കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോഴിക്കോട്: ദുരിതബാധിതർക്ക് മൺകുടുക്ക പൊളിച്ച് സഹായം, ഫഹദിനെ കാണാൻ കളക്ടര്‍ വീട്ടിലെത്തി

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാൻ മൺകുടുക്ക പൊളിച്ചു ഭക്ഷണമെത്തിച്ച മുഹമ്മദ് ഫഹദിനെ കാണാൻ ജില്ലാ കലക്റ്റർ നേരിട്ടെത്തി. ആലപ്പുഴയിലേയും കോട്ടയത്തേയും വെള്ളപ്പൊക്ക ദുരിതബാധിതരെ സഹായിക്കാൻ കോഴിക്കോട് ജില്ലാ ഭരണകൂടം പ്രത്യേകം പദ്ധതി തയ്യാറാക്കിയിരുന്നു. ഇതിലേക്ക് ഭക്ഷണസാധനങ്ങൾ എത്തിക്കാൻ ജില്ല കളക്ടറുടെ അഭ്യർത്ഥന പത്രത്തിൽ വായിച്ച് പാലാഴിയിലെ പത്താം ക്ലാസുകാരൻ മുഹമ്മദ് ഫഹദ് താൻ കാത്തു സൂക്ഷിച്ചുവെച്ച മൺകുടുക്കയിലെ നാണയത്തുട്ടുകളെല്ലാം ഉമ്മ ഫാത്തിമയുടെ കയ്യിൽ ഏൽപ്പിക്കുകയായിരുന്നു.


ആ നാണയത്തുട്ടുകൾ ചേർത്ത് ഉമ്മ ബിസ്കറ്റുo അരിപ്പൊടിയും വാങ്ങി മാനാഞ്ചിറ ഡി ടി പി സി ഹാളിലെ കൗണ്ടറിലെത്തുമ്പോൾ ജില്ലാ കളക്ടർ യു വി ജോസ് അത് സ്വീകരിച്ചു. മകന്റെ സ്നഹ സമ്മാനമാണെന്നറിഞ്ഞപ്പോൾ കളക്ടർ അവരെ ആശ്ലേഷിച്ചു. കോഴിക്കോടിന്റെ നന്മയുടെ വഴിയിൽ ഒരു പൂമരം പോലെ നിൽക്കുന്ന പാത്തുമ്മയുടെ വാർത്ത പത്രങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും വായിച്ച് നിരവധിയാളുകൾ ഭക്ഷ്യവസ്തുക്കളുമായെത്തി. അങ്ങനെ ഒൻപത് ലോറി നിറയെ ഭക്ഷ്യവസ്തുക്കൾ ദുരിതബാധിത സ്ഥലങ്ങളിലേക്ക് കോഴിക്കോടിന്റെ സ്നേഹ സമ്മാനമായി അയച്ചു.

muhammed

ഉദാഹരണങ്ങളില്ലാത്ത ഈ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ച ജില്ലാ കളക്ടർ ഞായറാഴ്ച പാത്തുമ്മയുടെ വീട്ടിലെത്തുമ്പോൾ അധികമാരും അറിഞ്ഞിരുന്നില്ല. ഫഹദിനെ കണ്ട് കളക്ടർ വാത്സല്യത്തോടെ തലോടി. മിടുക്കനായി പഠിക്കാൻ ഉപദേശിച്ചു. അപ്പോഴേക്കും കളക്ടറുടെ വാഹനം പാത്തുമ്മയുടെ വീട്ടിനു മുന്നിൽ കണ്ട് പരിസരവാസികളെല്ലാം ഓടിക്കൂടി. "മോന്റെ ഒരാൾക്കുള്ള ഭക്ഷണം പത്താൾക്ക് തിന്നാം, പത്താൾക്കുള്ള ഭക്ഷണം ഒരാൾക്ക് പറ്റൂലല്ലോ. അതേ ഞമ്മള് ചെയ്തിട്ട്ള്ളൂ.. " പുഞ്ചിരിയോടെ പാത്തുമ്മ പറഞ്ഞു.


അനാഥരുടെ മയ്യത്ത് കുളിപ്പിക്കാനും ആരോരുമില്ലാത്തവർക്ക് അത്താണിയാകാനും പാത്തുമ്മ എന്നും മുന്നിലുണ്ടാകും. വയനാട്ടിലെ ആദിവാസി കുടിലുകളിലും പാത്തുമ്മ കുടുംബക്കാരെ എല്ലാം കൂട്ടി അരിയും ഉണക്ക ചെമ്മീനും പലഹാരങ്ങളുമായി പോകുന്ന പതിവുണ്ട്. ഇതെല്ലാം കണ്ടാണ് ഫഹദും കുടുക്ക പൊട്ടിക്കാൻ തയ്യാറായത്. മാസങ്ങൾക്ക് മുൻപ് പാലാഴിയിൽ സ്നഹവീട് സമർപ്പിക്കാൻ കളക്ടർ വരുന്നതും കാത്തിരുന്ന ഓർമ നാട്ടുകാർ പങ്കുവെച്ചു. "ഇപ്പോൾ ആ കളക്ടർ വീട്ടിൽ വന്നു " - നാട്ടുകാർ പറഞ്ഞു. കളക്ടറക്കട ഭാര്യ പീസമ്മയും കോഴിക്കോട് തഹസിൽദാർ അനിതകുമാരിയും ജില്ലാ ഇർമേഷൻ ഓഫീസർ എം. മധുസൂദനും കലക്റ്റർക്കൊപ്പമുണ്ടായിരുന്നു.

Kozhikode
English summary
Kozhikode Local News about collector appreciate boy who donate cash.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X