• search
 • Live TV
കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

സസ്പെന്‍ഷന്‍ ഓര്‍ഡറില്‍ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശം; കമ്മീഷ്ണര്‍ക്കെതിരെ യുവതിയുടെ പരാതി

കോഴിക്കോട്: കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷ്ണര്‍ക്കെതിരെ ഐജിക്ക് പരാതി നല്‍കി യുവതി. സിവില്‍ പൊലീസ് ഓഫീസറെ സസ്പെന്‍ഡ് ചെയ്ത് ഉത്തരവില്‍ തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങളുണ്ടെന്ന് കാണിച്ചാണ് സിറ്റി പൊലീസ് കമ്മീഷ്ണര്‍ക്കെതിരായ യുവതിയുടെ പരാതി. തന്റെ പേര് ഉൾപ്പെട്ട സംഭവത്തിൽ പരാതി എന്താണെന്ന് പോലും പറയാതെയാണ് പൊലീസുകാർ മൊഴി രേഖപ്പെടുത്തിയതെന്നും യുവതി വ്യക്തമാക്കുന്നു.

യുവതിയുടെ അമ്മ നല്‍കിയ പരാതിയിലാണ് പൊലീസ് അന്വേഷണം നടത്തിയത്. അന്വേഷണത്തിനെത്തിയ പൊലീസ് ഉദ്യോഗസ്ഥന്‍ തന്നെ അധിക്ഷേപിച്ചെന്നും യുവതി പരാതിപ്പെടുന്നു. സംഭവത്തില്‍ കോഴിക്കോട്ടെ സിവില്‍ പൊലീസ് ഓഫീസറായ യു ഉമേഷിനെയാണ് സസ്പെന്‍റ് ചെയ്തത്. യുവതിയെ രക്ഷിതാക്കളുടെ അടുത്ത് നിന്നും മാറ്റി വാടക ഫ്ലാറ്റില്‍ താമസിപ്പിച്ച് അവിടെ നിത്യ സന്ദര്‍ശനം നടത്തുന്നുവെന്നുമാണ് ഉമേഷിന് ലഭിച്ച സസ്പെന്‍ഷന്‍ ഓര്‍ഡറില്‍ വ്യക്തമാക്കുന്നത്.

പൊലീസിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ഉമേഷ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. കേരള പോലീസിന്റെ സദാചാര ചരിത്രത്തിലെ നാഴികക്കല്ലായി പ്രഖ്യാപിച്ച് ആദരിക്കേണ്ട സസ്പെൻഷൻ ഓർഡർ ഇന്ന് വൈകുന്നേരം ആദരപൂർവ്വം കൈപ്പറ്റിയിരിക്കുന്നുവെന്നായിരുന്നു ഉമേഷ് ഫേസ്ബുക്കില്‍ കുറിച്ചത്.

2020 ൽ ജീവിക്കുന്ന മനുഷ്യരാണെന്നും ഒട്ടേറേ നിയമങ്ങളും സുപ്രീം കോടതി വിധികളും മനുഷ്യാവകാശങ്ങളും ജെൻഡർ ഈക്വാലിറ്റിയുമൊക്കെ ഉള്ള ലോകമാണെന്നുമുള്ള വസ്തുതകൾ വെറുതെയാണെന്ന് ബോധ്യപ്പെടുത്താൻ

ഈ ഉത്തരവിന് സാധിക്കുമാറാകട്ടേയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഐപിഎല്ലില്‍ ഇന്ന് പൊടിപാറും; കോലിയും വാര്‍ണറും നേര്‍ക്കുനേര്‍; കണക്കില്‍ മുന്‍തൂക്കം ഈ ടീമിന്

cmsvideo
  Kozhikode SI kicked roadside vendor's kart, video viral

  31 വയസ്സുള്ള ഒരു സ്ത്രീ സ്വന്തമായി ഫ്ലാറ്റ് വാടകക്കെടുത്ത് താമസിക്കുന്നതിനെ അവളുടെ മൊഴിക്ക് വിപരീതമായി "അവളുടെ പേരിൽ ഫ്ലാറ്റ് തരപ്പെടുത്തി താമസിപ്പിച്ചു നിത്യ സന്ദർശനം നടത്തുന്നു" എന്നൊക്കെ പഴയ ആൽത്തറ മാടമ്പികളുടെ കുശുമ്പൻ പരദൂഷണം പോലുള്ള വാചകങ്ങൾ ഒരു പോലീസുകാരന്റെ സസ്പെൻഷൻ ഉത്തരവിൽ രേഖപ്പെടുത്തി സ്ത്രീത്വത്തെയും വ്യക്തിത്വത്തെയും അവഹേളിക്കുന്ന നാലാംകിട ബുദ്ധി നീണാൾ വാഴട്ടെ.

  അധികാരത്തിന്റെ തിളപ്പിൽ താഴേക്കിടയിലുള്ള ഒരു ജീവനക്കാരനെ നിരന്തരമായി വേട്ടയാടി പിരിച്ചു വിടാനുള്ള എല്ലാ നീക്കങ്ങൾക്കും അഭിവാദ്യങ്ങൾ. ജോലി പോയാലും പട്ടിണി കിടന്നാലും മരിക്കേണ്ടി വന്നാലും ഒരു മരയൂളയുടെയും കാൽക്കൽ വീഴില്ലെന്ന് ഉറപ്പിച്ചു പറയുന്നുവെന്നും ഉമേഷ് ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

  ഇന്ത്യയില്‍ 55 ലക്ഷത്തിനടുത്ത് കൊവിഡ് രോഗികള്‍; താജ്മഹലില്‍ സന്ദര്‍ശകാനുമതി ; സ്‌ക്കൂളുകളും തുറന്നു

  Kozhikode

  English summary
  Defamatory reference in suspension order; woman file complaint against Commissioner of Police to ig
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X