കക്കാടംപൊയിലിലെ ആദിവാസി യുവാവിന്റെ കൊലപാതകം: പ്രതി അറസ്റ്റിൽ
കോഴിക്കോട്: കക്കാടംപൊയിൽ കരിമ്പ് കോളനിക്കു സമീപം ആദിവാസി യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ . വെറ്റിലപ്പാറ ഓടക്കയം കോളനിയിലെ പന്നിയാർമല രാജേഷ് ( 26) ആണ് അറസ്റ്റിലായത്. പന്നിയാർ മല കോളനിയിലെ ഹരിദാസനാണ് (30) കഴിഞ്ഞ ഞായറാഴ്ച കൊല്ലപ്പെട്ടത്.
കുന്ദമംഗലത്ത് പിഎസ്സി പരിശീലനകേന്ദ്രത്തിലെ ശുചിമുറിയില്‍ ഒളികാമറ: അധ്യാപകൻ റിമാൻഡിൽ
ഹരിദാസന്റെ ബന്ധുവാണ് പ്രതി രാജേഷ് . മദ്യപിച്ചുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. ശനിയാഴ്ച കരിമ്പ് കോളനിയിലെ ബന്ധുവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഇരുവരും. ചടങ്ങിനു ശേഷം ഇരുവരും നന്നായി മദ്യപിച്ചു. വാക്തർക്കത്തിനൊടുവിൽ രാജേഷ് ഹരിദാസന്റെ തലയ്ക്ക് കല്ലുകൊണ്ട് ഇടിക്കുകയായിരുന്നു. മുഖത്തും മുറിവേറ്റിരുന്നു.
രാജേഷിനെ ഞാറാഴ്ച രാവിലെ മുതൽ കാണാനില്ലായിരുന്നു. ഇതോടെയാണ് പോലീസിന്റെ അന്വേഷണം ഇയാൾക്കു നേരെ തിരിഞ്ഞത്. ഞാറാഴ്ച വൈകിട്ടോടെ രാജേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. താമരശ്ശേരി ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. താമരശ്ശേരി ഡിവൈഎസ്പിയുടെ നേത്യത്വത്തിൽ തിരുവമ്പാടി പോലീസാണ് കേസന്വേഷിച്ചത്.