• search
 • Live TV
കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

വൃക്ഷത്തൈകളുടെ പരിപാലനം തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തുന്ന കാര്യം പരിഗണനയില്‍: മന്ത്രി എകെ ശശീന്ദ്രന്‍

കോഴിക്കോട്: പരിസ്ഥിതിദിനത്തില്‍ നടുന്ന തൈകള്‍ പരിപാലിക്കാന്‍ പ്രത്യേക പദ്ധതി നടപ്പാക്കുമെന്ന് വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍ അറിയിച്ചു. ലോക പരിസ്ഥിതി ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട് സര്‍ക്കാര്‍ ത്വക്ക് രോഗ ആശുപത്രി പരിസരത്ത് നിര്‍വ്വഹിക്കുകയായരുന്നു അദ്ദേഹം.

ദിനാചരണത്തിന്റെ ഭാഗമായി വര്‍ഷംതോറും നിരവധി തൈകള്‍ സംസ്ഥാനത്തുടനീളം വെച്ചുപിടിപ്പിക്കാറുണ്ടെങ്കിലും അവയുടെ തുടര്‍ പരിപാലനം സാധ്യമാകാറില്ല. വനം വകുപ്പിനു പുറമേ കൃഷി-തദ്ദേശ സ്വയംഭരണ-വിദ്യാഭ്യാസ വകുപ്പുകളും വിവിധ സര്‍ക്കാരിതര സംഘടനകളും പരിസ്ഥിതി ദിനത്തില്‍ തൈകള്‍ നടാറുണ്ട്. ഇവയില്‍ വളരെ ചെറിയ ശതമാനം ചെടികള്‍ മാത്രമേ പരിപാലിക്കപ്പെടുന്നുള്ളൂ. ഇവയുടെ പരിപാലനം തൊഴിലുറപ്പു പദ്ധതിയിലുള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുവെന്നാണ് മന്ത്രി വ്യക്തമാക്കിയത്. കൂടുതല്‍ തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കാനും ഇതുവഴി സാധിക്കും. ഇതു സംബന്ധിച്ച് കൃഷി- തദ്ദേശ സ്വയംഭരണ വകുപ്പുകളുമായി കൂടിയാലോചിച്ച് കേന്ദ്രസര്‍ക്കാരിനെ ബോധ്യപ്പെടുത്താനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിയതായി മന്ത്രി പറഞ്ഞു.

യമുന നദിക്കരയില്‍ അടിഞ്ഞുകൂടിയ വിഷാംശമുള്ള പത: ദില്ലിയിലെ കാളിന്തി കുഞ്ചില്‍ നിന്നുള്ള ദൃശ്യങ്ങള്‍ കാണാം

വനം സംരക്ഷിക്കുന്നതിന് വനം വന്യജീവി വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും സംയുക്തമായി 'വനം സംരക്ഷിക്കുന്ന ജനങ്ങള്‍, ജനങ്ങളെ സംരക്ഷിക്കുന്ന വനം' എന്ന ആശയം അടിസ്ഥാനമാക്കി പദ്ധതി ആവിഷ്‌കരിക്കുകയും ശുദ്ധമായ ജലം, വായു, മണ്ണ് എന്നിവ ഉറപ്പാക്കുകയും ചെയ്യും. ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ നടക്കുന്ന 49-ാമത് ലോക പരിസ്ഥിതി ദിനാചരണമാണിത്. ഇത്രയും വര്‍ഷങ്ങളായിട്ടും തൃപ്തികരമായ ഒരു ഹരിതമേലാപ്പ് സൃഷ്ടിക്കാന്‍ നമുക്കിനിയും കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തില്‍ ജീവന്റെ നിലനില്‍പ്പിന് പ്രകൃതിസംരക്ഷണം കൂടിയേതീരൂ എന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനാണ് ഹരിതകേരളം പദ്ധതിയുമായി സര്‍ക്കാര്‍ മുന്നിട്ടിറങ്ങിയത്. പരിസ്ഥിതി സംരക്ഷണ ആശങ്ങള്‍ സമൂഹത്തിലെത്തിക്കുന്നതില്‍ സുഗതകുമാരി, സുന്ദര്‍ലാല്‍ ബഹുഗുണ തുടങ്ങിയവര്‍ ചെലുത്തിയ സ്വാധീനം വിസ്മരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

നഗരങ്ങളില്‍ ചെറുവനമാതൃകകള്‍ സൃഷ്ടിക്കാനുതകുന്ന വനം വകുപ്പിന്റെ 'നഗരവനം' പദ്ധതി കൂടുതല്‍ സജീവമാക്കുമെന്നും കാവു സംരക്ഷണത്തിന് പ്രത്യേക പദ്ധതി ആവിഷ്‌കരിക്കുമെന്നും വനം മന്ത്രി അറിയിച്ചു. ചകിരി നാരില്‍ നിര്‍മിച്ച റൂട്ട് തൈകളുടെ വിതരണ ഉദ്ഘാടനവും ചടങ്ങില്‍ മന്ത്രി നിര്‍വ്വഹിച്ചു.

അർജുൻ റെഡ്ഡി താരത്തിന്റെ ഹോട്ട് ഫൊട്ടോഷൂട്ട് വൈറലാകുന്നു; ഗ്ലാമറസ് ലുക്കിൽ ജിയ ശർമ

കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ ബീന ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. എംകെ രാഘവന്‍ എംപി മുഖ്യാതിഥിയായിരുന്ന ചടങ്ങില്‍ മുഖ്യ വനംമേധാവി പികെ കേശവന്‍ പരിസ്ഥിതിദിന സന്ദേശം നല്‍കി. കൗണ്‍സിലര്‍ ഡോ പിഎന്‍ അജിത, പിസിസിഎഫ് ജയപ്രകാശ്, ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ജെ ദേവപ്രസാദ്, ജില്ലാ പോലീസ് മേധാവി എവി ജോര്‍ജ്, ത്വക്ക് രോഗ ആശുപത്രി സൂപ്രണ്ട് ഡോ സരള, തുടങ്ങിയവര്‍ സംസാരിച്ചു. അഡീഷണൽ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഇ പ്രദീപ് കുമാര്‍ സ്വാഗതവും ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എന്‍ടി സാജന്‍ നന്ദിയും പറഞ്ഞു. ഉദ്ഘാടന സമ്മേളനത്തിന് മുന്നോടിയായി ആശുപത്രി പരിസരത്ത് മന്ത്രിയും വിശിഷ്ടാതിഥികളും വൃക്ഷത്തൈകള്‍ നട്ടു.

സുരേന്ദ്രന്റെ വിധി? ഒന്നിന് പിറകെ മറ്റൊന്നായി ഗുരുതര ആരോപണങ്ങള്‍... ഒടുവില്‍ ധര്‍മരാജനില്‍ എത്തുമ്പോള്‍സുരേന്ദ്രന്റെ വിധി? ഒന്നിന് പിറകെ മറ്റൊന്നായി ഗുരുതര ആരോപണങ്ങള്‍... ഒടുവില്‍ ധര്‍മരാജനില്‍ എത്തുമ്പോള്‍

കേന്ദ്രമന്ത്രിസഭ പുന:സംഘടിപ്പിച്ചേക്കും; കേരളത്തില്‍ നിന്ന് ഇ ശ്രീധരന്‍? വി മുരളീധരൻ പുറത്താകുമോ?കേന്ദ്രമന്ത്രിസഭ പുന:സംഘടിപ്പിച്ചേക്കും; കേരളത്തില്‍ നിന്ന് ഇ ശ്രീധരന്‍? വി മുരളീധരൻ പുറത്താകുമോ?

cmsvideo
  Serum Institute seeks approval to make Sputnik V covid vaccine | Oneindia Malayalam

  Kozhikode
  English summary
  Forest Minister AK Saseendran says that Government is considering the maintenance of trees planting on environment day under NREG
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X