• search
For kozhikode Updates
Allow Notification  

  അമേരിക്കയില്‍നിന്ന് ഇ-മെയില്‍ ഭരണത്തിന് ഭരണഘടനയില്‍ വകുപ്പില്ല: പി.എസ് ശ്രീധരന്‍പിള്ള

  • By desk

  കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ ചികിത്സയ്ക്ക് പോയ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ ചുമതല മന്ത്രിസഭയിലെ മറ്റാരെയും ഏല്‍പ്പിക്കാതെ പോയത് ഗുരുതരമായ വീഴ്ചയും ഭരണഘടനാപ്രതിസന്ധിയുമാണ സൃഷ്ടിച്ചിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള. പ്രളയക്കെടുതിയില്‍ അകപ്പെട്ട കേരളം ഗുരുതരമായ സാഹചര്യത്തിലാണിന്നുള്ളത്. മുഖ്യമന്ത്രി എന്ന നിലയില്‍ വിവേചനാധികാരം ഉപയോഗിച്ച് തീരുമാനമെടുക്കേണ്ട നിരവധി സാഹചര്യമുണ്ടാകും. ഇ-മെയില്‍ ഭരണത്തിന് ഭരണഘടനയില്‍ വകുപ്പുകളില്ല. ക്യാബിനറ്റ് പോലും വിളിക്കാതെ അടിയന്തിര ഘട്ടങ്ങളില്‍ മുഖ്യമന്ത്രി എന്ന നിലയില്‍ തീരുമാനമെടുക്കേണ്ടി വരും. കേന്ദ്ര സര്‍ക്കാറിന് മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്യേണ്ട കാര്യങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍
  ആരെ ബന്ധപ്പെടണമെന്ന് പോലും വ്യക്തമല്ല. സഹപ്രവര്‍ത്തകരില്‍ ഒരാളെയെങ്കിലും ചുമതല ഏല്‍പ്പിക്കുന്നതിനുള്ള തടസ്സമെന്താണെന്ന് വിശദമാക്കണം. നൂറു ശതമാനം വിശ്വസിക്കാവുന്ന ഒരാളും മന്ത്രിസഭയില്‍ ഇല്ലാത്തവിധം സിപിഎമ്മും ഇടതുപക്ഷവും കടുത്ത ആന്തരിക പ്രശ്‌നത്തിലാണോ? തീര്‍ത്തും ലാഘവത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ ഇത്തരം കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ദുരിതാശ്വാസ ഫണ്ടിന്റെ വിനിയോഗം സോഷ്യല്‍ ഓഡിറ്റിംഗിന് വിധേയമാക്കണം.

  sreedharan pilla

  സര്‍വകക്ഷി സംഘടനകളുടെ നേതൃത്വത്തിലോ ജുഡീഷ്യല്‍ സമിതിയുടെ മേല്‍നോട്ടത്തിലോ ആയിരിക്കണം ധനവിനിയോഗം. ദുരിതാശ്വാസ ഫണ്ട് പ്രത്യേകഫണ്ടായി മാറ്റിവെക്കണം. സുനാമി, ഓഖി ഫണ്ടുകള്‍ വകമാറി ചെലവഴിച്ച അനുഭവമാണ് കേരളത്തിനുള്ളത്. യുഡിഎഫും എല്‍ഡിഎഫും ഇക്കാര്യത്തില്‍ പ്രതിക്കൂട്ടിലാണ്. കുട്ടനാട് പാക്കേജ് കൈകാര്യം ചെയ്തതിലും സുതാര്യത ഇല്ല. ദുരിതാശ്വാസ ഫണ്ട് സമാഹരണത്തിലും ചെലവഴിക്കുന്നതിലും ഗുരുതരമായ വീഴ്ചയാണുണ്ടായത്. കുട്ടനാട്ടില്‍ ഒരാഴ്ചകൊണ്ട് വെള്ളക്കെട്ട് ഒഴിവാക്കുമെന്നാണ് മന്ത്രി
  അവകാശപ്പെടുന്നത്. കുട്ടനാട്ടില്‍ അത്യന്തം ആപത്കരമായ സ്ഥിതിയാണുള്ളത്. മലിനജലം പമ്പ് ചെയ്ത് കളയാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ നല്‍കിയ പമ്പുകള്‍ മുഴുവന്‍ ഉപയോഗിച്ച് തുടങ്ങിയിട്ടില്ല. കുറ്റകരമായ മൗനം പാലിച്ചവര്‍ സേവാപ്രവര്‍ത്തനത്തിന് ഇറങ്ങിയിരിക്കുകയാണ്.

  pinarayi vijayan

  ഉമ്മന്‍ചാണ്ടി ആദ്യമായാണ് കുട്ടനാട്ടില്‍ എത്തുന്നത്. എഐസിസി ജനറല്‍ സെക്രട്ടറിമാര്‍ ഏറെയുണ്ടായിട്ടും ആരും പ്രളയബാധിത പ്രദേശങ്ങളിലേക്ക് തിരിഞ്ഞുനോക്കിയില്ല. രണ്ടാഴ്ച കഴിഞ്ഞതിനുശേഷമാണ് അഖിലേന്ത്യാ അധ്യക്ഷന്‍പോലും എത്തിയത്. പ്രതിപക്ഷ നേതാവ് പത്രസമ്മേളനം
  നടത്തുന്നതിനപ്പുറം എന്തു ചെയ്തു എന്ന് വ്യക്തമാക്കണം. പ്രളയത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വിളിച്ചുകൂട്ടിയ പ്രത്യേക നിയസഭാ സമ്മേളനം പോലും പൂര്‍ണ്ണ പരാജയമായിരുന്നു. എത്ര തമസ്‌കരിക്കാന്‍ ശ്രമിച്ചാലും സേവാഭാരതിയുടെ പ്രവര്‍ത്തനം ജനങ്ങളുടെ മനസിലുണ്ടാവും. കുട്ടനാടിനെ കരകയറ്റാന്‍ ദുരിതാശ്വാസ പ്രവര്‍ത്തനം അടിയന്തിരമായി പട്ടാളത്തെ ഏല്‍പ്പിക്കണം. സര്‍ക്കാറിന്റെ ഗുരുതരമായ വീഴ്ചകള്‍ക്കെതിരെ ബിജെപി പ്രക്ഷോഭം നടത്തും. ആറിന് നടക്കുന്ന കോര്‍ കമ്മറ്റിയോഗം വിശദാംശങ്ങള്‍ തീരുമാനിക്കുമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. ബിജെപി ജില്ലാ അദ്ധ്യക്ഷന്‍ ടി.പി. ജയചന്ദ്രന്‍, പി. ജിജേന്ദ്രന്‍, പി. ഹരിദാസന്‍, സി. അമര്‍നാഥ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

  കൊല്ലത്തെ കൊലപാതകത്തിൽ ചുരുളഴിഞ്ഞത് വർഷങ്ങൾ പഴക്കമുള്ള പക.. തല്ലിക്കൊന്ന് കുഴിച്ചുമൂടി

  കൂടുതൽ കോഴിക്കോട് വാർത്തകൾView All

  Kozhikode

  English summary
  kozhikkode local news about sreedharan pillai's statement

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more