കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അപകടത്തിൽ സ്കൂട്ടർ യാത്രക്കാരൻ തെറിച്ച് വീണു; കണ്ടെത്തിയത് ഒരു ദിവസം കഴിഞ്ഞ്, സംഭവം കോഴിക്കോട്

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: കാറിടിച്ചതിനെ തുടര്‍ന്ന് സ്‌കൂട്ടറില്‍ നിന്നും തെറിച്ച് വീണ യുവാവിനെ കണ്ടെത്തിയത് ഒരു ദിവസം കഴിഞ്ഞ്! അബോധാവസ്ഥയില്‍ കിടന്ന യുവാവിനെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ 'രക്ഷാപ്രവര്‍ത്തകനായി' ഒപ്പം കൂടിയ ആള്‍ സഹോദരന്റെ മൊബൈല്‍ ഫോണും അടിച്ചു മാറ്റി. കോഴിക്കോട് സിറ്റി പോലീസ് പരിധിയിലാണ് അവിശ്വസനീയമായ സംഭവങ്ങള്‍ അരങ്ങേറിയത്.

വെസ്റ്റ്ഹില്‍ വരക്കല്‍ ക്ഷേത്രത്തിനു സമീപത്ത് വെള്ളിയാഴ്ച വൈകിട്ട് ആറിനാണ് അപകടം നടന്നത്. വരയ്ക്കല്‍ ക്ഷേത്രത്തിനു സമീപത്തുള്ള റോഡിലൂടെ സ്ത്രീ ഓടിച്ചിരുന്ന കാര്‍ മുിലുണ്ടായിരുന്ന രണ്ടു സ്‌കൂട്ടറുകളില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്കിലുണ്ടായിരു യുവാക്കള്‍ തെറിച്ചു വീണു. അപകടം കണ്ട സമീപവാസികള്‍ ഉടന്‍ പരുക്കേറ്റ യുവാക്കളെ ആശുപത്രിയിലെത്തിച്ചു. ട്രാഫിക് പൊലീസ് സ്ഥലത്തെത്തി സംഭവം അന്വേഷിക്കുകയും കാറോടിച്ച സ്ത്രീക്കെതിരേ കേസെടുക്കുകയും ചെയ്തു.

Kozhikode

പരുക്കേറ്റ യുവാക്കള്‍ സുഖംപ്രാപിക്കുതിനിടെയാണ് ബൈക്കില്‍ യാത്ര ചെയ്തിരുന്ന ഒരു യുവാവിനെ കൂടി കാണാനില്ലെറിയുന്നത്. അപ്പോഴേക്കും സമയം ഏറെ വൈകിയിരുന്നു. ശേഷം കാണാതായ യുവാവിന്റെ ബന്ധുക്കള്‍ പരാതിയുമായി പോലീസിനെ സമീപിച്ചു. ഇതോടെ അതിരാവിലെ തന്നെ അപകടം നടന്ന സ്ഥലത്ത് പോലീസും നാട്ടുകാരും പരിശോധന തുടങ്ങി. തുടര്‍ന്നാണു സമീപത്തെ കാടുപിടിച്ച പറമ്പില്‍ അബോധാവസ്ഥയിലായിരുന്ന യുവാവിനെ കണ്ടെത്തിയത്.

പറമ്പില്‍ യുവാവ് കിടക്കുന്നത് ശ്രദ്ധയില്‍പ്പട്ട അയാളുടെ സഹോദരന്‍ അവിടേക്ക് കടക്കാനായി ഗേറ്റിനടുത്തെത്തി. പക്ഷെ ഗേറ്റ് പൂട്ടിക്കിടക്കുകയായിരുന്നു. പൂട്ടുപൊളിക്കാനായി കൈയിലുണ്ടായിരുന്ന മൊബൈല്‍ഫോണ്‍ 'രക്ഷാപ്രവര്‍ത്തനത്തിനെത്തിയ' മറ്റൊരു യുവാവിനെ ഏല്‍പ്പിച്ചു. പൂട്ടുപൊളിച്ച് പരുക്കേറ്റ യുവാവിനെ രക്ഷപ്പെടുത്തി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോവുതിനിടെ സഹോദരന്‍ താന്‍ ഫോ ഏല്‍പിച്ച യുവാവിനെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. രക്ഷാപ്രവര്‍ത്തനത്തിന് ആള്‍ മൊബൈല്‍ ഫോണുമായി ഇതിനകം മുങ്ങിയിരുന്നു.

കാറ് ബൈക്കിലിടിച്ച ആഘാതത്തിലാണ് യുവാവ് അടുത്ത പറമ്പിലേക്ക് തെറിച്ചു വീണത്. യുവാവിന്റെ കാലിന്റെ എല്ലിന് പൊട്ടലുണ്ടെും മറ്റു ഗുരുതരമായ പരുക്കുകളൊന്നുമില്ലെന്നും ട്രാഫിക് പോലീസ് അറിയിച്ചു. ഫോണ്‍ അടിച്ചുമാറ്റിയ ആള്‍ക്കായി സൈബര്‍ സെല്ലിന്റെ സഹായത്തോടെ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Kozhikode
English summary
Kozhikode Local News about accident
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X