കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ചെക്ക് കേസ് പ്രതി പൊലീസിനെ ആക്രമിച്ചു പരുക്കേല്‍പ്പിച്ചു; വീണ്ടും പിടികൂടാന്‍ എത്തിയപ്പോള്‍ വിറകിനുള്ളില്‍ ഒളിച്ചു

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: പൊലീസ് കോസ്റ്റബിളിനെ മര്‍ദിച്ച സംഭവത്തില്‍ ഒളിവിലായിരുന്ന പ്രതിയെ ഒരു മാസത്തിന് ശേഷം പിടികൂടി. പുല്‍പറമ്പ് സ്വദേശി സുലൈമാന്‍ (54) ആണ് മാവൂര്‍ എസ്‌ഐ ശ്യാമിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന്റെ പിടിയിലായത്. സെപ്തംബര്‍ അഞ്ചിനായിരുന്നു കേസിനാസ്പദമായ സംഭവം.


ചെക്ക്‌ കേസുമായി ബന്ധപ്പെട്ടാണ് കുന്ദമംഗലം കോടതി സുലൈമാനെതിരേ വാറണ്ട് പുറപ്പെടുവിച്ചത്. തുടര്‍ന്ന് പ്രതിയുടെ വീട്ടില്‍ വാറണ്ട് നടപടികള്‍ക്കായി എത്തിയ മാവൂര്‍ സ്‌റ്റേഷനിലെ കോണ്‍സ്റ്റബിളായ അരവിന്ദനെ സുലൈമാന്‍ മര്‍ദിക്കുകയായിരുന്നു. വാറണ്ട് നടപ്പാക്കുന്നതിനായി സുലൈമാന്റെ വീട്ടില്‍ പലതവണ പൊലീസുകാര്‍ പോയിരുന്നെങ്കിലും കാണാറില്ലായിരുന്നു. അതിനിടെയാണ് അരവിന്ദന്‍ വീണ്ടും ഇവിടെയെത്തിയത്. ഈ സമയം സുലൈമാന്‍ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. സുലൈമാനെ പിടികൂടിയ ശേഷം വിവരം മാവൂര്‍ പോലീസില്‍ അരവിന്ദന്‍ അറിയിച്ചു. പോലീസ് വീട്ടിലെത്തുമ്പോഴേക്കും അരവിന്ദനെ മര്‍ദിച്ച് സുലൈമാന്‍ രക്ഷപ്പെടുകയായിരുന്നു. സുലൈമാനെ കേന്ദ്രീകരിച്ച് അന്വേഷണം തുടര്‍ന്നെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. പിന്നീട് മൊബൈല്‍ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് സുലൈമാനെ പിടികൂടാനായത്.

chequecase-

മലപ്പുറത്തും മുക്കം, മാവൂര്‍ മേഖലകളിലുമായി ബന്ധുവിട്ടീല്‍ ഒളിവില്‍ താമസിക്കുകയായിരുന്നു സുലൈമാന്‍. സുലൈമാന്‍ ഒളിവില്‍ പോയ സമയത്ത് മകന്‍ അരവിന്ദന്റെ വീടാക്രമിച്ചതായും പരാതിയുണ്ട്. സംഭവത്തില്‍ മുക്കം പോലീസ് കേസെടുത്ത് അന്വേഷിച്ചുവരികയാണ്. ഈ കേസിലെ പ്രതികളായ സുലൈമാന്റെ മകനെ ഉള്‍പ്പെടെ പിടികൂടാനുണ്ട്.

സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍ ബാബുമണാശേരിയും സംഘവും സുലൈമാന്‍ ഒളിവില്‍ താമസിക്കുന്ന വീട്ടില്‍ എത്തിയെങ്കിലും വനിതാ പൊലീസിന്റെ സാന്നിധ്യം വേണമെന്നതിനാല്‍ ആദ്യം വീട്ടിനുള്ളില്‍ കയറിയിരുന്നില്ല. പ്രതി രക്ഷപ്പെടാതിരിക്കാന്‍ വീടിനു ചുറ്റും പോലീസ് നിലയുറപ്പു. വനിതാ പോലീസ് എത്തി വീടിനുള്ളില്‍ കയറി പരിശോധിച്ചപ്പോള്‍ പൊലീസ് ആദ്യം പകച്ചു. വീട്ടിലുണ്ടെന്നുറപ്പിച്ച പ്രതിയെ എവിടേയും കാണാന്‍ കഴിഞ്ഞില്ല. രക്ഷപ്പെടാനുള്ള സാധ്യതയില്ലെങ്കിലും പ്രതിയെ കാണാതായത് പൊലീസിനെ ആശങ്കയിലാക്കി. വീടിനകത്ത് എല്ലായിടത്തും പോലീസ് പരിശോധിച്ചെങ്കിലും സുലൈമാനെ കണ്ടില്ല. ഒടുവില്‍ വീട്ടില്‍നിന്ന് പുറത്തിറങ്ങാനിരിക്കെയാണ് അടുക്കളിയിലെ അടുപ്പിനടിയിലെ വിറകിനുള്ളില്‍നിന്ന് ചെറിയ ശബ്ദം കേട്ടത്. വിറക് പതുക്കെ മാറ്റിയപ്പോഴാണ് സുലൈമാനാണെന്ന് മനസിലായത്.

പോലീസ് വീടിനു പുറത്തു നിന്നപ്പോള്‍ അടുപ്പിടനിയില്‍ കയറി സുലൈമാന്‍ ദേഹത്ത് വിറക് കൊള്ളികള്‍ വച്ച് ഒളിക്കുകയായിരുന്നു. ശബ്ദമുണ്ടാക്കാതെ ഏറെ നേരം പിടിച്ചുനില്‍ക്കാന്‍ സുലൈമാന് സാധിച്ചു. ചെറിയ ശബ്ദം ശ്രദ്ധയില്‍പെടാതിരുന്നാല്‍ സുലൈമാനെ തേടി പിന്നെയും പൊലീസിന് അലയേണ്ടിവന്നേനെ. മാവൂര്‍ സ്‌റ്റേഷനിലെ ശരത്, സുരേഷ്, രണ്ടു വനിതാ സിവില്‍ പോലീസ് ഓഫിസര്‍മാര്‍, ഹോംഗാര്‍ഡ് എന്നിവരുടെ ശ്രമഫലമായാണ് സുലൈമാന്‍ പിടിയിലായത്.

Kozhikode
English summary
police attacked and injured by cheque case accused in kozhikkode.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X