കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇതാണ് കോഴിക്കോട്; പിഴുതുമാറ്റുന്ന മരങ്ങള്‍ക്കു പകരം ഒന്നിനു പത്തായ് പുതിയവ നടും...

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: റോഡ് വികസനത്തിന്റെ പേരില്‍ മരം മുറിച്ചാല്‍ ഞങ്ങള്‍ വെച്ചുപിടിപ്പിക്കും. അതും ഒന്നിനു പത്തായ് പത്തിനു നൂറായ്! കോഴിക്കോട് ജില്ലാ പഞ്ചായത്താണ് വെങ്ങളം - രാമനാട്ടുകര ബൈപ്പാസ് ആറു വരിയാക്കുന്നതിന്റെ ഭാഗമായി മുറിച്ചു മാറ്റപ്പെടുന്ന വൃക്ഷങ്ങള്‍ക്ക് പകരം പുതിയ തൈകള്‍ നട്ടുപിടിപ്പിക്കുന്നത്. ആകെ 1529 മരങ്ങളാണ് മുറിച്ചു മാറ്റുന്നത്. ഇതിനു പകരമായി 15,290 മരങ്ങളാണ് ജില്ലാ പഞ്ചായത്ത് നട്ടുവളര്‍ത്തുക.

<strong>വയനാടിൽ നിരവധി സര്‍ക്കാര്‍ ഓഫീസുകളും ആരോഗ്യകേന്ദ്രവും വെള്ളത്തില്‍ മുങ്ങി; ഫയലുകളും മരുന്നുകളും നശിച്ചു; കോടികളുടെ നാശനഷ്ടം</strong>വയനാടിൽ നിരവധി സര്‍ക്കാര്‍ ഓഫീസുകളും ആരോഗ്യകേന്ദ്രവും വെള്ളത്തില്‍ മുങ്ങി; ഫയലുകളും മരുന്നുകളും നശിച്ചു; കോടികളുടെ നാശനഷ്ടം

ഇതില്‍ വേരോടെ പിഴുതുമാറ്റാന്‍ കഴിയുന്ന 85 സ്ഥലങ്ങള്‍ പുതിയ ഭാഗത്തേക്ക് മാറ്റിനടും. ഇതിനായി നട്ടു പിടിപ്പിക്കുന്നതിന് നാഷണല്‍ ഹൈവെ അതോറിറ്റി ഓഫ് ഇന്ത്യ പ്രതിനിധികളുമായി കരാര്‍ ഒപ്പിടുന്നതിനും തീരുമാനിച്ചു. സംസ്ഥാനത്ത് ആദ്യ ആറുവരി ദേശീയപാതയാണ് വെങ്ങളം-രാമനാട്ടുകര ബൈപ്പാസ്.

Bypass road

മാവ്, പ്ലാവ്, പേരക്ക തുടങ്ങിയ ഫലവൃക്ഷ തൈകളാണ് വെച്ചുപിടിപ്പിക്കുക. യോഗത്തില്‍ രാമനാട്ടുകര മുനിസിപ്പല്‍ ചെയര്‍മാന്‍ വാഴയില്‍ ബാലകൃഷ്ണന്‍, സാമുഹ്യ വനവത്കരണ വിഭാഗം അസി. ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ വി സന്തോഷ്‌കുമാര്‍, റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എന്‍.കെ പവിത്രന്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ എം.സി വിജയകുമാര്‍, വൃക്ഷ കമ്മിറ്റി അംഗവും പരിസ്ഥിതി പ്രവര്‍ത്തകനുമായ എം.എ ജോണ്‍സന്‍ എന്നിവര്‍ പങ്കെടുത്തു. തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ ജില്ലയിലെ പരിസ്ഥിതി പ്രവര്‍ത്തകര്‍, സന്നദ്ധ സംഘടനകള്‍, റസിഡന്‍സ് അസോസിയേഷന്‍, ഹയര്‍ സെക്കണ്ടറി, കോളേജ് നാഷണല്‍ സര്‍വ്വീസ് സ്‌കീം പ്രോഗ്രാം ഓഫീസര്‍മാര്‍, സിറ്റിസണ്‍ കണ്‍സര്‍വേറ്റര്‍മാര്‍, യുവജന സംഘടനകള്‍ തുടങ്ങിയവരുടെ യോഗം ഈ മാസം 16 ഉച്ചയ്ക്ക് 2.30 ന് ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേരും.

Kozhikode
English summary
Kozhikode Local News about road development
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X