കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മുറ്റത്തെ മുല്ല വായ്പാ പദ്ധതി കോഴിക്കോട് ആരംഭിക്കും- മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: ഗ്രാമീണരെ കടകെണിയിലാക്കുന്ന ബ്ലെഡ് മാഫിയയെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ നടപ്പാക്കുന്ന മുറ്റത്തെ മുല്ല ലഘുവായ്പ പദ്ധതി കോഴിക്കോട് ആരംഭിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സഹകരണ മേഖലയില്‍ ഇന്ത്യയ്ക്ക് മാതൃകയാണ് കേരളം. ആധുനിക സേവനങ്ങള്‍ നല്‍കാന്‍ സാധിക്കാത്തതാണ് സഹകരണ മേഖല നേരിടുന്ന പ്രശ്‌നം. ഇത് പരിഹരിച്ച് കൊണ്ട് കേരള ബാങ്ക് ഈ വര്‍ഷം തന്നെ പ്രവര്‍ത്തനമാരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേരള ബാങ്ക് യാഥാര്‍ത്ഥ്യമാകുന്നതോടെ ന്യൂജനറേഷന്‍ ബാങ്കുകള്‍ നല്‍കുന്ന സാങ്കേതിക സൗകര്യങ്ങള്‍, പ്രാഥമിക സഹകരണ സംഘങ്ങളിലും ലഭ്യമാക്കാന്‍ കഴിയും. സഹകരണ മേഖലയില്‍ രാജ്യത്തിന്റെ ആകെ സഹകരണ നിക്ഷേപത്തിന്റെ 50 ശതമാനം കേരളത്തിന്റെ സംഭാവനയാണ്. ഒേന്ന മുക്കാല്‍ ലക്ഷം കോടി നിക്ഷേപമുള്ള ഇന്ത്യയ്ക്കു തന്നെ അവിശ്വസനീയത തോന്നിക്കുന്ന ജനകീയ അടിത്തറയും പിന്തുണയുമുള്ള ഒരു മഹാപ്രസ്ഥാനമാണ് സഹകരണ പ്രസ്ഥാനമെന്നും മന്ത്രി കൂ'ിച്ചേര്‍ത്തു.

news

ഫറോക്ക് സര്‍വിസ് സഹകരണ ബാങ്ക് ചുങ്കം ശാഖയുടെ പുതിയ കെട്ടിടവും നരിക്കുനി സാമൂഹികാരോഗ്യ കേന്ദ്രത്തിലെ നീതി സ്റ്റോര്‍ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.

Kozhikode
English summary
Kadakampalli suremdran about Muttathe mulla loan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X