• search
  • Live TV
കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ലീഗിനെ പരിഹസിച്ച് എൻവൈഎൽ; ലീഗിന്റെ വിശദീകരണം ചോദിക്കല്‍ കോഴി ബിരിയാണിയില്‍ അവസാനിക്കും!!

  • By Desk

കോഴിക്കോട്: പാര്‍ലമെന്റില്‍ മുതലാഖ് ചര്‍ച്ചയില്‍ പങ്കെടുക്കാത്ത പികെ കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജിവെക്കണമെന്ന് നാഷണല്‍ യൂത്ത് ലീഗ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മുസ്‌ലിം ലീഗ് അദ്ദേഹത്തോട് വിശദീകരണം ആവശ്യപ്പെട്ടത് കാലാകാലങ്ങളില്‍ നടക്കുന്ന പോലെ കോഴി ബിരിയാണിയില്‍ അവസാനിക്കുമെന്നും അവര്‍ പറഞ്ഞു.

മലപ്പുറത്തെത്തിയ മുഖ്യമന്ത്രിക്ക് യുവമോര്‍ച്ചയുടേയും, യത്ത്‌കോണ്‍ഗ്രസിന്റേയും കരിങ്കൊടി... ഇരുകൂട്ടരും കരിങ്കൊടി കാട്ടിയത് വെവ്വേറെ കാരണങ്ങള്‍ക്ക്, അഞ്ചു യൂത്ത്‌കോണ്‍ഗ്രസുകാര്‍ അറസ്റ്റില്‍, അഞ്ചു യുവമോര്‍ച്ചക്കാര്‍ക്കെതിരെ കേസ്!!

ലീഗ് നിയന്ത്രണത്തിലുള്ള സമസ്തയുടെ പ്രസിഡന്റ് വരെ കുഞ്ഞാലിക്കുട്ടിയെ ഇരുത്തി സേട്ട് സാഹിബിനെ കണ്ട് പഠിക്കണമെന്ന് പറഞ്ഞതാണ്. സേട്ട് ഉണ്ടായിരുന്നെങ്കില്‍ എന്ന് എല്ലാവരും ആഗ്രഹിക്കുന്ന അവസ്ഥയാണ്. ബിജെപി മന്ത്രിമാരുമായി വരെ ലീഗിന് കൂട്ടുകച്ചവടമുണ്ടെന്ന് അവര്‍ ആരോപിച്ചു. വനിതാ മതിലിനെ വര്‍ഗീയ മതില്‍ എന്ന് പറയുന്ന ലീഗ് ആദ്യം പേരിലെ മുസ്‌ലിം എടുത്തു കളയണം. ശബരിമല വിഷയത്തില്‍ ബിജെപിയുടെ കൂടെയാണ് യുഡിഎഫ് ഉള്ളതെന്നും അവര്‍ പറഞ്ഞു.

തകര്‍ക്കും വര്‍ഗ്ഗീയതയെ, ഉയര്‍ത്തും ദേശീയതയെ', മതേതരഭാരതത്തിന് യുവജനക്കരുത്ത് . എന്ന മുദ്രാവാക്യമുയര്‍ത്തി ഫെബ്രുവരി 1 മുതല്‍ 28 വരെ ജില്ലാ തലങ്ങളില്‍ യൂത്ത് പാര്‍ലമെന്റ് സംഘടിപ്പിക്കുമെന്ന് നാഷണല്‍ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷമീര്‍ പയ്യനങ്ങാടിയും ജനറല്‍ സെക്രട്ടറി ഫാദില്‍ അമീനും പറഞ്ഞു. ജനുവരി 19 ന്‌സംസ്ഥാന ലീഡേഴ്‌സ് മീറ്റ് ആലുവയില്‍ നടത്തും.

ഐ. എന്‍. എല്ലിന്റെ മുന്നണി പ്രവേശനത്തിന്റെ കാലതാമസത്തെ ഇടതുപക്ഷത്തിന്റെ 'മുസ്ലിം വിരുദ്ധത' യാണെന്ന വര്‍ഗ്ഗീയ ദുഷ്പ്രചരണം നടത്തിയ മുസ്ലിം ലീഗും കോണ്‍ഗ്രസ്സും ഉള്‍പ്പെടെയുള്ള തല്‍പ്പരകക്ഷികള്‍ ഈ അവസരത്തില്‍ പൊതു സമൂഹത്തോട് മാപ്പ് പറയാന്‍ തയ്യാറാകണം. യു.ഡി എഫ് ഭരണകാലത്ത് ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷനില്‍ നിന്ന് ലീഗ് നേതാക്കള്‍ ലോണ്‍ എടുത്തതിനെ കുറിച്ചും അഴിമതിനടത്തിയതിനെ കുറിച്ചും അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാറിനോടാവശ്യപ്പട്ടു.

ഐഎന്‍എല്ലിനെ ഇടതുമുന്നണിയില്‍ ഉള്‍പ്പെടുത്തിയതിനെ വിമര്‍ശിച്ച മുല്ലപ്പള്ളിയും ചെന്നിത്തലയും ഐഎന്‍എല്ലില്‍ വര്‍ഗീയത എവിടെയാണെന്ന് വെളിപ്പെടുത്തണം. മുസ് ലിം പള്ളികളില്‍ ജുമുഅ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കണമെന്ന് പറഞ്ഞ് ജാമിദ ടീച്ചറെ കൊണ്ടുനടന്ന ബിജെപി ശബരിമലയില്‍ സ്ത്രീകള്‍ വരുന്നതിനെ എതിര്‍ക്കുന്നത് ഇരട്ടത്താപ്പാണ്. അവര്‍ ശബരിമല സമരം അവസാനിപ്പിക്കണം. സംസ്ഥാന ട്രഷറര്‍ റഹീം ബണ്ടിച്ചാല്‍, അഷ്‌റഫ് പുതുമ, ഷംസീര്‍ കരുവന്‍തിരുത്തി, ജെയിന്‍ ജോസഫ്, ഷാജി ഷമീര്‍ , നാസര്‍ കൂരാറ, റഹിയാന്‍ പറക്കാട്ട് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Kozhikode

English summary
NYL against Muslim League
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more