കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തിരഞ്ഞെടുപ്പ് വിജ്ഞാപനം: നാമനിർദേശപത്രിക സമർപ്പണം, സൂക്ഷ്മപരിശോധന.. ഇ-വോട്ടിങ്ങുമായി എല്‍പി സ്കൂള്‍

  • By Desk
Google Oneindia Malayalam News

വടകര: ഇഷ്ടപ്പെട്ട സ്ഥാനാർഥിക്ക് ലാപ് ടോപിലൂടെ വോട്ട് ചെയ്ത് കണ്ണമ്പത്ത് കര എൽ.പി. സ്കൂൾ കുട്ടികൾ. ജനാധിപത്യ പാഠം വിദ്യാർഥികൾക്ക് പകരാൻ വേണ്ടിയാണ് സാധാരണ തിരഞ്ഞെടുപ്പിന്റെ നടപടിക്രമങ്ങളെല്ലാം പാലിച്ച് സ്കൂൾ ലീഡർ തിരഞ്ഞെടുപ്പ് നടത്തിയത് തിരഞ്ഞെടുപ്പ് വിജ്ഞാപനം, നാമനിർദേശപത്രിക സമർപ്പണം, സൂക്ഷ്മപരിശോധന എന്നിവയെല്ലാമുണ്ടായിരുന്നു.

schoole-voting

രണ്ടുദിവസം വിദ്യാർഥികൾ തിരഞ്ഞെടുപ്പ് പ്രചാരണവും നടത്തി. ലാപ് ടോപിലെ വോട്ടിങ് സ്‌ക്രീനിൽ സ്ഥാനാർഥികളുടെ പേരും ചിഹ്നവും രേഖപ്പെടുത്തിയിരുന്നു. വിരലിൽ മഷി പുരട്ടിയ ശേഷം മൗസ് ക്ലിക്കിലൂടെ ഇഷ്ടപ്പെട്ട സ്ഥാനാർഥിക്ക് വോട്ട് ചെയ്യാം. വോട്ട് ചെയ്ത് കഴിഞ്ഞാൽ ബീപ് ശബ്ദവും വരും. ചില കുട്ടികൾക്ക് ഓപ്പൺവോട്ടിനുള്ള സൗകര്യവും ഒരുക്കിയിരുന്നു. ജയദേവ്, ഷംനാദ്, ഫായിസ് എന്നിവർ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. കൂടുതൽ വോട്ട് കിട്ടിയ ദേവാംഗന സ്കൂൾ ലീഡറായും സി. സനയയെ സ്പീക്കറായും തിരഞ്ഞെടുത്തു.

Kozhikode
English summary
kozhikkode local news about kannambath school held e voting.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X