• search
  • Live TV
കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

അടിപതറുമെന്ന് ആശങ്ക; അടവ് മാറ്റി കാരാട്ട് റസാഖ്, ജയം ഉറപ്പിച്ച് എംകെ മുനീര്‍... ആദ്യ കടമ്പ കടന്ന് മുന്നേറ്റം

കോഴിക്കോട്: നഷ്ടപ്പെട്ട സീറ്റ് തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് മുസ്ലിം ലീഗ് നേതൃത്വം ഇത്തവണ എംകെ മുനീറിനെ കോഴിക്കോട് സൗത്തില്‍ നിന്ന് മാറ്റി കൊടുവള്ളിയില്‍ മല്‍സരിപ്പിക്കുന്നത്. മുസ്ലിം ലീഗിന് ശക്തമായ സ്വാധീനമുണ്ടായിരുന്ന മണ്ഡലം 2006ലാണ് ഇളകാന്‍ തുടങ്ങിയത്. തിരിച്ച് പിടിക്കാന്‍ ഇത്തവണ പാര്‍ട്ടിയിലെ ശക്തനെ ഇറക്കിയ മുസ്ലിം ലീഗ് നേതൃത്വത്തിന് രണ്ടു ലക്ഷ്യങ്ങളുണ്ട. അതിലൊന്ന് ജയമാണ്. മറ്റൊന്ന് മണ്ഡലത്തിലെ പ്രവര്‍ത്തകര്‍ക്കിടയില്‍ ഐക്യമാണ്. കാര്യങ്ങള്‍ കൈവിടുമോ എന്ന ആശങ്ക ഇരുഭാഗത്തുമുണ്ട്. ഈ സാഹചര്യത്തിലാണ് ഇടതുപക്ഷം അടവ് മാറ്റിയിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ...

തമിഴ്‌നാട്ടില്‍ ബിജെപി നേതാവ് ഖുശ്ബു സുന്ദറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം

മുസ്ലിം ലീഗുകാര്‍ മറക്കാത്ത കാഴ്ച

മുസ്ലിം ലീഗുകാര്‍ മറക്കാത്ത കാഴ്ച

2016ല്‍ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വരെ മുസ്ലിം ലീഗ് യോഗങ്ങളില്‍ സംബന്ധിച്ച വ്യക്തിയായിരുന്നു കാരാട്ട് റസാഖ്. നാമനിര്‍ദേശ പത്രിക കൊടുക്കാന്‍ ഇടതുനേതാക്കള്‍ക്കൊപ്പമെത്തിയ കാരാട്ടിനെ റസാഖിനെ കണ്ട കാഴ്ച ഇപ്പോഴും മുസ്ലിം ലീഗ് മറന്നിട്ടില്ല. എന്തുവില കൊടുത്തും മണ്ഡലം തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് മുസ്ലിം ലീഗ് ഇത്തവണ കളത്തിലിറങ്ങിയിരിക്കുന്നത്.

അണികളെ അനുസരിപ്പിച്ച് ലീഗ്

അണികളെ അനുസരിപ്പിച്ച് ലീഗ്

സ്ഥാനാര്‍ഥി നിര്‍ണയ വേളയില്‍ പ്രാദേശിക വാദം ശക്തമായിരുന്നു മുസ്ലിം ലീഗില്‍. മണ്ഡലത്തിലെ നേതാക്കളെ മല്‍സരിപ്പിച്ചാല്‍ മതി എന്നായിരുന്നു ആവശ്യം. എന്നാല്‍ എംകെ മുനീറിനെ മല്‍സരിപ്പിക്കാനുള്ള തീരുമാനത്തില്‍ നിന്ന് നേതൃത്വം പിന്നോട്ട് പോയില്ല. ഇതോടെ അണികള്‍ ഒതുങ്ങി.

മുനീര്‍ ആദ്യ കടമ്പ കടന്നു

മുനീര്‍ ആദ്യ കടമ്പ കടന്നു

പ്രവര്‍ത്തകര്‍ക്കിടയിലുണ്ടായിരുന്ന അനൈക്യമാണ് 2016ല്‍ കൊടുവള്ളി മണ്ഡലം നഷ്ടമാകാന്‍ കാരണം എന്ന് മുസ്ലിം ലീഗിന് ബോധ്യമുണ്ട്. അതുകൊണ്ടുതന്നെ അനൈക്യം ഇല്ലാതാക്കുകയായിരുന്നു മുനീര്‍ എത്തിയ ശേഷം ആദ്യം ചെയ്തത്. അതില്‍ ഇപ്പോള്‍ വിജയിച്ചു. എല്ലാ ഘടകവും പ്രചാരണത്തില്‍ സജീവമായി.

അപ്രതീക്ഷിത വിജയം

അപ്രതീക്ഷിത വിജയം

കാരാട്ട് റസാഖ് 2016ല്‍ കൊടുവള്ളിയില്‍ നേടിയത് അപ്രതീക്ഷിത വിജയമായിരുന്നു. 573 വോട്ടുകള്‍ക്കായിരുന്നു അദ്ദേഹത്തിന്റെ വിജയം. അതുകൊണ്ടുതന്നെ ഐക്യത്തോടെ നിന്നാല്‍ എളുപ്പം ജയിക്കാമെന്ന് മുസ്ലിം ലീഗ് കണക്കുകൂട്ടുന്നു. മാത്രമല്ല, തദ്ദേശ തിരഞ്ഞെടുപ്പിലെ കണക്കുകള്‍ യുഡിഎഫിന് അനുകൂലമാണ്.

മുനീറിന്റെ ദൗത്യം

മുനീറിന്റെ ദൗത്യം

കഴിഞ്ഞ തവണ മല്‍സരിച്ച എംഎ റസാഖും മുന്‍ എംഎല്‍എ വിഎം ഉമ്മറും കൊടുവള്ളിയില്‍ മല്‍സരിക്കാന്‍ ഇത്തവണയും ശ്രമം നടത്തിയെങ്കിലും എംകെ മുനീര്‍ മതി എന്ന് ലീഗ് നേതൃത്വം തീരുമാനിക്കുകയായിരുന്നു. 2006ല്‍ ഇളകാന്‍ തുടങ്ങിയ കൊടുവള്ളിയെ തങ്ങളുടെ നിയന്ത്രണത്തില്‍ ഉറപ്പിച്ച് നിര്‍ത്തുകയാണ് എംകെ മുനീറിന് മുന്നില്‍ ലീഗ് നിര്‍ദേശിച്ച ദൗത്യം.

രണ്ടു തവണ ഞെട്ടിയ ലീഗ്

രണ്ടു തവണ ഞെട്ടിയ ലീഗ്

മുസ്ലിം ലീഗ് നേതാവായിരുന്ന പിടിഎ റഹീം നേതൃത്വവുമായി ഉടക്കി ഇടതുപാളയത്തിലേക്ക് മാറി മല്‍സരിച്ചത് 2006ലാണ്. കെ മുരളീധരനെ പരാജയപ്പെടുത്തി റഹീം വെന്നിക്കൊടി നാട്ടി. 10 വര്‍ഷം പിന്നിട്ടപ്പോള്‍ കാരാട്ട് റസാഖും മുസ്ലിം ലീഗിനെ ഞെട്ടിച്ചു. ഇത്തവണ ലീഗിന് പ്രതീക്ഷ ചില കണക്കുകളാണ്.

 മുസ്ലിം ലീഗിന്റെ പ്രതീക്ഷ ഇതാണ്

മുസ്ലിം ലീഗിന്റെ പ്രതീക്ഷ ഇതാണ്

ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ കൊടുവള്ളി മണ്ഡലത്തിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളും യുഡിഎഫിനൊപ്പമാണ്. മികച്ച ഭൂരിപക്ഷം യുഡിഎഫിനുണ്ട്. ഇത് ഇടതുപക്ഷത്തെ ആശങ്കയിലാഴ്ത്തുന്നു. ഈ സാഹചര്യത്തിലാണ് പ്രചാരണത്തില്‍ ചില പൊടിക്കൈകള്‍ കൂടി കാരാട്ട് റസാഖ് ചേര്‍ക്കുന്നത്.

വികസനും പ്രാദേശികതയും

വികസനും പ്രാദേശികതയും

വികസനമായിരുന്നു കാരാട്ട് റസാഖിന്റെ ആദ്യ പ്രചാരണ ആയുധം. എന്നാല്‍ ഇപ്പോള്‍ അദ്ദേഹം പ്രാദേശികവാദം കൂടി പറയുന്നു. മണ്ഡലത്തിലുള്ള തന്നെ ജനങ്ങല്‍ കൈവിടില്ലെന്നാണ് റസാഖിന്റെ വിശ്വാസം. അവര്‍ക്ക് എന്തിനും ഏതിനും എന്നെ സമീപിക്കാമെന്നും അദ്ദേഹം വാഗ്ദാനം ചെയ്യുന്നു. കൂടാതെ ആയിരത്തിലധികം കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കി എന്നും അദ്ദേഹം പറയുന്നു.

സമ്മര്‍ദ്ദ ശക്തികളുടെ വോട്ട്

സമ്മര്‍ദ്ദ ശക്തികളുടെ വോട്ട്

കാന്തപുരം എപി സുന്നി വിഭാഗത്തിന് നല്ല സ്വാധീനമാണ് കൊടുവള്ളി മണ്ഡലത്തില്‍. അവര്‍ പതിവ് പോലെ ഇടതുപക്ഷത്തിനൊപ്പം തന്നെയാണ്. ഇത് കാരാട്ട് റസാഖിന് ആത്മവിശ്വാസം പകരുന്നു. അതേസമയം, എസ്ഡിപഐയും വെല്‍ഫെയര്‍ പാര്‍ട്ടിക്കും 4000ത്തോളം വോട്ടുണ്ട്. ബിജെപിക്ക് 11000 വോട്ടും. മുരളീധരന്‍ തോറ്റിടത്ത് മുനീര്‍ ജയിക്കുമോ എന്നാണ് ഇനി അറിയേണ്ടത്.

ആ നീക്കം നടക്കാന്‍ പോകുന്നില്ല; ചുട്ട മറുപടിയുമായി ശശി തരൂര്‍, നിങ്ങള്‍ ആദ്യം നേമത്തുള്ളവരോട് ചോദിക്കൂ...

സയ്യാമി ഖേറിന്റെ ഏറ്റവും പുതിയ ഫോട്ടോകള്‍

ഡോ. എം.കെ മുനീര്‍
Know all about
ഡോ. എം.കെ മുനീര്‍
Kozhikode

English summary
MK Muneer confident to win in Koduvally; Karat Rasak Added one more points to Campaign
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X