കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രളയാനന്തരം വിദ്യാര്‍ഥികള്‍ അമ്പരിപ്പിച്ചുവെന്നു മന്ത്രി; നരിക്കുനി ഹയര്‍ സെക്കന്‍ഡറി ഹൈടെക്കാവുന്നു

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: പ്രളയാനന്തരം കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ നടത്തിയ കാരുണ്യപ്രവര്‍ത്തനങ്ങള്‍ അതിശയകരമെന്ന് സംസ്ഥാന തുറമുഖ, പുരാരേഖ, പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍. പഠനോപകരണങ്ങളും വസ്ത്രങ്ങളും പോലും നഷ്ടമായ പ്രളയമേഖലയിലെ വിദ്യാര്‍ത്ഥികളെ സഹായിക്കാന്‍ സംസ്ഥാനത്തെ മറ്റു വിദ്യാലയങ്ങളിലെ കുട്ടികള്‍ മാതൃകാപരമായി മുമ്പോട്ടു വന്നത് ഭാവിയെക്കുറിച്ചുള്ള ശുഭസൂചനകളാണ് നല്‍കുന്നത്. നരിക്കുനി ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ഹൈടെക് സംവിധാനങ്ങളുടേയും സ്മാര്‍ട് ക്ലാസ്‌റൂമുകള്‍ക്കായി ഒരുങ്ങുന്ന പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവൃത്തിയുടേയും ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി.

മരണഭയമില്ലാത്തവന് കണ്ണൂരിലേക്ക് പോകുന്നതില്‍ എന്താണ് ഭയം? കെ സുരേന്ദ്രൻ കണ്ണൂരിലേക്ക്മരണഭയമില്ലാത്തവന് കണ്ണൂരിലേക്ക് പോകുന്നതില്‍ എന്താണ് ഭയം? കെ സുരേന്ദ്രൻ കണ്ണൂരിലേക്ക്

 1ghssnarikkuni-

കിഫ്ബിയിലൂടെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ മൂന്നു കോടി രൂപ ഉപയോഗിച്ചാണ് നരിക്കുനി ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഹൈടെക് പ്രവൃത്തികള്‍ നടപ്പാക്കുന്നത്. പദ്ധതിയിലൂടെ സ്‌കൂളിലെ 32 ക്ലാസ് മുറികള്‍ ഹൈടെകിലേക്ക് മാറും. ഒപ്പം കുട്ടികള്‍ക്ക് ഉച്ച ഭക്ഷണമൊരുക്കാനായി ആധുനിക സംവിധാനങ്ങളുള്ള പാചകപ്പുരയുടെ പ്രവര്‍ത്തവനവും ആരംഭിച്ചിട്ടുണ്ട്.

കൊടുവള്ളി എം.എല്‍.എ. കാരാട്ട് റസാഖ് അധ്യക്ഷനായ പരിപാടിയില്‍ ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒ.പി.ശോഭന, നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്‍ചാര്‍ജ്ജ് പി. അബ്ദുല്‍ ജബ്ബാര്‍, ജില്ലാപഞ്ചായത്ത് മെമ്പര്‍ വി.ഷക്കീല ടീച്ചര്‍, നരിക്കുനി പഞ്ചായത്ത് ആരോഗ്യ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷരായ, ഐ.ആമിന ടീച്ചര്‍, ശ്രീമതിവസന്തകുമാരി, സി.വേണുഗോപാല്‍, ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ ടി.പി.ശോഭന, എന്‍.പി.മുഹമ്മദ്, നരിക്കുനി പഞ്ചായത്ത് മെമ്പര്‍മാരായ വി.ഇല്ല്യാസ്, പി.ഐ.വാസുദേവന്‍ നമ്പൂതിരി, ക്രിസ്റ്റല്‍ പ്രതിനിധി വി.ബാബു, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എന്‍.മുരളി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. പി.ടി.എ.വൈസ് പ്രസിഡന്റ് ടി.അബ്ദുല്‍ സലാം, വി.സി.ഷനോജ്, പി.ശശീന്ദ്രന്‍, സി.കെ.സലീം, രവി വലിയേലത്ത്, ടി.പി ഗോപാലന്‍, എംപി.ഗോപിനാഥന്‍, എം മൂസക്കോയഹാജി, ടി.കെ.അബു, കെ.നാരായണന്‍ നായര്‍, കെ.സിദ്ദീഖ്, കെ ബാലഗോപാലന്‍, സിന്ധു മലയില്‍, ടി.എ.ആലിക്കോയ, ഹെഡ്മാസ്റ്റര്‍ പി.ടി.അബ്ബാസ് അലി, പി.ടി.എ.പ്രസിഡന്റ് എം.മണിക്കുട്ടന്‍ എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.

Kozhikode
English summary
Narikkuni higher secondary school became hightech
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X