കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആറു മാസക്കാലമായി ജോലിയില്ലാതെ കടലിൽ പോകാൻ കഴിയാത്ത മൽസ്യ തൊഴിലാളികളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ടു ലക്ഷം രൂപ നൽകി

  • By Desk
Google Oneindia Malayalam News

വടകര: ആറു മാസക്കാലമായി ജോലിയില്ലാതെ കടലിൽ പോകാൻ കഴിയാത്ത മൽസ്യ തൊഴിലാളികളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ടു ലക്ഷം രൂപ ജില്ലാ കലക്റ്റർ യു വി ജോസിന് കൈമാറി. കുരിയാടി ശ്രീ കുറുംബ ഭഗവതി ക്ഷേത്ര പരിപാലന അരയ സമാജത്തിലെ മൽസ്യ തൊഴിലാളികളാണ് ഓണാഘോഷ പരിപാടികൾ മാറ്റിവെച്ച് ഈ തുക ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്. കുറുന്തോടി തുഞ്ചൻ സ്മാരക ലൈബ്രറിയും, വനിതാ വേദിയും സംയുക്തമായി ശേഖരിച്ച വസ്ത്രങ്ങളും, ഭക്ഷ്യ വസ്തുക്കളും മറ്റു അത്യാവശ്യ സാധനങ്ങളും കാൽ ലക്ഷം രൂപയും വനിതാ വേദി അംഗങ്ങളായ ഡോ: ശരണ്യ, കെ.എം.കെ.കുമാരൻ എന്നിവർ ചേർന്ന് വടകര അഡീഷണൽ തഹസിൽദാർ കെ.കെ.രവീന്ദ്രന് കൈമാറി. മേമുണ്ട അർബൻ സൊസൈറ്റി ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ
കൈമാറി.

reliefcampdonation-

Recommended Video

cmsvideo
ദുരിതാശ്വാസ ക്യാമ്പില്‍ ഒരുലക്ഷം രൂപ നല്‍കിയ മുത്തശ്ശി | Kerala Flood 2018 | OneIndia Malayalam

കാലവർഷക്കെടുതി മൂലം ദുരിതമനുഭവിക്കുന്ന ബാങ്കിന്റെ പരിധിയിലെ 100 കുടുംബങ്ങൾക്ക് ഓണം-ബക്രീദ് കിറ്റുകളും വിതരണം ചെയ്തു.ജില്ലാ പഞ്ചായത്ത് മെമ്പർ ആർ.ബൽറാം കിറ്റുകൾ വിതരണം ചെയ്തു.സംഘം പ്രസിഡണ്ട് ടി.ഭാസ്കരൻ അധ്യക്ഷത വഹിച്ചു.ശോഭ മലയിൽ,പി.പി.ചന്ദ്രൻ,പടിയുള്ളതിൽ സുരേഷ്,എൻ.ബി.പ്രകാശ് കുമാർ,എം.ലത എന്നിവർ പ്രസംഗിച്ചു. ശ്രീകൃഷ്ണ ജയന്തി ഘോഷയാത്ര ഉപേക്ഷിച്ച് ആഘോഷ പരിപാടികൾക്കായി നീക്കിവെച്ച മുഴുവൻ തുകയും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നൽകാൻ ബാലഗോകുലം വടകര ജില്ലാ കമ്മറ്റി അറിയിച്ചു. ഇതോടൊപ്പം നാമ ജപ യാത്രയും, പ്രാർത്ഥനാ യജ്ഞവും നടക്കും.

Kozhikode
English summary
kozhikkode local news about fishermens contribution to relief fund.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X