'തകർന്നത് സിപിഎമ്മിന്റെ പച്ച നുണ': മാപ്പ് പറയാന്‍ തയ്യാറാവുമോയെന്ന് കെകെ രമ
കോഴിക്കോട്: 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വടകര മണ്ഡലത്തില്‍ നിന്നും ഉയർന്ന് വന്ന ഏറ്റവും വലിയ വിവാദമായിരുന്നു ആർഎംപി സ്ഥാനാർത്ഥിയായ കെകെ രമ പ്രചണത്തിനിടെ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയെന്നുള്ളത്. വടകരയിലെ വോട്ടറും സിപിഎം പ്രവർത്തകയുമായ ഒരു പെൺകുട്ടിയെ കെകെ രമ അസഭ്യം പറഞ്ഞുവെന്ന രീതിയിലാണ് ഇടത് കേന്ദ്രങ്ങളുടെ പ്രചരണം. പെൺകുട്ടി സ്വന്തം ഫോണിൽ റെക്കോർഡ് ചെയ്തത് എന്ന പേരിൽ ഒരു ദൃശ്യം സാമൂഹ്യ മാധ്യമങ്ങളിലൂടേയും കൈരളി ഉള്‍പ്പടേയുള്ള ദൃശ്യമാധ്യമങ്ങളിലൂടേയും വ്യാപകമായി പ്രചരിപ്പിക്കപ്പെടുകയും ചെയ്തിരുന്നു.
എന്നാല്‍ ഇത്തരമൊരു ആരോപണം നിഷേധിച്ച കെകെ രമ അന്ന് തന്നെ സംഭവത്തിന്റെ സത്യാവസ്ഥ പുറത്ത് കൊണ്ടുവരണം എന്നാവശ്യപ്പെട്ട് പൊലീസില്‍ പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ വർഷങ്ങള്‍ക്ക് ശേഷം പൊലീസ് കോടതിയില്‍ നല്‍കിയ റിപ്പോർട്ടില്‍ തന്റെ നിരപരാധിത്വം തെളിയിക്കപ്പെടുന്നതിനോടൊപ്പം തന്നെ വളരെ ഗൗരവമേറിയ കാര്യങ്ങളാണ് തെളിയിക്കപ്പെടുന്നതെന്നുമാണ് കെകെ രമ പറയുന്നത്. സംഭവത്തില്‍ തനിക്കെതിരെ അപവാദ പ്രചരണം നടത്തിയവർ മാപ്പ് പറയാന്‍ തയ്യാറാവുമോയെന്നും കെകെ രമ എംഎല്‍എ ചോദിക്കുന്നു. അവരുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

2016-ൽ നിയമസഭാ തെരഞ്ഞെടുപ്പിൽ വടകര മണ്ഡലത്തിൽ മത്സരിച്ചപ്പോഴാണ് സി പി എമ്മിൻ്റെ ഭാഗത്ത് നിന്ന് എല്ലാ അർത്ഥത്തിലും ഏറ്റവും ഭീകരമായ ആക്രമണത്തിന് ഇരയാകേണ്ടി വന്നത്. തെരഞ്ഞെടുപ്പിൻ്റെ കലാശക്കൊട്ട് ദിനത്തിൽ വടകരയിൽ സ്ഥാനാർത്ഥിയായ എൻ്റെ വോട്ടഭ്യർത്ഥന ബലം പ്രയോഗിച്ച് തടയുകയും, ഞാനും കൂടെയുണ്ടായിരുന്ന സഖാക്കളും പൊതുവഴിയിൽ കായികാക്രമണത്തിന് ഇരയാവുകയും ചെയ്തു. എന്നാൽ ആ ആക്രമണത്തേക്കാൾ എന്നെ ഞെട്ടിക്കുകയും വേദനിപ്പിക്കുകയും ചെയ്തത് തെരഞ്ഞെടുപ്പിൻ്റെ തൊട്ടുതലേന്നാൾ സി പി എം ഉന്നത നേതൃത്വത്തിൻ്റെ ആസൂത്രണത്തിൽ നടന്ന അതിക്രൂരമായ അപവാദപ്രചാരണമായിരുന്നു.
കാവ്യയേക്കാള്‍ വളർന്നോ മീനാക്ഷി: വൈറലായി പുതിയ ചിത്രം, കൂടെ കുഞ്ഞ് മഹാലക്ഷ്മിയും

വടകരയിലെ വോട്ടറും സി പി എം പ്രവർത്തകയുമായ ഒരു പെൺകുട്ടിയെ ഞാൻ അസഭ്യം പറഞ്ഞു എന്ന പ്രചാരണമാണ് ഒരു ദിവസം മുഴുവൻ സി.പി.എം നേതൃത്വത്തിൻ്റെ ആസൂത്രണത്തിൽ പാർട്ടി ചാനലുപയോഗിച്ച് സംഘടിതമായി നടത്തിയത്. പെൺകുട്ടി സ്വന്തം ഫോണിൽ റെക്കോർഡ് ചെയ്തത് എന്ന പേരിൽ കൈരളി പീപ്പിൾ ടി.വി ഞാൻ അസഭ്യം പറയുന്നതായുള്ള ഒരു വീഡിയോ ക്ലിപ്പ് പ്രചരിപ്പിക്കുകയായിരുന്നു. മനസ്സാവാചാ ചിന്തിക്കുകയോ പറയുകയോ ചെയ്തിട്ടില്ലാത്ത ഒരു അസഭ്യ പദപ്രയോഗം വീഡിയോ'തെളിവോ'ടെ ഒരു മുഴുദിവസം ബ്രേക്കിംഗ് ന്യൂസായി സംപ്രേക്ഷണം ചെയ്യപ്പെട്ടപ്പോൾ അനുഭവിച്ച വേദനയും നിസ്സഹായതയും തീർച്ചയായും വിവരണാതീതമായിരുന്നു.

സി പി എം സൈബർ സെല്ലുകൾ സാമൂഹ്യമാധ്യമങ്ങളിലാകെ ക്രൂരമായ ആ നുണപ്രചരണം അക്ഷരാർത്ഥത്തിൽ കൊണ്ടാടുക തന്നെ ചെയ്തു. മുഴുദിന ചാനൽ ചർച്ചയിൽ എളമരം കരീം, പി.സതിദേവി തുടങ്ങിയ ഉന്നത സി.പി.എം നേതാക്കൾ "രമയുടെയും സംഘത്തിന്റെയും അഴിഞ്ഞാട്ടത്തെപ്പറ്റി " കണ്ടകാര്യങ്ങൾ പറയുന്നതു പോലെ വാചാലരായത് നാം കണ്ടു. കേവല ജനാധിപത്യ മര്യാദകളും മാനുഷിക പരിഗണനകളുമെല്ലാം കാറ്റിൽ പറത്തി, നട്ടാൽകിളിർക്കാത്ത ഒരു ഗീബൽസിയൻ നുണ പാർട്ടി ചാനലും,പാർട്ടി സംഘടനയും,പാർട്ടി സൈബർ വെട്ടുകിളിക്കൂട്ടങ്ങളേയും ഉപയോഗിച്ച് സി.പി.എം ഉന്നതനേതൃത്വം കേരളീയ പൊതുസമൂഹത്തിന് മുന്നിൽ സത്യമെന്ന് വരുത്തിതീർത്തതിൻ്റെ അനുഭവം തീർച്ചയായും ഭയാനകമായിരുന്നു. ആരെയൊക്കെ തെറ്റിദ്ധരിപ്പിക്കാൻ കഴിഞ്ഞാലും, എന്റേത് എന്ന പേരിൽ അതിൽ കേൾക്കുന്ന ശബ്ദം വ്യാജമാണ് എന്ന് എനിക്കും, സഖാക്കൾക്കും, എന്നെ അറിയുന്നവർക്കും സംശയിക്കേണ്ട കാര്യമില്ലല്ലോ.

അതുകൊണ്ടുതന്നെയാണ് അന്നുതന്നെ സി പി എം പാർട്ടി ചാനലിൻ്റെ നെറികെട്ട ഈ വ്യാജ പ്രചാരണത്തെക്കുറിച്ച് അന്വേഷിക്കാനും സത്യാവസ്ഥ പുറത്തു കൊണ്ടുവരാനും നിയമ നടപടികൾ സ്വീകരിച്ചത്. സംസ്ഥാന ആഭ്യന്തര വകുപ്പ് അവഗണിച്ച് ചവറ്റുകൊട്ടയിലെറിയാൻ ശ്രമിച്ച ഈ കേസ് മുന്നോട്ടുകൊണ്ടുപോകാൻ കഴിഞ്ഞ ആറ് വർഷക്കാലയളവിനിടയിൽ എത്ര തവണയാണ് വടകര പൊലീസ് സ്‌റ്റേഷനിൽ ഞാൻ കയറിയിറങ്ങിയതെന്ന് ഓർമ്മയില്ല.

പരാതി നൽകിയ അന്നുമുതൽ കേരളത്തിന്റെ ആഭ്യന്തര ഭരണം സി പി എമ്മിൻ്റെ കൈകളിലാണ്. ഈ വീഡിയോ സ്വന്തം ഫോണിൽ ചിത്രീകരിച്ചതായി അവകാശപ്പെട്ടത് സി പി എം പ്രവർത്തകയാണ്. ഈ നുണ വാർത്ത പ്രചരിപ്പിച്ചത് സി പി എമ്മിൻ്റെ സ്വന്തം പാർട്ടി ചാനലും നേതാക്കളുമാണ്. പൊലീസ് മനസ്സുവെച്ചാൽ മണിക്കൂറുകൾ കൊണ്ട് കണ്ടെത്താവുന്ന ഇലക്ട്രോണിക്, ഫോറൻസിക് തെളിവുകളും വെളിച്ചത്തുകൊണ്ടുവരാവുന്ന വസ്തുതകളും മാത്രമേ ഈ കേസിന് ആധാരമായുള്ളുവെന്ന് ആർക്കാണ് മനസ്സിലാവാത്തത്?! എന്നിട്ടും അങ്ങനെയൊരു നടപടി സർക്കാരിന്റെയോ പൊലീസിൻ്റെയോ ഭാഗത്തുനിന്നും ഉണ്ടായില്ല.

എൻ്റെ കേസിൻ്റെ ഭാഗമായി, ഫോറൻസിക് പരിശോധനങ്ങൾക്ക് വിധേയമാക്കുന്നതിന് ഈ നുണപ്രചാരണത്തിനായി ഉപയോഗിച്ച ഒറിജിനൽ വീഡിയോ ടേപ്പ് പൊലീസിലോ, കോടതിയിലോ ഹാജരാക്കാൻ കൈരളി ടി.വി മേധാവികൾക്ക് കഴിഞ്ഞിട്ടില്ല എന്നാണ് ആറ് വർഷത്തിന് ശേഷം പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയിരിക്കുന്നത്. അതിൻ്റെ തെളിവുകളാണ് മാധ്യമങ്ങൾ പുറത്തുവിട്ടിട്ടുള്ളത്. പൊലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട് പുറത്തുവന്നതോടെ വളരെ ഗൗരവമേറിയ കാര്യങ്ങളാണ് തെളിയിക്കപ്പെടുന്നത്.

ഒരു സ്ഥാനാർത്ഥിയെ തെരഞ്ഞെടുപ്പിൻ്റെ തൊട്ടുതലേദിവസം പൊതുമധ്യേ അപകീർത്തിപ്പെടുത്താനും, അധിക്ഷേപിക്കാനും, പാർട്ടി ചാനലും സി പി എം നേതൃത്വവും നടത്തിയ ഗൂഢാലോചന. വ്യാജവീഡിയോ നിർമ്മിച്ച്, ചാനൽ വഴി നടത്തിയ പരസ്യപ്രചാരണം. അതിഗുരുതരമായ ഈ കുറ്റകൃത്യങ്ങളാണ് ഇവിടെ വെളിവാക്കപ്പെട്ടിരിക്കുന്നത്. നാണംകെട്ടതും അക്ഷന്തവ്യവുമായ ഈ കുറ്റകൃത്യത്തിൽ പങ്കാളികളായ കൈരളി ചാനലും, സി.പി.എം നേതൃത്വവും കേരളീയ പൊതുസമൂഹത്തോട് ഇനിയെങ്കിലും
മാപ്പുപറയാൻ തയ്യാറാവുമോ?

തങ്ങളുടെ ഫാസിസ്റ്റ് രാഷ്ട്രീയത്തോട് സന്ധി ചെയ്യാത്തവരെ, ആൺ-പെൺ ഭേദമില്ലാതെ കൈകാര്യം ചെയ്യാനും വേട്ടയാടാനും കേരളത്തിലെ സി പി എം നേതൃത്വം നെറികേടിൻ്റെ ഏതറ്റം വരെയും പോകുമെന്നതിൻ്റെ തെളിവുകൂടിയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. വ്യാജവീഡിയോ നിർമ്മാണവും, സംഘടിത അപവാദപ്രചാരണത്തിലെ രാഷ്ട്രീയ ഗൂഢാലോചനയുമടക്കം ഈ കേസിലെ ഗുരുതരകുറ്റകൃത്യങ്ങൾ വെളിച്ചത്തുകൊണ്ടുവരാൻ നിയമനടപടികളുമായി ഇനിയും മുന്നോട്ടുപോവുക തന്നെ ചെയ്യും.നുണയുടെ പാഴ്മുറം കൊണ്ട് സത്യത്തിൻ്റെ വെളിച്ചത്തെ ഏറെനാൾ മറയ്ക്കാനാവില്ലെന്ന് തന്നെയാണ് കാലം തെളിയിച്ചുകൊണ്ടിരിക്കുന്നത്.
-
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ്












Click it and Unblock the Notifications