കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഉദ്ഘാടനം കഴിഞ്ഞിട്ടും വാടകയ്ക്കു നല്‍കാതെ കോടികളുടെ കെട്ടിടം; കെഎസ്ആര്‍ടിസി ടെര്‍മിനല്‍ കാര്യത്തില്‍ ചൊവ്വാഴ്ച തീരുമാനം

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
ഉദ്ഘാടനം കഴിഞ്ഞിട്ടും വാടകയ്ക്കു നല്‍കാതെ കോടികളുടെ കെട്ടിടം | Oneindia Malayalam

കോഴിക്കോട്: ഉദ്ഘാടനം കഴിഞ്ഞു നാലു വര്‍ഷമായിട്ടും ഉപയോഗിക്കാതെ കിടക്കുന്ന മലബാറിലെ ഏറ്റവും വലിയ കെഎസ്ആര്‍ടിസി വാണിജ്യ കോംപ്ലക്‌സ് വാടകക്ക് കൊടുക്കുന്ന കാര്യത്തില്‍ ചൊവ്വാഴ്ച തീരുമാനമാകും. കോഴിക്കോട് മാവൂര്‍ റോഡിലെ കെഎസ്ആര്‍ടിസി ടെര്‍മിനലിലെ വാണിജ്യ സമുച്ചയത്തിന്റെ ഇ ടെന്‍ഡറിലാണ് ചൊവ്വാഴ്ച നടക്കുന്ന ബോര്‍ഡ് യോഗത്തില്‍ അന്തിമ തീരുമാനമെടുക്കുക.

കോഴിക്കോട്ടുള്ള ആലിഫ് ബില്‍ഡേഴ്‌സും മുഹമ്മദ് അഫ്‌ലമുമാണ് ടെന്‍ഡറില്‍ പങ്കെടുത്തത്. എന്നാല്‍ ഇവര്‍ സമര്‍പ്പിച്ച തുക ആദ്യകരാറിനേക്കാള്‍ കുറവാണ്. ഇതിനാല്‍ റീ ടെണ്ടര്‍ ക്ഷണിക്കാനും സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ തുടര്‍ നടപടികള്‍ വീണ്ടും നീണ്ടുപോയേക്കാം. മൂന്നു വര്‍ഷം മുമ്പാണ് കെ.എസ്.ആര്‍.ടി.സി ടെര്‍മിനലിലെ വാണിജ്യ സമുച്ഛയത്തിന്റെ നടത്തിപ്പിനായി ടെന്‍ഡര്‍ വിളിച്ചത്. വന്‍ തുക അന്ന് ഓഫര്‍ ലഭിച്ചെങ്കിലും ആ കരാര്‍ ഹൈക്കോടതി റദ്ദാക്കുകയായിരുന്നു.

ksrtcstandkozhikkode-

കഴിഞ്ഞ നവംബറില്‍ ഇ ടെണ്ടര്‍ വിളിച്ചെങ്കിലും പങ്കെടുത്തത് രണ്ട് കമ്പനികളാണ്. ആലിഫ ബില്‍ഡേഴ്‌സ് തിരിച്ചുകിട്ടാത്ത നിക്ഷേപ തുകയായി 17 കോടിയും, പ്രതിമാസ വാടക 43 ലക്ഷം രൂപയും മുഹമ്മദ് അഫ്‌ലം തിരിച്ചുകിട്ടാത്ത നിക്ഷേപം 21.25കോടി യും പ്രതിമാസ വാടക 34 ലക്ഷം രൂപയും നല്‍കാമെന്നാണ് ഉറപ്പു നല്‍കിയിരിക്കുന്നത്. എന്നാല്‍ ആദ്യ കരാര്‍ ഉറപ്പിച്ച മാക് അസോസിയേറ്റസ് 50 കോടി നിക്ഷേപവും 50 ലക്ഷം രൂപ പ്രതിമാസ വാടകയും നല്‍കാമെന്നായിരുന്നു ഓഫര്‍ നല്കിയിരുത്.


2015 ജൂണില്‍ ഉദ്ഘാടനം ചെയ്ത കെ.എസ്.ആര്‍.ടിസി ടെര്‍മിനലിലെ 3,28,460 ചതുരശ്ര അടി സ്ഥലം ഒറ്റ യൂണിറ്റായാണ് വാടകക്ക് നല്കുന്നത്. ഇത് വാടകക്ക് നല്‍കാത്തതു മൂലം കോടികളുടെ നഷ്ടമാണ് കെ.എസ്.ആര്‍.ടി.സിക്ക് മൂന്നുവര്‍ഷമായി സംഭവിച്ചു കൊണ്ടിരിക്കുന്നത്. കേരള റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനില്‍ നിന്ന് ലോണെടുത്താണ് കെ എസ് ആര്‍ ടി സി കോഴിക്കോട് റീജ്യണല്‍ ഓഫിസ് കം പാര്‍ക്കിംഗ്, കോമേഴ്‌സ്യല്‍ കോംപ്ലക്‌സ് പണിതത്.

Kozhikode
English summary
news about ksrtc bus terminal building in kozhikkode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X