• search
  • Live TV
കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

മനുഷ്യനെ കൊല്ലുന്ന വെറുപ്പിന്റെ രാഷ്ട്രീയം എല്ലാവരും അവസാനിപ്പിക്കണമെന്ന് കാന്തപുരം

കോഴിക്കാട്: ജനാധിപത്യ പോരാട്ടങ്ങള്‍ നടത്തേണ്ടത് അക്രമ രാഷ്ട്രീയത്തിലൂടെ അല്ലെന്ന് ഇന്ത്യന്‍ ഗ്രാന്റ്മുഫ്തി കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു. കണ്ണൂര്‍ ജില്ലയിലെ പുല്ലൂക്കരയില്‍ നടന്ന മന്‍സൂറിന്റെ കൊലപാതകം ഏറെ വേദനാജനകവും ക്രൂരവുമാണ്..തെരഞ്ഞെടുപ്പെന്ന ഏറ്റവും വലിയ ജനാധിപത്യപ്രക്രിയയെ നാണംകെടുത്തുന്നതായിപ്പോയി ഈ കൊലപാതകം.മനുഷ്യനെ കൊല്ലുന്ന വെറുപ്പിന്റെ രാഷ്ട്രീയം എല്ലാവരും അവസാനിപ്പിക്കണം.

ഹരിദ്വാറില്‍ കുംഭമേളയ്ക്ക് തുടക്കമാകുന്നു, ചിത്രങ്ങള്‍ കാണാം

ആരാധകരെ ഞെട്ടിച്ച് കിരണ്‍ റാത്തോഡിന്റെ ഫോട്ടോഷൂട്ട്, ഗ്ലാമറസിന്റെ അങ്ങേയറ്റമെന്ന് ആരാധകര്‍

മനുഷ്യന്റെ അഭിപ്രായ സ്വാതന്ത്യവും ജീവിക്കാനുള്ള അവകാശവും ഇല്ലായ്മ ചെയ്യാന്‍ ആര്‍ക്കും അധികാരമില്ല.നാം മലയാളികള്‍ നേടിയ എല്ലാ സാമൂഹിക മുന്നേറ്റങ്ങളെയും നിരാകരിക്കുന്നതാണ് ഈ കൊലപാതക രാഷ്ട്രീയം.ഇത് അംഗീകരിക്കാന്‍ കഴിയാത്ത സംസ്‌കാരമാണ്. തെരഞ്ഞെടുപ്പുകള്‍ വന്നുപോകും.പക്ഷേ ആ കുടുംബത്തിന്റെ നഷ്ടം ആര്‍ക്കാണ് നികത്താന്‍ കഴിയുക.ഈ കൊലപാതകത്തിനുത്തരവാദികളായ മുഴുവന്‍ പ്രതികളെയും നിയമത്തിന് മുന്നില്‍ കൊണ്ട് വന്ന് അര്‍ഹമായ ശിക്ഷ കൊടുക്കണമെന്നും കാന്തപുരം ആവശ്യപ്പെട്ടു.

അതേസമയം കണ്ണൂര്‍ കൂത്ത്പറമ്പില്‍ സിപിഎം ക്രിമിനലുകള്‍ യൂത്ത് ലീഗ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നതില്‍ പ്രതിഷേധിച്ച് ഇന്ന് വൈകീട്ട് സംസ്ഥാന വ്യാപകമായി പഞ്ചായത്ത് തലത്തില്‍ പ്രതിഷേധ പ്രകടനം നടത്താന്‍ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി പി. കെ ഫിറോസും ആഹ്വാനം ചെയ്തിട്ടുണ്ട്. സിപിഎമ്മിനെതിരെ പ്രതിഷേധം കടുപ്പിക്കാനാണ് യൂത്ത് ലീഗിന്റെയും മുസ്ലീം ലീഗിന്റെയും തീരുമാനം. കോണ്‍ഗ്രസ് നേതാക്കള്‍ ശക്തമായി തന്നെ ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടുണ്ട്.

ഇതിനിടെ മന്‍സൂറിന്റെ മൃതദേഹവും വഹിച്ചുള്ള വിലാപ യാത്രയ്ക്കിടെ പെരിങ്ങത്തൂരില്‍ സിപിഎം ഓഫീസുകള്‍ക്ക് തീയിട്ടു. മുസ്ലീം ലീഗ് പ്രവര്‍ത്തകരാണ് ഓഫീസ് ആക്രമിച്ചത്. പാനൂര്‍ ടൗണിലെയും ആച്ചിമുക്കിലെ ഓഫീസുകളും തീവെച്ച് നശിപ്പിച്ചിട്ടുണ്ട്. വന്‍ജനാവലയുടെ സാന്നിധ്യത്തിലാണ് വിലായാത്ര കടന്നുപോയത്. അതേസമയം ബോംബേറ് മൂലമാണ് കാല്‍മുട്ടിലെ മുറിവേറ്റതെന്നാണ് പോസ്റ്റുമോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട്. സ്‌ഫോടനത്തില്‍ ഇത് ചിതറിപ്പോയിരുന്നു.

Kozhikode

English summary
kanthapuram aboobacker musliar against kannur political murder
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X