• search
  • Live TV
കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

സിപിഎം വ്യക്തിഹത്യ ആരംഭിച്ചിരിക്കുകയാണ്; വികസനം ചർച്ച ചെയ്യാൻ സിപിഎമ്മിനെ വെല്ലുവിളിച്ച് എം.കെ രാഘവൻ!

  • By Desk

കോഴിക്കോട്: അപവാദ പ്രചാരണങ്ങൾ നിർത്തിവെച്ച് കോഴിക്കോട് മണ്ഡത്തിലെ വികസനം ചർച്ച ചെയ്യാൻ സിപിഎമ്മിന് യുഡിഎഫ് സ്ഥാനാർഥി എം.കെ രാഘവന്റെ വെല്ലുവിളി. ബാലുശേരി മണ്ഡലം പര്യടനത്തിൽ തലയാട് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വയനാടിന് അഭിമാനം വാനോളം: ശ്രീ ധന്യ ഗോത്ര വിഭാഗത്തിലെ ആദ്യ ഐഎഎസുകാരിയായി, മുഖ്യമന്ത്രി അഭിനന്ദിച്ചു!

രാജ്യത്തെ പാർലമെന്റ് മണ്ഡലങ്ങളിൽ ഏറ്റവും മികച്ച വികസനം കഴിഞ്ഞ കാലങ്ങളിൽ കോഴിക്കോട്ട് കൊണ്ടുവന്നിട്ടുണ്ട്. എല്ലാ പദ്ധതികളുടെയും ശിലാസ്ഥാപന ചടങ്ങിലോ ഉദ്ഘാടനത്തിലോ ഇവിടത്തെ സിപിഎമ്മുകാർ പങ്കെടുത്ത് ആശംസകൾ അർപ്പിച്ചിട്ടുണ്ട്. ഇതിന്റെയൊക്കെ ഫോട്ടോയും സിഡിയുമൊക്കെ കൈയിലുണ്ട്. ഇതൊന്നും ഒരു സിപിഎമ്മുകാരനും നിഷേധിക്കാൻ കഴിയില്ല.

വികസനം ചർച്ച ചെയ്യുന്നില്ല, രാഷ്ട്രീയം ചർച്ച ചെയ്യുന്നില്ല, ആശയപരമായ ചർച്ചയുമില്ല. എല്ലാംവിട്ട് ഇപ്പോൾ പാർട്ടി വ്യക്തിഹത്യ ആരംഭിച്ചിരിക്കുകയാണ്. സിപിഎമ്മിന്റെ ഒരു സ്വഭാവമാണത്. രാഷ്ട്രീയമായി പറഞ്ഞു നേടാൻ കഴിയുന്നില്ലെങ്കിൽ, ജനങ്ങൾക്കു വേണ്ടി ചെയ്തത് ഒന്നും ഇല്ലെങ്കിൽ, പിന്നീട് അപമാനിക്കാൻ ശ്രമിക്കും. അത് ആ പാർട്ടിയുടെ ആരംഭം മുതൽ കാണാൻ കഴിയും.

ഇതൊന്നും കാണിച്ച് യുഡിഎഫിനെ വിരട്ടാമെന്ന് കരുതരുത്. വിരട്ടാനും ഒതുക്കാനും ക്ഷീണിപ്പിക്കാനും മാർക്സിസ്റ്റ് പാർട്ടി വളർന്നിട്ടില്ല. 2009 ലും 2014 ലും അപവാദങ്ങൾ പ്രചരിപ്പിച്ചിട്ടും തെരഞ്ഞെടുപ്പുഫലം എന്തായിരുന്നു എന്ന് നിങ്ങൾ ഓർക്കണം. 2019 ലും ഇതുതന്നെ ആവർത്തിക്കും. രാഹുൽ വയനാട്ടിൽ മത്സരിക്കുന്നു എന്നറിഞ്ഞപ്പോൾ ദേശാഭിമാനി എഡിറ്റോറിയൽ എഴുതിയത് പപ്പു എന്നാണ്. ഇത്തരത്തിൽ ആളുകളെ യാതൊരു മാന്യതയുമില്ലാതെ അപമാനിക്കുകയാണ് ആ പത്രം. ഇതാണ് സിപിഎമ്മിന്റെ സംസ്കാരം.

ലോക്സഭയിലെ 542 സീറ്റുകളിൽ 482 എണ്ണത്തിൽ കോൺഗ്രസ് ഒറ്റയ്ക്കു മത്സരിക്കുന്നു. സിപിഎം 36 സീറ്റിൽ മത്സരിക്കുന്നു. ഇവരാണോ ഇന്ത്യ ഭരിക്കാൻ പോകുന്നത്? ഇതിൽത്തന്നെ എത്ര സീറ്റ് അവർക്കു കിട്ടും? രാഹുൽ ഗാന്ധി വന്നതോടെ കേരളത്തിൽ ആകെയുള്ള ചെറിയ സാധ്യതകളും നഷ്ടപ്പെട്ടെന്നും എം.കെ രാഘവൻ ചൂണ്ടിക്കാട്ടി.രവി മാസ്റ്റർ അധ്യക്ഷനായിരുന്നു. യു.സി സി രാമൻ, കെ.എം ഉമ്മർ, കെ. ബാലകൃഷ്ണൻ കിടാവ്, നാസർ എസ്റ്റേറ്റ്മുക്ക്, അഹമ്മദ് കുട്ടി ഉണ്ണികുളം, കെ. രാമചന്ദ്രൻ, ഇ.ടി ബിനോയ്, കെ.എം രബിൻലാൽ, സി.പി ബഷീർ, ഒ.കെ അമ്മദ്, കെ.കെ അബ്ദുൽ സലാം, നാസർ ഉണ്ണികുളം, ഉസ്മാൻ മാസ്റ്റർ, സി. സുധാകരൻ, അസീസ് പൊയിൽ, ആരിഫ് മലയിൽ, രവീന്ദ്രൻ വീര്യമ്പ്രം, എം സി രവി, ഷൈൻ എടത്തിൽ, ഗഫൂർ വി. തുടങ്ങിയവർ സംസാരിച്ചു.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

Kozhikode

English summary
MK Raghavan challenged CPM to discuss development
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X