കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ശ്രീലകം ചിട്ടി കമ്പനി തട്ടിപ്പ്: ഇരകളായ നിക്ഷേപകര്‍ പ്രക്ഷോഭത്തിലേക്ക്, സംഭവം കോഴിക്കോട്!!

  • By Desk
Google Oneindia Malayalam News

പേരാമ്പ്ര : ബാലുശേരി ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന ശ്രീലകം ചിട്ടി കമ്പനിയുടെ വിവിധ ശാഖകളിലൂടെ തട്ടിപ്പിന് ഇരകളായ നിക്ഷേപകര്‍ പ്രക്ഷോഭത്തിലേക്ക്. പ്രക്ഷോഭപരിപാടികളുടെ അദ്യഘട്ടമെന്ന നിലക്ക് തട്ടിപ്പ് നടത്തി ഒളിവില്‍ കഴിയുന്ന ഡയറക്ടര്‍മാരായ കൊട്ടാരമുക്ക് സ്വദേശികളായ പാലക്കീഴില്‍ ബിജീഷ്, പാലക്കീഴില്‍ സജിത എന്നിവരുടെ നാട്ടിലെത്തിയ ഇരകളായ നിക്ഷേപകര്‍ നാട്ടകാരോട് പ്രശ്‌നം ഉന്നയിക്കുകയും പ്രദേശത്തും ഇവരുടെ വീട്ടുപടിക്കലും ആക്ഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നോട്ടീസും ബാനറും പതിക്കുകയും ചെയ്തു.

ശ്രീലകം ചിട്ടിയുടെ ബാലുശേരി, കോഴിക്കോട് നടക്കാവ്, വെള്ളയില്‍, കൊയിലാണ്ടി, കുറ്റ്യാടി, കല്ലാച്ചി, മുക്കം, മേപ്പയ്യൂര്‍ തുടങ്ങിയ ബ്രാഞ്ചുകളിലായി നൂറുകണക്കിന് നിക്ഷേപകരുടെ കോടിക്കണക്കിന് രൂപയുമായാണ് ഇവര്‍ മുങ്ങിയത്. ചിട്ടി കിട്ടിയിട്ടും കാശ് കിട്ടാത്തവരും അല്ലാത്തവരുമായ എണ്‍പതോളം നിക്ഷേപകര്‍ എത്തിച്ചേര്‍ന്നു.

chitfraud

ഡയറക്ടര്‍മാര്‍ മാസങ്ങളായി മാറി താമസിക്കുകയാണെന്നും നാട്ടില്‍ തന്നെ നറുക്ക് കിട്ടിയാല്‍ പണമടയ്ക്കേണ്ടന്ന വ്യവസ്ഥയില്‍ കുറി ആരംഭിച്ച് സാധാരണക്കാരായ സ്ത്രീകളുള്‍പ്പെടെയുള്ള നൂറുകണക്കിന് ഇടപാടുകരെ കബളിപ്പിക്കുകയും ചെയ്തയായി നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി പ്രവര്‍ത്തകരെ അറിയിച്ചു. പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടിയുണ്ടാകാത്ത സാഹചര്യത്തില്‍ ശക്തമായ പ്രക്ഷോഭങ്ങളുമായി മുന്നോട്ട് പോകുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ മുക്കം വിജയന്‍, കണ്‍വീനര്‍ രമേശന്‍ കരുമല, വൈസ് ചെയര്‍മാന്‍ സുന്ദരന്‍ മുക്കം, ഖജാന്‍ജി മനോജ് മേപ്പയ്യൂര്‍, ഒ.കെ. തൂണേരി, മേനാജ് കൊയിലാണ്ടി, സിജീഷ് കാരന്തൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Kozhikode
English summary
Kozhikode Local News about sreelakam chits fraud.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X