കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഒറ്റരാത്രികൊണ്ട് മലാപറമ്പ് സ്‌കൂള്‍ ഇടിച്ചുനിരത്തി

  • By Aswathi
Google Oneindia Malayalam News

കോഴിക്കോട്: മലാപറമ്പ് എയ്ഡഡ് യു പി സ്‌കൂള്‍ ഒരു സംഘം ആളുകള്‍ ഇടിച്ചുമാറ്റി. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് സര്‍ക്കാര്‍ നിലനിര്‍ത്താന്‍ ഉത്തരവിട്ട സ്‌കൂളാണ് ഒറ്റ രാത്രികൊണ്ട് ഇടിച്ചുനിരത്തിയത്. സംഭവത്തിനെതിരെ വിദ്യാര്‍ത്ഥികളും രക്ഷതാക്കളും രാഷ്ട്രീയ സാമൂഹിക നേതാക്കളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

വെള്ളിയാഴ്ച രാത്രിയാണ് സംഭവം. മൂന്ന് കെട്ടിടങ്ങളുള്ള സ്‌കൂളിന്റെ രണ്ട് കെട്ടിടങ്ങള്‍ പൂര്‍ണമായും ഇടിച്ചുനിരത്തി. മലാപ്പറമ്പ് സ്വദേശിയായ പ്രേമരാജന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള സ്‌കൂളാണ് രാത്രി ആരുമറിയാതെ ജെ സി ബി ഉപയോഗിച്ച് പൊളിച്ചുമാറ്റിയത്.

kozhicode-map

വ്യാഴാഴ്ച സ്‌കൂളില്‍ വച്ച് തിരഞ്ഞെടുപ്പ് പോളിങ് നടത്തിയിരുന്നു. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെല്ലാം കഴിഞ്ഞ് സ്‌കൂള്‍ അടച്ച് എല്ലാവരും പോയതിന് ശേഷമാണ് പൊളിച്ചുമാറ്റിയത്. സംഭവത്തില്‍ പ്രതിഷേധിച്ച നാട്ടുകാരും കുട്ടികളും റോഡ് ഉപരോധിക്കുകയാണ്.

130 വര്‍ഷം പഴക്കമുള്ള ഈ സ്‌കൂള്‍ കോഴിക്കോട് നഗരത്തിലെ പഴയകാല സ്‌കൂളുകളിലൊന്നാണ്. സംസ്ഥാനത്ത് 1503 സ്‌കൂളുകള്‍ അനാദായകരമെന്ന് കണ്ട് അടച്ചുപൂട്ടാന്‍ തീരുമാനാച്ചിരുന്നു. എന്നാല്‍ നാട്ടുകാരുടെയും രാഷ്ട്രീയപ്രവര്‍ത്തകരുടെയും ശക്തമായ എതിര്‍പ്പിനെ തുടര്‍ന്നാണ് സ്‌കൂള്‍ നിലനിര്‍ത്തിക്കൊണ്ട് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഉത്തരവിറക്കിയത്

Kozhikode
English summary
Kozhikode Malaparamb UP school demolished.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X