ഷഹനയുടെ വീട്ടിലെത്തിയ പൊലീസ് അമ്പരപ്പില്‍; കഞ്ചാവ് മുതല്‍ എംഡിഎംഎ വരെ, ഞെട്ടിക്കുന്ന വിവരങ്ങള്‍
കോഴിക്കോട്: ചെവായൂരില്‍ നടിയും മോഡലുമായി യുവതി ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഷഹനയുടെ വീട്ടില്‍ പൊലീസ് പരിശോധനയില്‍ ഞെട്ടിക്കുന്ന കാര്യങ്ങളാണ് കണ്ടെത്തിയത്. കഞ്ചാവ്, എല്‍ എസ് ഡി സ്റ്റാമ്പ്, എം ഡി എം എ എന്നീ ലഹരി വസ്തുക്കള്‍ കണ്ടെത്തിയെന്ന് പൊലീസ് അറിയിച്ചു. ഈ സാഹചര്യത്തില്‍ ഷഹനയുടെ ശരീരം രാസപരിശോധനയ്ക്ക് വിധേയമാക്കുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്നാണ് അന്വേഷണ സംഘം അറിയിക്കുന്നത്. വിശദാംശങ്ങളിലേക്ക്...

ഷഹനയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുടുംബം നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. ദുരൂഹത സാധൂകരിക്കുന്ന ഒരുപാട് വെളിപ്പെടുത്തലുകള്‍ ബന്ധുക്കളില്‍ നിന്നും കുടുംബാംഗങ്ങളില്‍ നിന്നും പുറത്തുവന്നിരുന്നു. ഷഹനയുടെ മൃതദേഹം പോസറ്റ് മോര്‍ട്ടം ചെയ്ത് റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ മാത്രമേ ഇത് സംബന്ധിച്ച് ആധിതകാരികമായി പൊലീസിന് പറയാന്‍ സാധിക്കൂ.

പൊലീസ് ഇന്ന് വീട്ടില്‍ നടത്തിയ പരിശോധനയിലാണ് എം ഡി എം ഐ, കഞ്ചാവ് അടക്കമുള്ള ലഹരി വസ്തുക്കള്‍ കണ്ടെത്തിയത്. ഇത് ആരാണ് ഉപയോഗിച്ചതെന്ന് സംബന്ധിച്ച് അന്വേഷണം നടത്തേണ്ടതുണ്ട്. ഇതിനായി ഷഹനയുടെ ശരീരം രാസപരിശോധനയ്ക്ക് വിധേയമാക്കുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. വീട്ടില്‍ ധാരാളം സിഗരറ്റ് കുറ്റി കണ്ടെത്തിയതായി പൊലീസ് അറിയിച്ചിരുന്നു.

അതേസമയം, സജാദും ഷഹാനയും തമ്മില്‍ നിരന്തരം വഴക്കിട്ടതായും പല തവണ വീടൊഴിഞ്ഞ് നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നതായും വീടിന്റെ ഉടമസ്ഥന് പറഞ്ഞു. ഷഹന മരിച്ചുകിടന്നപ്പോള്‍ ആദ്യം വീട്ടിലേക്ക് എത്തിയത് ജസാറായിരുന്നു. വീട്ടിലേക്ക് എത്തിയപ്പോള്‍ സജാദിന്റെ മടിയില്‍ ഷഹന കിടക്കുന്നതാണ് കണ്ടതെന്ന് ജസാര്‍ പറയുന്നു.

ബോധം പോയെന്നും, വിളിച്ചിട്ട് മിണ്ടുന്നില്ലെന്നും പറഞ്ഞു. ആശുപത്രിയില്‍ കൊണ്ടു പോകണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് വണ്ടിയില്ലാത്തത് കൊണ്ട് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് അഞ്ച് മിനിറ്റിനുള്ളില്‍ എത്തി, ഞങ്ങളും പൊലീസും ചേര്‍ന്ന് മെഡിക്കല്‍ കോളേജിലേക്ക് എത്തിച്ചു, പക്ഷേ, അവിടെ എത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു- ജസാര്‍ പറഞ്ഞു.

വീട്ടില്‍ നിന്നും ഓടിവായോ എന്ന നിലവിളി കേട്ടാണ് അവിടെ എത്തുന്നത്. രാത്രി ഒരു 12 മണിയോടെ അടുപ്പിച്ചായിരുന്നു സംഭവം. അവള് വിളിച്ചിട്ട് മിണ്ടുന്നില്ല, ബോധം ഇല്ല എന്നൊക്കെയാണ് അവന് പറഞ്ഞത്. പൊലീസ് എത്തിയതോടെയാണ് ഞങ്ങള്‍ അകത്തേക്ക് പ്രവേശിച്ചത്. തുടര്‍ന്ന് അവര്‍ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നെന്ന് ജസാര്‍ പറ

അഞ്ച് മാസം മുമ്പാണ് അവര്‍ ഇവിടേക്ക് താമസം മാറിയത്. അവര്‍ തമ്മില്‍ ചില സമയങ്ങളില്‍ വഴക്കുണ്ടാകാറുണ്ട്. വഴക്ക് തുടരുകയാണെങ്കില്‍ വീടിന്റെ എഗ്രിമെന്റ് ക്യാന്‍സല്‍ ചെയ്യുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ ഇനി പ്രശ്നങ്ങള്‍ ഉണ്ടാകില്ലെന്ന് അവര്‍ ഉറപ്പ് നല്‍കുകയായിരുന്നു. അവര്‍ തമ്മിലുള്ള വ്യക്തിപരമായ കാര്യമാണ് വഴക്ക്. നമ്മള് അതില്‍ കൂടുതല്‍ ഇടപൈറില്ലെന്നും വീട്ടുടമ പറയുന്നു.

അതേസമയം, സംഭവത്തെ തുടര്‍ന്ന് സജാദിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. മരണം കൊലപാതകമാണെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. പിറന്നാളിന് സന്തോഷത്തോടെ വീട്ടിലേക്ക് ക്ഷണിച്ച മകള്‍ ആത്മഹത്യ ചെയ്യില്ലെന്നാണ് മാതാവ് ഉവൈമ പറയുന്നത്. മകളെ ഭര്‍ത്താവ് കൊലപ്പെടുത്തിയതാണെന്നും മാതാവ് പറയുന്നു. ഇതിനിടെ, സജാദിന്റെ സുഹൃത്തുക്കളിലേക്ക് അന്വേഷണം നീളുമെന്നാണ് സൂചന.

ഒരു വര്‍ഷം മുമ്പാണ് സജാദും ഷഹനയും തമ്മിലുള്ള വിവാഹം കഴിഞ്ഞത്. പറമ്പില്‍ ബസാറിലെ ഒരു വാടക വീട്ടില്‍ താമസിച്ചുവരികയായിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് പെണ്‍കുട്ടി സഹോദരനെയും മാതാവിനെയും വിളിച്ചിരുന്നു. ഭര്‍ത്താവും കൂട്ടാളികളും തന്നെ കൊല്ലാന്‍ സാധ്യതയുണ്ടെന്നാണ് അപ്പോള്‍ പറഞ്ഞത്.
പിറന്നാളിനെത്താൻ വൈകി, തമിഴ് സിനിമയിൽ കിട്ടിയ പണം, ഷഹനയുടെ മരണത്തിൽ പുതിയ വിവരങ്ങൾ