കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കഴിഞ്ഞയാഴ്ച കുട്ടനാട്ടിലേക്ക് കയറ്റി അയച്ചു: ഇത്തവണ നാട്ടിലെ ദുരിതാശ്വാസത്തിൽ പങ്കുചേരാന്‍ കളക്ടര്‍

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: വെള്ളപ്പൊക്ക ദുരിതബാധിതരെ സഹായിക്കാൻ ജില്ലാ കലക്റ്റർ യു.വി ജോസിന്റെ അഭ്യർഥന. പ്രകൃതിയുടെ താണ്ഡവത്തിൽ സകലതും നഷ്ടപ്പെട്ട ആയിരങ്ങൾ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുകയാണ്. പ്രകൃതിയുടെ രൗദ്രതയിൽ വീടും കുടിയുമുപേക്ഷിച്ച് ഉടുതുണിയും കൊണ്ട് ദുരന്തമുഖത്തുനിന്ന് ഓടിക്കയറിയവരാണവരിൽ പലരും. തലമുറകളുടെ സമ്പാദ്യം മുഴുവൻ പ്രളയം തല്ലിതകർത്ത് ഒഴുക്കി കളഞ്ഞിരിക്കുന്നു. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് മുന്നിൽ നാളെ എന്നത് വലിയ ചോദ്യമായി നിലനില്ക്കുകയാണെന്നും കലക്റ്റർ ഓർമിപ്പിച്ചു. ജീവിച്ച വീടും സാധന സാമഗ്രികകളും നട്ടു വളർത്തിയ കൃഷിയും പരിപാലിച്ച കോഴിയും കാലികളും ഒഴുകി പോയി. സർവവുംനഷ്ടപ്പെട്ട അവരുടെ ഉള്ളിൽ ഇരുട്ടാണ്. അവിടെ പ്രതീക്ഷയുടെ പ്രകാശം പകരാൻ നമുക്കാകണം


വെല്ലുവിളികൾക്കും ദുരന്തങ്ങൾക്കും മുന്നിൽ ജാതിമതഭേദമന്യേ കൈകോർത്ത പാരമ്പര്യമാണ് കോഴിക്കോടിന്റെത്. ഇവിടെയും നമുക്കാപാരമ്പര്യം പിൻതുടരാം സർവതും നഷ്ടപ്പെട്ടവർക്കായി പുതിയ വസ്ത്രവും ഭക്ഷണവും ഉൾപ്പെടെ പ്രളയം കവർന്നെടുത്ത സമ്പാദ്യത്തിന്റെ ചെറിയ പങ്കെങ്കിലും നമുക്ക് സ്വരൂപിച്ച് നല്കാം. അവർക്ക് തല ചായ്ക്കാൻ കൂര പണിയാം. നിങ്ങൾ നല്കുന്നത് വസ്ത്രമോ പാത്രമോ ഭക്ഷ്യധാന്യമോ കിടക്കയോ കട്ടിലോ ആകട്ടെ സ്വീകരിക്കാൻ ഞങ്ങളുണ്ടെന്ന് കലക്റ്റർ ഉറപ്പു നൽകുന്നു.

landslide-

കോഴിക്കോട്ടെയും അയൽ ജില്ലയിലെയും വേണ്ടപ്പെട്ടവർക്ക് ജില്ല ഭരണകൂടം സഹായങ്ങൾ എത്തിക്കും. കോഴിക്കോട് മാനാഞ്ചിറയിലുള്ള DTPC ഓഫിസിലാണ് എത്തിക്കേണ്ടത്. വീടുപോലും നഷ്ടപ്പെട്ടവർക്കും ഭൂമി പോലും ഒലിച്ചുപോയവർക്കുംഅത് നല്കാനും സഹായം വേണം. തുക എത്ര തന്നെയായാലും ചെക്കായോ DD ആയോ പണമായോ കലക്ടറേറ്റിൽ ഏല്പിക്കാം. ഒരു ദിവസത്തെ സമ്പാദ്യമെങ്കിലും ചുരുങ്ങിയത് സർക്കാർ ഉദ്യോഗസ്ഥർക്ക് ഇതിനായി മാറ്റിവെക്കണമെന്ന് കളക്ടര്‍ അഭ്യർഥിച്ചു. സംഭാവനകള്‍ നൽകാൻ താത്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക. ഫോൺ നമ്പർ: 98477 36000, 9961762440

Kozhikode
English summary
Kozhikode Local News about collector seeks help for disaster affected people.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X