കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഞാനായിട്ടുണ്ടാക്കിയ ബന്ധമല്ലേ? സഹിച്ചോളാം, മെഹ്നാസിനെ കുറിച്ച് റിഫ പറഞ്ഞത് വെളിപ്പെടുത്തി പിതാവ്

Google Oneindia Malayalam News

കോഴിക്കോട്: വ്‌ളോഗര്‍ റിഫ മെഹ്നാസിന്റെ ആത്മഹത്യയില്‍ കൂടുതല്‍ കാര്യങ്ങള്‍ പറഞ്ഞ് പിതാവ് റഷീദ്. മോളെ കുറിച്ച് പറയുകയാണെങ്കില്‍ ഒരുപാട് പറയാനുണ്ടെന്ന് പിതാവ് പറയുന്നു. അവള്‍ക്ക് എന്നോടായിരുന്നു ഏറ്റവും അടുപ്പം. ഇത്രയും ദൂരത്തേക്ക് വിവാഹം കഴിപ്പിച്ച് കൊടുക്കേണ്ട എന്നായിരുന്നു തീരുമാനം. എന്നാല്‍ റിഫയ്ക്ക് മെഹ്നാസിനെ ഒരുപാട് ഇഷ്ടമായിരുന്നു. അതുകൊണ്ടാണ് വിവാഹം കഴിപ്പിച്ച് കൊടുത്തതെന്ന് പിതാവ് പറയുന്നു.

വിജയ് ബാബു എവിടെയാണെന്ന് പോലീസിന് പിടിയില്ല, ദുബായിലും ഇല്ല, വെളിപ്പെടുത്തി ബൈജു കൊട്ടാരക്കരവിജയ് ബാബു എവിടെയാണെന്ന് പോലീസിന് പിടിയില്ല, ദുബായിലും ഇല്ല, വെളിപ്പെടുത്തി ബൈജു കൊട്ടാരക്കര

അതേസമയം താന്‍ ചെറുപ്പത്തില്‍ ഒരുപാട് കഷ്ടപ്പാടുകള്‍ അനുഭവിച്ചിരുന്നു. അതുകൊണ്ട് മക്കളൊന്നും അത്തരത്തില്‍ കഷ്ടപ്പെടരുതെന്ന് കരുതിയിരുന്നു. ദുബായിലേക്ക് അവള്‍ പോയപ്പോള്‍ തന്നെ എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ അപ്പോള്‍ തന്നെ മടങ്ങിവരാനായിരുന്നു പറഞ്ഞതെന്നും റഷീദ് പറഞ്ഞു. വണ്‍ഇന്ത്യ മലയാളത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു റിഫയുടെ പിതാവ് മനസ്സ് തുറന്നത്.

1

മകളെ അത്രയും ഞങ്ങള്‍ കൊണ്ടുനടന്നതാണ്. നിലത്ത് വെക്കാതെ വളര്‍ത്തിയതാണ് അവള്‍. മകളുടെ വാശിക്ക് മുന്നില്‍ എപ്പോഴും ഞാന്‍ കീഴടങ്ങുമായിരുന്നു. അത്രത്തോളം ഇഷ്ടം അവളോട് ഉണ്ടായിരുന്നു. കല്യാണ സമയം മുതല്‍ മരണം വരെ അതിലൊന്നും ഒരു മാറ്റവും ഉണ്ടായിരുന്നില്ല. അധ്യാപകര്‍ക്കെല്ലാം റിഫയെ വലിയ കാര്യമായിരുന്നു. ഡാന്‍സിനും പാട്ടിനുമൊക്കെ സ്‌കൂള്‍ കാലം മുതല്‍ റിഫ മുന്നിലുണ്ടായിരുന്നു. അത്തരം കാര്യങ്ങളിലായിരുന്നു റിഫയ്ക്ക് താല്‍പര്യം. ആരോടും എന്തും പറയാനുള്ള തന്റേടം അവള്‍ക്കുണ്ടായിരുന്നു. ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ തന്നെ സ്‌കൂളിലെ ഒരു കുട്ടി മോശമായി സംസാരിച്ചതിന് ചെരിപ്പൂരി അടിക്കാനൊക്കെ പോയിരുന്നു. അത്രയ്ക്കും ധൈര്യം അവള്‍ക്കുണ്ടായിരുന്നു.

2

അധ്യാപകര്‍ വരെ റിഫയുടെ ധൈര്യത്തെ പുകഴ്ത്തിയിരുന്നു. റിഫ മെഹ്നാസുമായി പരിചയമാകുന്നത് വരെ നല്ല രീതിയില്‍ പഠിക്കുമായിരുന്നു. എന്നാല്‍ ആ പരിചയം വന്നതിന് ശേഷം അവളുടെ ശ്രദ്ധ ഫോണിലേക്ക് മാറി പോയി. പഠനത്തില്‍ തന്നെ താല്‍പര്യമില്ലാതായി. പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ് മെഹനാസുമായി റിഫ പരിചയത്തിലാവുന്നത്. ആ സമയം മുതല്‍ തന്നെ ഇവര്‍ ഫോണില്‍ ബന്ധപ്പെടാറുണ്ടായിരുന്നു. എന്നിട്ടും പ്ലസ്ടുവില്‍ എത്തിയിരുന്നു. അധ്യാപകര്‍ വിളിച്ചിരുന്നു പഠനത്തില്‍ പിന്നോട്ട് പോയപ്പോള്‍. ഞാന്‍ മകളെ വിളിച്ച് സംസാരിച്ചിരുന്നു. വിവാഹമൊക്കെ ആ സമയത്ത് നടക്കും. ഇപ്പോള്‍ പഠനത്തില്‍ ശ്രദ്ധിക്കാനും പറഞ്ഞിരുന്നു.

3

റിഫ ആദ്യം തന്റെ ഫ്രണ്ടാണെന്നായിരുന്നു മെഹ്നാസിനെ പറ്റി പറഞ്ഞത്. പിന്നീട് കാസര്‍കോടുള്ള ആള് തന്നെ കല്യാണം കഴിക്കണമെന്ന് പറയുന്നുണ്ടെന്ന് ഞങ്ങളെ അറിയിച്ചു. ഉപ്പയ്ക്കും ഉമ്മയ്ക്കും ഇഷ്ടമാണെങ്കില്‍ കല്യാണം കഴിപ്പിച്ച് തരണമെന്നും പറഞ്ഞു. ഇപ്പോള്‍ കല്യാണം കഴിക്കാനുള്ള പ്രായമല്ലെന്നും പറഞ്ഞു. സമയമാവുമ്പോള്‍ കഴിക്കാമെന്നും പറഞ്ഞു. അതുപോലെ അത്രയും ദൂരത്തേക്ക് അവളെ കല്യാണം ചെയ്ത് അയക്കാന്‍ എനിക്ക് പറ്റില്ലായിരുന്നു. കാരണം എനിക്ക് കണ്ടുകൊണ്ട് ഇരിക്കണമായിരുന്നു. എപ്പോഴും അവള്‍ എന്റടുത്ത് ഉണ്ടാവണമെന്നായിരുന്നു ആഗ്രഹം. ഇവിടെ അടുത്തെവിടെയെങ്കിലും കല്യാണം നോക്കാമെന്നും, എങ്കില്‍ എനിക്ക് എപ്പോള്‍ വേണമെങ്കിലും വന്ന് കാണാന്‍ സാധിക്കുമല്ലോ എന്നും ഞാന്‍ പറഞ്ഞിരുന്നു.

4

മകള്‍ എന്ത് ആവശ്യപ്പെട്ടാലും ഞാന്‍ നടത്തി കൊടുക്കുമായിരുന്നു. അതുകൊണ്ട് അവള്‍ക്ക് എന്നോട് കൂടുതല്‍ ഇഷ്ടുണ്ടായിരുന്നു. എന്ത് വിഷമം ഉണ്ടായാലും സന്തോഷമുണ്ടായാലും അത് എന്നോടായിരുന്നു പറഞ്ഞത്. അതിനി സ്‌കൂളിലെ കാര്യങ്ങള്‍ പോലും അങ്ങനെയായിരുന്നു. എല്ലാം ചിരിച്ച് കാണുന്ന കുട്ടിയായിരുന്നു അവള്‍. ചെറുപ്പം മുതലേ മകള്‍ അങ്ങനെയായിരുന്നു. വസ്ത്രങ്ങളോട് അവള്‍ക്ക് വലിയ ഇഷ്ടമായിരുന്നു. അത് ഞാന്‍ എപ്പോഴും നല്‍കാറുണ്ടായിരുന്നു. മെഹ്നാസ് നിരന്തരം ഫോണില്‍ ബന്ധപ്പെടുന്ന സമയത്ത് മകളുടെ പഠനത്തിലെ താല്‍പര്യം നഷ്ടമായിരുന്നു. അവര്‍ തമ്മില്‍ എന്തൊക്കെയാണ് സംസാരിച്ചതെന്ന് അറിയില്ലായിരുന്നു.

5

മെഹ്നാസിന്റെ ഉപ്പയും ഉമ്മയും ഇവിടെ കാണാന്‍ വന്നിരുന്നു. മെഹ്നാസിനെ കുറിച്ച് എന്തെങ്കിലും അറിയുമോ എന്ന് അന്ന് ഉപ്പ ചോദിച്ചിരുന്നു. ഇല്ലെന്ന് പറഞ്ഞു. അവന് കുടുംബം നോക്കാനുള്ള കഴിവില്ലെന്ന് പിതാവ് പറഞ്ഞു. ജോലിക്കൊന്നും പോകാറില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. വിവാഹമൊക്കെ കഴിഞ്ഞ് എല്ലാം ശരിയാവുമെന്നാണ് കരുതുന്നതെന്ന് ഞാനും പറഞ്ഞു. രണ്ട് കൂട്ടര്‍ക്കും നല്ല രീതിയില്‍ നടത്താം എന്ന് പറഞ്ഞു. പഠനമൊക്കെ കഴിഞ്ഞിട്ടാവാം കല്യാണമെന്നും പറഞ്ഞു. എന്റെ സാമ്പത്തിക സ്ഥിതിയും ഞാന്‍ അവരെ അറിയിച്ചിരുന്നു. കാഞ്ഞങ്ങാട്ട് ടെക്‌സ്റ്റൈല്‍ ഷോപ്പിലായിരുന്നു എന്നാണ് മെഹ്നാസ് പറഞ്ഞിരുന്നത്. എന്നാല്‍ അവന്‍ ജോലിക്ക് പോകുന്നത് താന്‍ കണ്ടിട്ടേയില്ലെന്നും റഷീദ് പറഞ്ഞു.

6

മകളും മെഹ്നാസും ഇവിടെയായിരുന്നു താമസിച്ചിരുന്നത്. പിന്നീടാണ് ഗള്‍ഫിലൊക്കെ പോകുന്നത്. അവന്‍ ജോലിക്കൊന്നും പോകാതെ മൊബൈലും നോക്കി ഇരിക്കുകയായിരുന്നു. ഇവിടെ ആരും അവനോട് ഒന്നും പറയില്ലെന്ന് അറിയാമായിരുന്നു. തുടക്കത്തിലൊക്കെ നല്ല പെരുമാറ്റമായിരുന്നു. പ്രത്യേകിച്ച് വിവാഹം ഒരു വര്‍ഷം കഴിഞ്ഞായിരുന്നു നടന്നത്. പക്ഷേ വിവാഹം ഉറപ്പിച്ച സമയത്തും വീട്ടില്‍ മെഹ്നാസ് വരാറുണ്ടായിരുന്നു. അത് ബുദ്ധിമുട്ടായിരുന്നു. മകളെ ഉപദ്രവിക്കുന്ന കാര്യം അറിഞ്ഞപ്പോള്‍ തന്നെ അവളോട് ചില കാര്യങ്ങള്‍ പറഞ്ഞിരുന്നു. അവളോട് മടങ്ങി വരാനും പറഞ്ഞിരുന്നു. എന്നാല്‍ ഇത് ഞാന്‍ ഉണ്ടാക്കി വെച്ചതല്ലേ ഞാന്‍ അനുവഭിക്കുക മാത്രമാണ് വഴിയെന്നാണ് റിഫ പറഞ്ഞതെന്നും പിതാവ് വ്യക്തമാക്കി.

പാര്‍വതിയോട് ബഹുമാനം തോന്നി; ഡബ്ല്യുസിസി ഉന്നയിച്ച ആവശ്യങ്ങള്‍ നല്ലത്, നടപ്പാക്കണമെന്ന് ആസിഫലിപാര്‍വതിയോട് ബഹുമാനം തോന്നി; ഡബ്ല്യുസിസി ഉന്നയിച്ച ആവശ്യങ്ങള്‍ നല്ലത്, നടപ്പാക്കണമെന്ന് ആസിഫലി

Kozhikode
English summary
vlogger rifa death: rifa's father reveals his daughter tolerate mehnas's all brutalities
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X