിത്. 1971ല്‍ പിതൃസ്വത്തായി ജോര്‍ജ് തോമസിന് ലഭിച്ചതും 1976ല്‍ പട്ടയം ലഭിച്ചതുമാണ്. 1980നു ശേഷം ചില റവന്യൂ ഉദ്യോഗസ്ഥര്‍ ഉണ്ടാക്കിയ തെറ്റായ റിപ്പോര്‍ട്ടാണ് ഇത് മിച്ചഭൂമിയാണെന്ന ആരോപണത്തിന് പിന്നിലുള്ളത്. ഈ റിപ്പോര്‍ട്ടിനെതിരെ ഹൈക്കോടതിയുടെ വിധിയുള്ളതും തീര്‍പ്പ് കല്‍പ്പിന്നക്കുതിന് താലൂക്ക് ലാന്‍ഡ്‌ബോര്‍ഡ് മുമ്പാകെ പരിഗണനയില്‍ ഉള്ളതുമാണ്.

ഭൂമി തന്റേതാണെ് തെളിയിക്കാന്‍ ഉടമസ്ഥന്റെ കയ്യില്‍ മുഴുവന്‍ രേഖകളുമുണ്ട്. ലാന്‍ഡ് ബോര്‍ഡ് തീരുമാനമെടുക്കാനിരിക്കുന്ന പ്രശ്‌നത്തെ രാഷ്ട്രീയ പ്രചരണത്തിന് വേണ്ടി ഉപയോഗിക്കുന്നത് അപലപനീയമാണെും സി.പി.എം തിരുവമ്പാടി ഏരിയാകമ്മിറ്റി പറഞ്ഞു. എം.എല്‍.എക്കെതിരായ രാഷ്ട്രീയ ആരോപണങ്ങള്‍ ജനങ്ങള്‍ തള്ളിക്കളയണൊവശ്യപ്പെട്ട് സി.പി.എം പ്രവര്‍ത്തകര്‍ മുക്കത്ത് പ്രകടനം നടത്തി.

Kozhikode
English summary
CPM trouble in PV Anwar's water theme park issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X