താമരശ്ശേരിയില്‍ വീട്ടമ്മയ്ക്ക് നേരെ വളര്‍ത്ത് നായ്ക്കളുടെ ആക്രമണം: സ്ഥിരം സംഭവമെന്ന് പരാതി
കോഴിക്കോട്: താമരശേരി അമ്പായത്തോട്ടിൽ വളർത്ത് സ്ത്രീക്ക് നേരെ വളര്‍ത്ത് നായ്ക്കളുടെ അക്രമണം. അമ്പായത്തോട് മിച്ചഭൂമിയിൽ താമസിക്കുന്ന ഫൗസിയയാണ് നായ്ക്കളുടെ അക്രമണത്തിന് ഇരയായത്. ഗുരുതരമായി പരിക്കേറ്റ ഫൗസിയയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫൗസിയയുടെ മുഖത്തടക്കം കടിയേറ്റിട്ടുണ്ട്. ഞായറാഴ്‌ച രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം. ദേശീയപാത 766 അരിക്കിൽ മദ്രസവിട്ട് വരുന്ന മക്കളെ കാത്തിരുന്ന ഫൗസിയയെ നായകൾ അക്രമിക്കുകയായിരുന്നു.
പൊളി ലുക്ക്; എന്തൊരു ഗ്ലാമര്‍ ആണിത്, പ്രിയാമണിയുടെ പുതിയ ചിത്രങ്ങള്‍ വൈറലാവുന്നു
വെഴുപ്പൂര്‍ എസ്റ്റേറ്റ് ഉടമ ജോളി തോമസിന്റെ ചെറുമകന്‍ റോഷന്റെ വളര്‍ത്തുനായകളാണ് ഫൗസിയയെ അക്രമിച്ചത്. റോട്ട്‌വീലർ ഇനത്തിൽപ്പെട്ട മൂന്ന് നായകള്‍ അക്രമിക്കുമ്പോഴും ഉടമസ്ഥന്‍ നോക്കി നില്‍ക്കുകയായിരുന്നുവെന്ന ആരോപണമുണ്ട്. നാട്ടുകാർ കല്ലെറിഞ്ഞും അടിച്ചും നായകളെ മാറ്റിയാണ് ഫൗസിയയെ രക്ഷിക്കുകയായിരുന്നു. നേരത്തെയും ഇതേ നായകള്‍ നാട്ടുകാരെ അക്രമിച്ചിരുന്നതായി പരാതിയുണ്ട്

അമ്പായത്തോടില്‍ തന്നെയുള്ള ജോളി തോമസിന്റെ എസ്റ്റേറ്റിൽ താമസിച്ചിരുന്ന പ്രഭാകരനായിരുന്നു അന്ന് നായുടെ കടിയേറ്റത്. പ്രഭാകരനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. നാട്ടുകാരുടെ പരാതിയുടെ തുര്‍ന്ന് വിഷയത്തില്‍ പൊലീസ് ഇടപെട്ടെങ്കിലും അന്ന് ഉടമസ്ഥനെ താക്കീത് ചെയ്ത് പറഞ്ഞ് വിടുകയായിരുന്നു. അതേസമയം ഫൗസിയക്ക് കടിയേറ്റ സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കുമെന്ന് നാട്ടുകാര്‍ പറഞ്ഞു
Recommended Video
കൂടുതല്‍ വായനക്ക് ക്ലിക്ക് ചെയ്യു: കലബുറഗി ഭരണം കോണ്‍ഗ്രസ് സഖ്യത്തിന്റെ കൈകളിലേക്ക്: തടയിടാന്‍ ബിജെപിയുടെ 'ജനാധിപത്യ' വിരുദ്ധ നീക്കം












Click it and Unblock the Notifications